ഇത്തവണ എന്തൊക്കെ പരിപാടികൾ ഉണ്ടാവണം എന്ന നിർദ്ദേശം ഇവിടെ ചർച്ചചെയ്യാമോ...

21 ന് ഒരു പൊതുചടങ്ങ്, പിറന്നാൾ ആഘോഷം. അന്നേക്ക് എത്താൻ കഴിയുന്നവരൊക്കെ എത്തുക. 22 ന് ഒഴിച്ചുകൂടാനാവാത്ത അസൗകര്യങ്ങളുള്ളവരൊഴിച്ച് മറ്റെല്ലാ മലയാളം വിക്കിമീഡിയരുടെയും ഒത്തുകൂടൽ. ഇങ്ങനെ ആയാൽപ്പോരെ ?

മൂന്നാം ദിവസമോ, അതിനുമുൻപോ, കഴിഞ്ഞ ഡിസംബറിൽ നടത്തിയതുപോലെ ഒരു വിക്കിജലയാത്ര നടത്തുവാൻ കഴിയുമോ എന്ന ചോദ്യം വിശ്വേട്ടൻ ഉയർത്തിയിട്ടുണ്ട്. അതും പരിഗണിക്കാവുന്നതാണ്. --Adv.tksujith (സംവാദം) 17:27, 7 ഒക്ടോബർ 2013 (UTC)Reply

പൊതുചടങ്ങ്, പൊതുചർച്ച., വിക്കിയിലെ തെരെഞ്ഞെടുത്ത ലേഖനങ്ങളുടെ സിഡി പ്രകാശനം ചെയ്യൽ കൂട്ടത്തിൽ മുതിർന്ന വിക്കിമീഡിയന്മാരെ ആദരിക്കലും ആകാം.വിദ്യാർത്ഥികൾക്കു വേണ്ടിഒരു സെഷൻ വേണം--117.242.205.77 09:31, 9 ഒക്ടോബർ 2013 (UTC)Reply

ഒരു വിക്കി പുസ്തക സഞ്ചയിക തുടങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം . ഐ,എം,ഡി,ബി പോലെ പുസ്തകങ്ങൾക്കായി ഒരെണ്ണം ... ഇപ്പോൾ ഒരു പ്രശ്നം കണ്ടത് അച്ചടിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങൾക്ക് വേണ്ടത്ര അവലംബങ്ങൾ ഓൺലൈനിൽ ലഭിക്കുന്നില്ല എന്നതിനാൽ വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താനുള്ള പ്രാധാന്യം ഈ കൃതിക്കുണ്ടോ? എന്നാ തരത്തിൽ ഉള്ള ചോദ്യങ്ങൾ സ്ഥിരമായി വരുന്നു . കൂടാതെ ആ എഴുത്തുകാരനെ ഉൾപ്പെടുത്തുമ്പോൾ ശ്രദ്ധേയത നയം ചോദ്യം ചെയ്യപ്പെടുന്നു . അതേസമയം സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത ആൾ പോലും ശ്രദ്ധേയനായ രീതിയിൽ ചിത്രീകരിക്കപ്പെടുന്നു , അച്ചടിക്കപ്പെട്ടിട്ടുള്ള ഏതൊരു പുസ്തകത്തെ കുറിച്ചും രേഖപ്പെടുത്തപ്പെടെണ്ട താണ് , പക്ഷെ മികച്ച അവലംബങ്ങൾ അനിവാര്യം . ഇത് പരിഹരിക്കാൻ ഏറ്റവും നല്ലത് ഒരു പുസ്തക സഞ്ചയിക തുടങ്ങി അവലംബങ്ങൾ സൃഷ്ടിക്കപ്പെടുക എന്നതാണ് . അങ്ങിനെ ഒരു പുസ്തക സഞ്ചയിക തുടങ്ങിയാൽ എല്ലാ പുസ്തകങ്ങളെയും ചിട്ടയോടെ അടുക്കുകയും അത് പിന്നീടു വിക്കി ഗ്രന്ഥശാലയിലേക്കുള്ള ഒരു ചൂണ്ടു പലക ആവുകയും ചെയ്യും . എന്താണ് എല്ലാവരുടെയും അഭിപ്രായം . വികി സംഗമോല്സവ തൊടനുബന്ധിച്ചു ഒരു പരിപാടി ആക്കിയാൽ ശ്രദ്ധി ക്കപ്പെടുകയും ചെയ്യും . --ജോയ് സെബാസ്റ്യൻ (സംവാദം) 01:19, 25 ഒക്ടോബർ 2013 (UTC)Reply

