about എന്നതിന് സംബന്ധിച്ച് എന്നത് ചേരുന്നില്ലന്നൊരു തോന്നൽ, ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമുണ്ടോ?--പ്രവീൺ:സംവാദം 12:18, 15 ഫെബ്രുവരി 2007 (UTC)Reply

ചേരുന്നില്ല എന്നാണെന്റെയും തോന്നൽ. എന്താണു വിക്കിപീഡിയ? എന്നോ മറ്റോ കൊടുക്കുകയായിരിക്കും ഉചിതം. മൻ‌ജിത് കൈനി 18:50, 15 ഫെബ്രുവരി 2007 (UTC)Reply

വിക്കിപ്പീഡിയയെക്കുറിച്ച് എന്നല്ലേ കുറച്ച് കൂടി നല്ലത് ലിജു മൂലയിൽ 00:01, 16 ഫെബ്രുവരി 2007 (UTC)Reply

ലിജു പറഞ്ഞതിനോട് യോജിക്കുന്നു, അതാണ് കുറച്ച് കൂടി അർത്ഥവത്തായത് --ജിഗേഷ് | ജിഗേഷിനോടു പറയൂ 04:38, 16 ഫെബ്രുവരി 2007 (UTC)Reply

വിക്കിപീഡിയ:വിവരണം എന്നോ മറ്റോ കുറച്ചുകൂടി നല്ലതായിരിക്കും എന്നു തോന്നുന്നു. അല്ലങ്കിൽ about തന്നെ ഉപയോഗിക്കുകയാവും നല്ലത്. ആണോ?--പ്രവീൺ:സംവാദം 06:56, 17 ഫെബ്രുവരി 2007 (UTC)Reply
വിക്കിപീഡിയ:വിവരണം നന്നായിട്ടുണ്ട്‌. ആംഗലേയത്തേക്കാൾ ചേരുന്നത്‌ വിവരണം എന്നു തന്നെയാണ്‌. വേണമെങ്കിൽ പിന്നീട്‌ മാറ്റാമല്ലോ.--സാദിക്ക്‌ ഖാലിദ്‌ 07:24, 17 ഫെബ്രുവരി 2007 (UTC)Reply

ഇതിനേക്കുറിച്ച് തീരുമാനം എന്തായി? ലിജു മൂലയിൽ 00:55, 4 മാർച്ച് 2007 (UTC)Reply

ആരേലുമൊക്കെ അഭിപ്രായം പറയൂ--പ്രവീൺ:സംവാദം 07:12, 5 മാർച്ച് 2007 (UTC)Reply

വിക്കിപ്പീഡിയയെക്കുറിച്ച് എന്ന നിർദ്ദേശമാണ് ഏറ്റവും അനുയോജ്യമായി തോന്നുന്നത്. സജിത്ത് വി കെ 07:42, 5 മാർച്ച് 2007 (UTC)Reply

വിക്കിപീഡിയയെകുറിച്ച്‌ എന്നത്‌ പിരിച്ചെഴുതുമ്പോൾ (വിക്കിപീഡിയ:കുറിച്ച്‌) ഒരു ഭംഗിക്കുറവ്‌ തോന്നുന്നു. വിക്കിപീഡിയ:വിവരണം, വിക്കിപീഡിയ:സംബന്ധിച്ച്‌, വിക്കിപീഡിയ:എന്താണ്‌, വിക്കിപീഡിയ:കുറിച്ച്‌,... ഇനിയും എന്തെങ്കിലും? --സാദിക്ക്‌ ഖാലിദ്‌ 09:01, 5 മാർച്ച് 2007 (UTC).Reply

ഈ ലേഖനം പ്രൊട്ടക് ട് ചെയ്യേണ്ടതാണ്. അനോണീമസുകൾ എഡിറ്റ് ചെയ്യുന്നു. അത് തടയേണ്ടതാണ്. --  ജിഗേഷ്  ►സന്ദേശങ്ങൾ  02:34, 25 മാർച്ച് 2007 (UTC)Reply

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വെള്ളൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന തട്ടാവേലി പാലതിനെ... തിരുത്തുക

