വിദ്യ സിൻഹ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

വിദ്യാ സിൻഹാ (-1947 നവംമ്പർ 15 - 2019 ഓഗസ്റ്റ് 15) ഒരു ഇന്ത്യൻ അഭിനേത്രിയായിരുന്നു. ബോളിവുഡ് സിനിമാ മേഖലയിലാണ് ഇവർ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. രജനീഗദ്ധ (1974) , ചോട്ടീ സീ ഭാത് (1975) തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമാണ്.

വിദ്യാ സിൻഹ
2011-ൽ എടുത്ത ചിത്രം
ജനനം(1947-11-15)15 നവംബർ 1947
മരണം15 ഓഗസ്റ്റ് 2019(2019-08-15) (പ്രായം 71)
തൊഴിൽഅഭിനേത്രി
സജീവ കാലം1974–1986, 2000-2019
ജീവിതപങ്കാളി(കൾ)വെങ്കടേശ്വര അയ്യർ (1968-1996) (അദ്ദേഹത്തിന്റെ മരണം), നേതാജി സാലുങ്കേ (2001-2009) (വിവാഹമോചനം)
കുട്ടികൾജാന്വി

കുടുംബം തിരുത്തുക

റാണാ പ്രതാപ് സിങ്ങിന്റെ മകളായി വിദ്യാ സിൻഹാ മുംബൈയിൽ ജനിച്ചു. നിർമ്മാതാവ് കൂടിയായ റാണാ പ്രതാപ് സിങ് സംവിധായകൻ മോഹൻ സിങ്ങിന്റെ ഭാര്യപിതാവ് ആണ്. വിദ്യാ സിൻഹയുടേയും അയൽവാസിയായ വെങ്കിടേശ്വര അയ്യരുടേയും വിവാഹം 1968-ൽ നടന്നു . 1989-ൽ ഈ ദമ്പതികൾ ഒരു പെൺകുട്ടിയെ ദത്തെടുത്തു. ജാൻവി എന്നാണ് ആ പെൺകുട്ടിയുടെ പേര്. ന്യുമോണിയാബാധയെത്തുടർന്ന് 2019 ഓഗസ്റ്റ് 15-ന് 71-ആം വയസ്സിൽ അന്തരിച്ചു.

ടെലിവിഷൻ രഠഗത്ത് തിരുത്തുക

സിനിമകൾക്ക് പുറമേ ടെലിവിഷൻ രഠഗത്തുഠ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാ സിൻഹാ ധാരാളം ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച ചിത്രങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിദ്യ_സിൻഹ&oldid=3208408" എന്ന താളിൽനിന്ന് ശേഖരിച്ചത്