വിമലാ പത്മനാഭൻ കോലപ്പ

(വിമലാ കോലപ്പ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ പാർലിമെന്റ് മന്ദിരമായ ക്യാപ്പിറ്റോളിനു മുകളിൽ പതാകയുയർത്തി ആദരിക്കപ്പെട്ട ആദ്യ ഭാരതീയവനിതയാണ് മലയാളിയായ വിമലാ കോലപ്പ എന്നറിയപ്പെടുന്ന വിമലാ പത്മനാഭൻ കോലപ്പ.[1] 2017 ഫെബ്രുവരി 28-നാണ് ഇവർക്കുള്ള മരണാനന്തര ആദരവായി ക്യാപ്പിറ്റോളിനു മുകളിൽ അമേരിക്കൻ പതാക 24 മണിക്കൂർ പാറിപ്പറന്നത്. ഫെബ്രിവരി 26 നായിരുന്നു ഇവർ തിരുവനന്തപുരത്ത് അന്തരിച്ചത്.[2] മരണം അറിഞ്ഞ ഉടൻ തന്നെ അമേരിക്കൻ പാർലിമെന്റ് അംഗവും ഇന്ത്യയേയും ഇന്ത്യൻ വംശജരേയും സംബന്ധിച്ച പാർലിമെന്ററി സമിതി ചെയർമാനുമായ ജോർജ്ജ് ഹോൾഡിങാണ് പതാക പാറിക്കാനുള്ള അപേക്ഷ നൽകിയത്. പ്രവൃത്തി ദിവസങ്ങളിൽ ക്യാപ്പിട്ടോൾ മന്ദിരത്തിനു മുകളിൽ പ്രമുഖ വ്യക്തികളോടുള്ള ആദരസൂചകമായി ഒരു ദിവസം മുഴുവൻ യു. എസ്. പതാക പാറിക്കുന്ന പദ്ധതിയാണ് ക്യാപ്പിറ്റോൾ ഫ്ലാഗ് പ്രോഗ്രാം. 1937 ഇൽ ആയിരുന്നു ഈ പ്രോഗ്രാം അമേരിക്ക തുടങ്ങിയത്.[3] ഈ പതാക പാറിപ്പിച്ചതിനു ശേഷം ഒരു സർട്ടിഫിക്കേറ്റിനോടൊപ്പം ആദരിക്കപ്പെട്ട വ്യക്തിയുടെ കുടുംബത്തിനു നൽകും. വിമലാ കോലപ്പ, തിരുവനന്തപുരത്തെ പഴയകാല സിനിമാ തിയറ്ററായിരുന്ന ശക്തി തിയറ്റർ ഉടമ പത്മനാഭന്റെ ഭാര്യയായിരുന്നു.[4]

അവലംബം തിരുത്തുക

  1. "മാതൃഭൂമി പത്രം". Archived from the original on 2020-03-22. Retrieved 2020-03-22.
  2. മനോരമ പത്രം
  3. മനോരമ ന്യൂസ്
  4. ഫിനാൻഷ്യൽ എക്പ്രസ്
"https://ml.wikipedia.org/w/index.php?title=വിമലാ_പത്മനാഭൻ_കോലപ്പ&oldid=3808509" എന്ന താളിൽനിന്ന് ശേഖരിച്ചത്