ജോയിമാഷ് പറയുന്ന പുസ്തക സഞ്ചയിക/ സൂചിക നല്ലൊരു ആശയമാണ്. അത് വിക്കിഗ്രന്ഥശാലയുടെ ഭാഗമായി തുടങ്ങേണ്ടതുമാണ്. പക്ഷേ എല്ലാ പുസ്തകങ്ങളും ഇപ്പോഴത്തെ നയമനുസരിച്ച് ചേർക്കാനാവുമോ എന്നത് സംശയമാണ്. വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ കാണുക. --Adv.tksujith (സംവാദം) 02:45, 25 ഒക്ടോബർ 2013 (UTC)Reply
അതിൽ നമ്മുക്ക് ചുരുങ്ങിയ വിവരങ്ങൾ ചേർത്താൽ മതിയാവും.പുസ്തകത്തിന്റെ പേര്, പ്രസാധകന്റെ പേര് , പ്രസിദ്ധികരിച്ച വര്ഷം, കർത്താവിന്റെ പേര്, രത്നചുരുക്കം , പ്രസിദ്ധിയുടെ ഏതെങ്കിലും അളവുകോൽ അങ്ങിനെ അങ്ങിനെ , അതിനു കോപ്പി റൈറ്റ് പ്രശ്നങ്ങൾ ഉണ്ടാവുമോ? --ജോയ് സെബാസ്റ്യൻ (സംവാദം) 04:55, 25 ഒക്ടോബർ 2013 (UTC)Reply
വിക്കിയിൽ ലേഖനവിഷയമായും അവലംബമായും സ്രോതസ്സായും ഉപയോഗിക്കാവുന്നതും അല്ലാത്തതുമായ എല്ലാ പുസ്തകങ്ങളുടേയും ഒരു സമഗ്രമായ ലിസ്റ്റ് (ബിബ്ലിയോഗ്രഫി) ഉണ്ടാവേണ്ടതുതന്നെയാണു്. ദേശീയതലത്തിൽ തന്നെ ഇങ്ങനെ ഒരു സർവ്വ-വിവരസൂചിക നിർമ്മിക്കാനുള്ള ആശയം പലരുമായി പങ്കുവെച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഒരു ഭാഗം നമുക്കുതന്നെ തുടങ്ങിവെക്കാവുന്നതാണു്. അതെങ്ങനെ വേണം എന്നു് കൂടിയാലോചിക്കേണ്ടിവരും. വിശ്വപ്രഭViswaPrabhaസംവാദം 06:01, 25 ഒക്ടോബർ 2013 (UTC)Reply

പരിപാടികൾ തിരുത്തുക

  • parallel track = സമാന്തര ധാര എന്ന തല്ലേ ശരിയായ അർത്ഥം ധ്വനിപ്പിക്കുന്ന പ്രയോഗം ?
  • മലയാളം ടൈപ്പിംഗ് പൊതു സെഷനിൽ നടത്തേണ്ടതില്ലല്ലോ. അതും സമാന്തരധാരകളിലൊന്നായി, താല്പര്യമുള്ളവർക്ക് പങ്കെടുക്കാൻ കഴിയുന്ന ഒന്നായി നടത്തുന്നതല്ലേ നല്ലത് ‍‍?
  • വിക്കിവോയേജിന്റെ ഉത്ഘാടനം പിറന്നാൾ കേക്ക് മുറിക്കൽ എന്നിവ പരിപാടിയിൽ വരേണ്ടേ ?
  • വൈ.എം.സി.എ യിൽ പരമാവധി കിട്ടാവുന്നത് മൂന്ന് വേദികളാണെന്നത് ശ്രദ്ധിക്കുക. --Adv.tksujith (സംവാദം) 02:09, 30 ഒക്ടോബർ 2013 (UTC)Reply


ധൈര്യമായി തിരുത്തുക, പ്രായോഗികമായി ഏറ്റവും നന്നെന്നു തോന്നുന്ന വിധത്തിൽ പുനഃക്രമീകരിക്കുക. ആവശ്യമെങ്കിൽ കൂടെ <No വിക്കി> </No വിക്കി> ആയി കമന്റും ചേർത്ത് ഇടുക. :) വിശ്വപ്രഭViswaPrabhaസംവാദം 05:36, 30 ഒക്ടോബർ 2013 (UTC)Reply
പ്രധാന സമ്മേളനം കഴിഞ്ഞ് ഉച്ചഭക്ഷണത്തിനുമുമ്പ് ഒരു മണിക്കൂറേ പ്രതീക്ഷിക്കാനാവൂ. സദസ്യർക്കു് മടുപ്പുണ്ടാവാനും മതി. ആ സമയം ടൈപ്പിങ്ങിനെക്കുറിച്ച് അറിയേണ്ടതില്ലാത്തവർക്കു് ഒരേതൂവൽ‌പ്പക്ഷികളാവാം. അല്ലെങ്കിൽ ഭക്ഷണം വിളമ്പിത്തുടങ്ങാം. ടൈപ്പിങ് പഠിക്കാനുള്ളവർ മാത്രം 5-10-15 പേരുള്ള പല കൂട്ടങ്ങളായി ചേർന്നു് വളരെ കാഷ്വൽ ആയ ഒരു വർക്ക് ഷോപ്പ് ആണു് കൂടുതൽ നന്നാവുക എന്നു തോന്നുന്നു. വിശ്വപ്രഭViswaPrabhaസംവാദം 05:44, 30 ഒക്ടോബർ 2013 (UTC)Reply