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വെള്ളൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന തട്ടാവേലി പാലം ജനകീയാസൂത്രണ പദ്ധതിയിൽ നിർമ്മിച്ച ഇൻഡ്യയിലെ ഏറ്റവും വലിയ ആദ്യത്തെ പദ്ധതിയാണ്. 1995 മുതൽ 2000 വരെ വെള്ളൂർ ഗ്രാമപഞ്ചായത്തിൻറ് പ്രസിഡണ്ട് ആയിരുന്ന ശ്രീ എൻ.എം.താഹയുടെ സ്രമഫലമായി നിർമ്മിച്ച ഈ പദ്ധതി ഇൻഡ്യയിലെ തന്നെ സ്രദ്ധിക്കപെടുന്ന പദ്ധതിയാണ്. ഹസൻ (സംവാദം) 08:31, 31 ജൂലൈ 2016 (UTC)Reply

ഹസൻ (സംവാദം) 08:34, 31 ജൂലൈ 2016 (UTC)Reply

ശ്രദ്ധിക്കപ്പെടുന്ന MK. Premanandan (സംവാദം) 09:52, 29 ജൂലൈ 2022 (UTC)Reply

ദൈവത്തിന്റെ ചാരന്മാർ തിരുത്തുക

"എന്റെ ജീവിതത്തിലും ഒരുപാടാളുകൾ വന്നു. അങ്ങനെ വന്നവരെ, എന്നെ തൊട്ടവരെ, എന്നെ കുറെക്കൂടി നല്ലൊരു മനുഷ്യനാകാൻ പ്രേരിപ്പിച്ചവരെ ഞാൻ വിളിക്കുന്ന പേരാണ് ദൈവത്തിന്റെ ചാരന്മാർ"

           -ജോസഫ് അന്നംകുട്ടി  ജോസ്. 
   ക്യാംപസ് ലൈബ്രറിയിൽ ഈ ബുക്കിന്റെ ഒരു കോപ്പി ഉണ്ടായിരുന്നു. ആയിരക്കണക്കിന് പുസ്തകങ്ങൾക്കിടയിയിൽ ഒളിച്ചിരിക്കേണ്ട ഒന്നാകുമായിരുന്നു ഇത്. എന്നാൽ വായിച്ച ആളുകളുടെ അഭിപ്രായങ്ങിലൂടെ ഏറ്റവും കൂടുതൽ വായനക്കാരെ ഈ പുസ്തകം ആകർഷിച്ചു. അങ്ങനെ എന്റെ കൈകളിലേക്കും ഈ ബുക്ക്‌ എത്തി. എന്തു രസമായാണ് ഇതിലെ വരികൾ. പലപ്പോഴും ഞാൻ ചിന്തിച്ചു. ഇതുപോലെ എന്റെ ജീവിതത്തിലും അനുഭവങ്ങൾ ഉണ്ട്. പക്ഷേ അതിനെക്കുറിച്ചു പിന്നീട് ഞാൻ ചിന്തിച്ചിട്ടില്ല. ഒരു അനുഭവം അതു നല്ലതോ ചീത്തയോ ആകുമ്പോൾ ഒരു ജീവിതപാഠമാണ് നമുക്ക് ലഭിക്കുന്നത്. ഇത്രയും മികച്ചരീതിയിൽ ജീവിതത്തെ ആവിഷ്കരിക്കുക എന്നത് ചെറിയ ഒരു കാര്യമല്ല. നമ്മുടെ ജീവിതത്തിലും എത്രയോപേർ കടന്നുവരുന്നു പോകുന്നു. നമുക്കും എത്രയോ നല്ല അനുഭവങ്ങൾ ഉണ്ടാകുന്നു. ഇവയൊക്കെ പോസിറ്റീവ് ആയി കണ്ടു മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുമ്പോളാണ്  നമ്മുടെ ജീവിതത്തിനും ഒരു അർത്ഥമുണ്ടാകുന്നത്. മറ്റൊരാൾക്കു നമ്മൾ വഴി ഒരു ചെറിയ പ്രചോദനം എങ്കിലും ഉണ്ടാകുകയാണെങ്കിൽ നമ്മളും ദൈവത്തിന്റെ ചാരന്മാരായി മാറുകയാണ്. ഒരു പക്ഷേ ചില സന്ദർഭങ്ങളിൽ എങ്കിലും നിന്നെ കൊണ്ട് എന്തു സാധിക്കും, നിന്നെ ഒന്നിനും കൊള്ളില്ല, നീ ഒരു പരാജയമാണ്, നീ കാരണം എന്റെ ജീവിതം പൊയ് എന്നൊക്കെ പറയുന്നവർക്ക്‌ നമുക്കു നൽകാൻ കഴിയുന്ന ഒരു മറുപടി ആകുമിത്. ജോസഫ് അന്നംകുട്ടി ജോസ് എന്ന വ്യക്തിയുടെ പ്രചോദനപരമായ മൊഴികൾ കേൾക്കുമ്പോൾ അതു ഒരു അത്ഭുതം തന്നെ ആണ്. കേൾക്കുംതോറും ഇനിയും കേൾക്കണം എന്നു തോന്നുന്ന സംസാരശൈലി. ആവശ്യമില്ലാത്ത ടെൻഷനുകളുമായി ജീവിക്കുന്നവർക് ഇതൊരു പാഠമാണ്. ജീവിതം ആസ്വദിക്കാൻ എന്തിനാണ് ലഹരികൾ അതിനേക്കാളും മികച്ച ധാരാളം വഴികൾ നമ്മുക്ക് മുന്നിലുണ്ട് അവയെ കണ്ടെത്തുക എന്നത് നമ്മുടെ കഴിവ് ആണ്. ഈ ലോകത്ത് ആരും അധികപ്പറ്റല്ല എല്ലാർക്കും അവരുടെതായ രീതിയിൽ ദൈവത്തിന്റെ പ്രതിരൂപമാകാം. പഴയ ഒരു ചലച്ചിത്രത്തിൽ പറയുന്നത് പോലെ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമുണ്ട് എന്ന് പറയുന്നത്  പോലെ നമുക്കും ദൈവത്തിന്റെ ചാരന്മാരാകാം. Ancy Antony (സംവാദം) 05:15, 7 ജൂൺ 2020 (UTC)Reply

