ഒരു മലയാള മാധ്യമ പ്രവർത്തകനായിരുന്നു വിതുര ബേബി(1937 - 28 ഓഗസ്റ്റ് 2013).[1]

വിതുര ബേബി 2012 ൽ കൊല്ലത്തു നടന്ന സി.പി.ഐ. സംസ്ഥാന സമ്മേളനത്തിൽ

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് വിതുരയിൽ പദ്മനാഭന്റെയും നാരായണിയും മകനായി ജനിച്ച ബേബി തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസകാലത്തു തന്നെ സജീവരാഷ്ട്രീയ പ്രവർത്തകനായി. 1965 ൽ കെ.ദാമോദരന്റെ പത്രാധിപത്യത്തിലുള്ള 'നവയുഗം' പത്രാധിപസമിതിയിൽ അംഗമായി. [2] ജനയുഗത്തിൽ ദീർഘകാലം പത്രാധിപ സമിതി അംഗമായിരുന്നു. ജനയുഗം പബ്ലിക്കേഷൻസിന്റെ `സിനിരമ' സിനിമാവാരികയുടെ പത്രാധിപരായും 1984 മുതൽ ഈ നാട് ദിനപത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായും തുടർന്ന് മംഗളം ദിനപത്രത്തിൽ തിരുവനന്തപുരം ലേഖകനായും ജോലി ചെയ്തു. [3]

  • 'കിന്നാരങ്ങളും പുന്നാരങ്ങളും'
  • "സത്യത്തിന്റെ അടിവേരുകൾ"
  • 'തേൻകുടുക്ക'

കഥാസമാഹാരങ്ങൾ

തിരുത്തുക
  • 'ഇരുപത്'
  • 'നന്മകളുടെ സൂര്യൻ'
  • 'കെണി'

പുരസ്കാരങ്ങൾ

തിരുത്തുക
  • വായനാ പുരസ്കാരം
  • ഫൊക്കാന പുരസ്കാരം
  • ജ്ഞാനദീപം പുരസ്‌കാരം
  1. "വിതുര ബേബി അന്തരിച്ചു". കേരള കൗമുദി. 2013 ഓഗസ്റ്റ് 28. Retrieved 2013 ഓഗസ്റ്റ് 28. {{cite news}}: Check date values in: |accessdate= and |date= (help)
  2. "വിതുര ബേബി അന്തരിച്ചു". മാതൃഭൂമി. 2013 ഓഗസ്റ്റ് 29. Archived from the original on 2013-08-29. Retrieved 2013 ഓഗസ്റ്റ് 29. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-25. Retrieved 2013-08-28.

"https://ml.wikipedia.org/w/index.php?title=വിതുര_ബേബി&oldid=3645083" എന്ന താളിൽനിന്ന് ശേഖരിച്ചത്