പരിപാടികൾ തിരുത്തുക

പരിപാടികളുടെ വിശദീകരണം അത്യാവശ്യമാണ്.. ബാക്കിയുള്ള വിവരങ്ങൾ കൂടി വേണം.--സുഗീഷ് (സംവാദം) 10:31, 4 ഡിസംബർ 2013 (UTC)Reply

അവതരണങ്ങൾക്കു തയ്യാറായി ഇതുവരെ അധികമാരും മുന്നോട്ടു വന്നിട്ടില്ല. വിക്കിപീഡിയയെ കേന്ദ്രീകരിച്ച് പ്രത്യേകിച്ച് വിക്കിപീഡിയയിലെ തിരുത്തലുമായി ബന്ധപ്പെട്ട അവതരണങ്ങളാണു് ആവശ്യം. വിക്കിപീഡിയയിൽ ചിരകാലമായി കാര്യനിർവ്വാഹകരായോ ഉപയോക്താക്കളായോ മികച്ച പരിചയമുള്ളവർ തന്നെയാണു് ഇതിനു മുന്നിട്ടിറങ്ങേണ്ടതു്. കൂട്ടത്തിൽ ദേശീയപ്രാമുഖ്യമുള്ള ചില അവതരണങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആവാം.

കിരൺ ഗോപി, റോജി, അജയ്, സിദ്ധാർത്ഥൻ, പ്രവീൺ തുടങ്ങിയവർ തീർച്ചയായും ഒരോ അവതരണങ്ങളെങ്കിലും നടത്തേണ്ടതാണു്.വേണമെങ്കിൽ ചില വിഷയങ്ങൾ ഞാൻ തന്നെ നിർദ്ദേശിക്കാം:

  1. . വിക്കിപീഡിയയിലെ വർഗ്ഗീകരണം - എന്തു്, എങ്ങനെ? സിദ്ധാർത്ഥൻ (English?)
  2. . വിക്കിഡാറ്റ എന്ന ആശയം, അതിന്റെ ഭാവി (English)
  3. . വിക്കിയിലെ അഭിപ്രായരൂപീകരണവും ജനാധിപത്യവും - അജയ് (with selected example pages from ml wiki)
  4. . ശ്രദ്ധേയതാമാനദണ്ഡങ്ങൾ - ഒരു ചർച്ച
  5. . കാര്യനിർവ്വാഹകന്റെ ഒരു ദിവസം - റോജി (+Demo)
  6. . കാര്യനിർവ്വാഹകന്റെ അധികാരങ്ങളും ചുമതലകളും (+Demo)
  7. . സ്രോതസ്സുകൾ തെരഞ്ഞെടുക്കുമ്പോൾ (+Citations demo)
  8. . ഡിജിറ്റൈസേഷൻ - പുതിയ രീതികൾ, പരിമിതികൾ (English/Malayalam)
  9. . വിക്കിയിലെ ക്രമീകരണങ്ങൾ - എന്തു്, എങ്ങിനെ, എന്തിനു്? (With Demo)
  10. . റോന്തു ചുറ്റൽ - ഒരു ഗൈഡ് (With Demo)

സ്വമനസ്സാലേ ഇവയോരോന്നായി മുകളിൽ പേരു കൊടുത്തവരോ അതോ സന്നദ്ധരായ മറ്റുള്ളവരോ തെരഞ്ഞെടുക്കണമെന്നഭ്യർത്ഥിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 06:18, 7 ഡിസംബർ 2013 (UTC) Reply

വിശ്വേട്ടാ float .. പിന്നെ ഒരു കാര്യം കൂടി.. "ഭിന്നശേഷിയുള്ള ഉപയോക്താക്കളും വിക്കിപീഡിയയും" എന്നതിൽ ആരൊക്കെ? എന്തൊക്കെ? എങ്ങനെ? പ്രധാനമായും പങ്കെടുക്കുന്നവർ ?--സുഗീഷ് (സംവാദം) 07:26, 7 ഡിസംബർ 2013 (UTC) Reply

ഓരോ സെഷനും ഓരോ ആളുകൾ പൂർണ്ണമായി ചുമതലയേറ്റെടുക്കുകയും മൈക്രോമാനേജു ചെയ്യുകയുമാണു് നല്ലതു്. ഭിന്നശേഷി ഉപയോക്താക്കളുടെ സെഷൻ ഡോ. ഫുവാദ് ജലീൽ ഏറ്റെടുത്തിരിക്കുന്നു എന്നു വിശ്വസിക്കുന്നു. അതുപൊലെ, വിദ്യാർത്ഥിസംഗമത്തിനു് കണ്ണൻ‌മാഷിനുപുറമേ സുഗീഷും കാണുമല്ലോ. (എന്നാൽ ഇതിനർത്ഥം മറ്റുള്ളവർ പങ്കുചേരേണ്ട എന്നല്ല. ഇഞ്ചാർജ്ജ് നിശ്ചിതമായ ഒരാളായിരിക്കുകയും മറ്റുള്ളവർ സഹായിക്കുകയും ചെയ്യുക.) വിശ്വപ്രഭViswaPrabhaസംവാദം 12:00, 7 ഡിസംബർ 2013 (UTC) Reply

"വിക്കിസംഗമോത്സവം - 2013/പരിപാടികൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.