ശ്രീ അണ്ടലൂർ ക്ഷേത്രം തിരുത്തുക

കേരള സംസ്ഥാനത്തിൽ കണ്ണൂർ ജില്ലയിൽ തലശ്ശേരിക്ക് അടുത്ത് ധർമടം പഞ്ചായത്തിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമ ഭഗവാൻ ആണ് മുഖ്യ പ്രതിഷ്ഠ. (ദൈവത്താർ) ഹനുമാൻ (ബപ്പൂരൻ) ലക്ഷ്മണൻ ( അങ്കക്കാരൻ) സീതയും മക്കളും ആണ് മറ്റു പ്രതിഷ്ഠകൾ. എല്ലാവർഷവും ഫെബ്രുവരി മാസത്തിൽ തിറ നടത്തുന്നു. ധർമടം ദേശവാസികൾ മുഴുവൻ വ്രത നിഷ്ഠയിൽ ആവും ആ കാലങ്ങളിൽ. കട്ടുകൊണ്ടുപോയ സീത ദേവിയെ വീണ്ടെടുക്കാൻ പോകുന്ന ശ്രീരാമ ഭഗവാന്റെ യുദ്ധ സാഹചര്യം വിവരിക്കൽ ആണ് തിറയിലൂടെ നടക്കുന്നത്. ശ്രീരാമ ഭഗവാന്റെ പ്രധാന കോവിലും. ഹനുമാൻ സ്വാമിയുടെ കോവിലും മുഖാമുഖം ആണ് പ്രതിഷ്ഠ. ഈ കാലയളവിൽ ഗ്രാമം രാമനാമ മുഖരിതം ആവും. Vaishnav u99 (സംവാദം) 02:53, 18 ഓഗസ്റ്റ് 2023 (UTC)Reply

"വിവരണം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.