തെലങ്കാനയിലെ കാക്കാത്തിയ യൂണിവേഴ്സിറ്റി, മുൻ വൈസ് ചാൻസലറും ശാസ്ത്രജ്ഞയുമാണ് വിദ്യാവതി. 1939 സെപ്റ്റംബർ 15 ന് ഗൗഡ് സമുദായത്തിൽ ജനിച്ചു. ഇന്ത്യൻ ഫൈക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റാണ്. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് 2017 മാർച്ച് 8 ന് തെലുങ്കാന സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു.[1]

വിദ്യാവതി
വിദ്യാവതി
ജനനം
വിദ്യാവതി
ദേശീയതഇന്ത്യൻ
തൊഴിൽകാക്കാത്തിയ യൂണിവേഴ്സിറ്റി , മുൻ വൈസ് ചാൻസലറും ശാസ്ത്രജ്ഞയും

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

ഹൈദരാബാദ് (ഗവണ്മെന്റ് ഹൈസ്കൂൾ) ബൻസിലാൽ ബാലികാ വിദ്യാലയയിയിൽ പഠിച്ചു. 1955 ൽ ഹയർസെക്കൻഡറി പാസായി. 1957 ൽ ഹൈദരാബാദിലെ കോട്ടി വിമൻസ് കോളേജിലെ ഇന്റർമീഡിയറ്റ് പഠനം നടത്തി. 1959 ൽ സസ്യശാസ്ത്രത്തിൽ ബിരുദം (ബിഎസ്സി) പാസായി. ഒസ്മാനിയ യൂനിവേഴ്സിറ്റിയിൽ ഫൈനൽ തലത്തിൽ എംഎസ്‍സി ബോട്ടണി ഹൈഡ്രോബയോളോളജിയിൽ സ്പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം നേടി.

1967 ൽ ഉസ്മാനിയ സർവ്വകലാശാലയിൽ നിന്ന് "എക്സ്പെരിമെന്റൽ ആന്റ് സൈറ്റോളജിക്കൽ സ്റ്റഡീസ് ഓൺ സേർട്ടൻ ഡെസ്മിഡ്സ് " എന്ന വിഷയത്തിൽ പിഎച്ച്ഡി നേടി. ഡോ.ജഫർ നിസാം പ്രൊഫ. എം.ആർ സക്സേന എന്നിവരായിരുന്നു ഗൈഡുമാർ. [2]ഗവേഷണ സാഹിത്യത്തിന്റെ ഭൂരിഭാഗവും ജർമ്മനിലായിരുന്നതിനാൽ ജർമ്മൻ ഭാഷയിൽ സീനിയർ ഡിപ്ലോമ ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ ആർട്ട്സ് കോളേജിൽ നിന്ന് നേടി. ഹൈഡ്രോബയോളജി, ഫൈക്കോളജി, സൈറ്റോളജി, അൾട്രാസ്ട്രക്ചർ എക്കോളജി എന്നിവയാണ് ഇവരുടെ പഠന മേഖല.

കരിയർ തിരുത്തുക

  • 1966 ൽ ഹൈദരാബാദിലെ ഉസ്മാനിയ സർവ്വകലാശാലയിൽ താത്കാലിക അധ്യാപികയായി നിയമിക്കപ്പെട്ടു.
  • 1968 ൽ വാറംഗലിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ പി.ജി സെൻററിൽ സ്ഥിരം അധ്യാപികയായി നിയമിക്കപ്പെട്ടു. പിന്നീട് 1974 ൽ കാക്കാട്ടിയ സർവ്വകലാശാല ആയി. അതേ സർവകലാശാലയിൽ അവർ ബോട്ടണി വകുപ്പിലെ റീഡറും പ്രൊഫസറും വകുപ്പ് തലവനുമായി (1990). 1998 മേയ് 6-ന് യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ആയി ചുമതല ഏറ്റെടുത്തു. [3][4]

ഗവേഷണം തിരുത്തുക

റോയൽ ഹോളോവേയിലും ബെൽഫോർഡ് കോളേജിലും ലണ്ടനിലെ യൂണിവേഴ്സിറ്റിയിലുമായി കോമൺ വെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോയെ പ്രൊഫ. ജോൺ ഡി. ഡാഡ്ജും ഇലക്ട്രോൺ മൈക്രോസ്കോപ്പിക്ക് വേണ്ടി ബയോളജിക്കൽ മെറ്റീരിയൽ പ്രോസസ്സിംഗിനു മൂന്നുമാസത്തോളം പരിശീലനം നേടി. ചെക്കോസ്ലോവാക്കിയയിലെ ട്രൈബൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയോളജിയിൽ ഡോ. ജെ. സുലേക്കിനൊപ്പം അവൾ പോസ്റ്റ്-ഡോക്ടറൽ ഗവേഷണം നടത്തി. ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, ഫ്രാൻസ്, ചെക്കോസ്ലാവാക്യ, ബ്രാട്ടിസ്ലാവ, ടൊറന്റോ എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളും അവർ സന്ദർശിച്ചു. ബോട്ടണി പ്രൊഫസ്സർ എന്ന നിലയിൽ, 1980 ൽ കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോഷിപ് കീഴിൽ 81-ാം വയസിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ലിവർപൂളിൽ നടന്ന ബ്രിട്ടീഷ് ലൈബ്രറി യോഗത്തിൽ പങ്കെടുത്തു. 1984-85 കാലയളവിൽ ഇൻഡോ-ചെക്ക് കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ കീഴിൽ ചെക്കോസ്ലൊവാക്യ സന്ദർശിച്ചു. ഓഗസ്റ്റ് 1998 ൽ എക്സിക്യൂട്ടീവ് ഹെഡ്സിന്റെ അസോസിയേഷൻ ഓഫ് കോമൺ കോമൺവെൽത്ത് യൂനിവേഴ്സിറ്റി ജനറൽ കോൺഫറൻസിൽ പങ്കെടുക്കാൻ കാനഡ സന്ദർശിച്ചു. 1999, 10-13 ന് ക്യുങ് ഹെയ് സർവ്വകലാശാലയിലെ സൂവോൺ കാമ്പസിൽ നടന്ന "യൂണിവേഴ്സിറ്റി ലീഡർഷിപ്പ് ആൻഡ് മാനേജ്മെന്റ് ഓഫ് ചേഞ്ച്" എന്ന പേരിൽ ഒരു പ്രബന്ധം അവതരിപ്പിച്ചു. അവരുടെ ഗവേഷണ പരിചയം 36 വർഷമാണ്. ദേശീയ അന്തർദേശീയ ജേണലുകളിൽ 350-ലേറെ പ്രബന്ധങ്ങൾ സംഭാവന ചെയ്തു. 25 പി.എച്ച്.ഡികൾ , രണ്ട് എം. ഫിൽസ് എന്നിവക്ക് ഗൈഡായി. പത്ത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

ഓഫീസുകൾ തിരുത്തുക

  • പ്രസിഡന്റ്, ഫൈക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ .
  • സീവിഡ് റിസേർച്ച് ആന്റ് യൂട്ടിലിറ്റേഷന്റെ അസോസിയേറ്റ് എഡിറ്റർ, ഒരു അന്താരാഷ്ട്ര ജേർണൽ.
  • ചെയർപേഴ്സൺ, നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ , ബാംഗ്ലൂർ.
  • ദേശീയ ഉപദേശക സമിതി, സരോജിനി നായിഡു സെന്റർ ഫോർ വുമൺ സ്റ്റഡീസ്, ഹൈദരാബാദ്.
  • അസോസിയേറ്റ് എഡിറ്റർ, ജേണൽ ഓഫ് അക്വാറ്റിക് ഇക്കോസിസ്റ്റം ഹെൽത്ത്, യുഎസ്എ.

പുരസ്കാരങ്ങളും ബഹുമതികളും തിരുത്തുക

 
Vidyavati felicitated on Telangana formation Day

ഹൈദരാബാദിലെ തെലങ്കാനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിൽ 2000 ൽ മികച്ച വനിത സയന്റിസ്റ്റ് അവാർഡിന് അർഹനായി. ഉത്തർപ്രദേശിലെ പ്ലാന്റ് സയൻസ് അസോസിയേഷൻ ഗോൾഡ് മെഡൽ അവാർഡ് നൽകി. നവംബർ 30, 2007, ഡിസംബർ 1 ന് വാറംഗലിലെ ലാൽ ബഹദൂർ കോളേജ് ബയോടെക്നോളജി വിഭാഗം സംഘടിപ്പിച്ച 'നാഷണൽ സെമിനാർ ഓൺ കറന്റ് ട്രെൻഡ്സ് ഇൻ ബയോടെക്നോളജി' വിദ്യാവതിയെ ആദരിച്ചിരുന്നു.

അവലംബം തിരുത്തുക

  1. Saisat. "INTERNATIONAL WOMEN'S DAY ON MARCH 8—TS GOVT TO HONOUR EMINENT WOMEN". www.siasat.com. Retrieved 28 March 2017.
  2. "Prof. Jafar Nizam, Former Vice-chancellors, Kakatiya University". Retrieved 24 September 2015.
  3. "Golden Jubilee Celebrations Organized by Dept. of Botany, KU" (PDF). Archived from the original (PDF) on 2018-05-08. Retrieved 5 September 2018.
  4. "Former Vice-chancellors, Kakatiya University". Retrieved 24 September 2015.
"https://ml.wikipedia.org/w/index.php?title=വിദ്യാവതി&oldid=3986166" എന്ന താളിൽനിന്ന് ശേഖരിച്ചത്