വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/വീഡിയോ സഹായം
http://www.youtube.com/watch?v=Ucm583Rd3Cs&feature=youtu.be
ഇതും കാണുക. നേപ്പാളി വിക്കിക്കായി ചെയ്തത്. സ്ക്രിപ്റ്റിങ്ങും വീഡിയോ നിർമ്മാണവും മറ്റും നമ്മൾക്ക് ചെയ്യാമെങ്കിലും ശബ്ദം പ്രൊഷണലായി കൈകാര്യം ചെയ്യാൻ അറിയുന്ന ആരെകൊണ്ടെങ്കിലും ചെയ്യിക്കുന്നതാണ് നല്ലതെന്ന്എനിക്ക് തോന്നുന്നു. ചിലപ്പോൾ നമുക്കിടയിൽ തന്നെ അതിനു പറ്റിയ കഴിവുള്ളവർ ഉണ്ടായിരിക്കാം. --ഷിജു അലക്സ് (സംവാദം) 05:11, 13 ഓഗസ്റ്റ് 2012 (UTC)
- ശ്രിരാജ് ഇതിനകം ചെയ്ത പരീക്ഷണവീഡിയോയിലെ (http://www.screencast.com/t/I7n9nZQHYf) ശബ്ദം കുഴപ്പമില്ല. കർസറിന്റെ പൊസിഷനും പറയുന്നതും കൂടെ ഒക്കെ നന്നായി സിക്രൊണൈസ് ചെയ്താൽ മതിയാകും. --ഷിജു അലക്സ് (സംവാദം) 05:18, 13 ഓഗസ്റ്റ് 2012 (UTC)
- ആപരീക്ഷണവീഡിയോയുടെ ക്വാളിറ്റി 50% ആണെന്ന കാര്യം മനസ്സിലാക്കുക. ഞാൻ ശബദം റെക്കോഡ് ചെയ്യുന്നത് സെപ്പറേറ്റ് ട്രാക്കായി ക്വാളിറ്റി മൈക്ക് ഉപയോഗിച്ചാണ് പിന്നീടത് മിക്സ് ചെയ്യുകയാണ് പതിവ്. ശബ്ദം എന്റെ അമ്മ ഉ:valsala യാണ് നൽകിയിരിക്കുന്നത്. എന്റെ ശബ്ദം ബോറായതിനാലാണ് ഇങ്ങനെ ചെയ്തത്. ആന എന്റെ ശബ്ദത്തിലാണ് ചെയ്തത. ലേഖനം നോക്കുക. ഇനി കർസറിന്റെ പൊസിഷൻ/അനിമേഷനുകൾ, സിങ്ക് എഡിറ്റിങ്ങിൽ ശരിയാക്കാവുന്നതേയുള്ളൂ(സ്ക്രിപ്റ്റ് അതിനുശ്രിതമായിരിക്കണം), ഒരു തവണ വീഡിയോ നിർമ്മിച്ച ശേഷം, വിലയിരുത്തിയ ശേഷം, ചെറിയമാറ്റങ്ങൾ വരുത്താനാകും. സബ് ടൈറ്റിൽ ഹാർഡ് കോഡ് ചെയ്യാൻ കഴിയും, എന്നാൽ അല്ലാതെ കഴിയുമോ എന്ന് നോക്കെണ്ടിയിരിക്കുന്നു. (യുണീക്കോഡ്)--എഴുത്തുകാരി സംവാദം 08:44, 13 ഓഗസ്റ്റ് 2012 (UTC)
- അതേശബ്ദം തെന്നെ മതിയെങ്കിൽ എനിക്കുതന്നെ ചെയ്യാം, അല്ലെങ്കിൽ ശബ്ദം റെക്കോഡ് ചെയ്ത് അയച്ചുതന്നാലും മതി. വേവ് ഫോർമാറ്റിലോ ഹൈ ബിറ്റ്റേറ്റിലുള്ള എം.പി.ത്രീ ആയാലും മതി. --എഴുത്തുകാരി സംവാദം 09:07, 13 ഓഗസ്റ്റ് 2012 (UTC)
- ആപരീക്ഷണവീഡിയോയുടെ ക്വാളിറ്റി 50% ആണെന്ന കാര്യം മനസ്സിലാക്കുക. ഞാൻ ശബദം റെക്കോഡ് ചെയ്യുന്നത് സെപ്പറേറ്റ് ട്രാക്കായി ക്വാളിറ്റി മൈക്ക് ഉപയോഗിച്ചാണ് പിന്നീടത് മിക്സ് ചെയ്യുകയാണ് പതിവ്. ശബ്ദം എന്റെ അമ്മ ഉ:valsala യാണ് നൽകിയിരിക്കുന്നത്. എന്റെ ശബ്ദം ബോറായതിനാലാണ് ഇങ്ങനെ ചെയ്തത്. ആന എന്റെ ശബ്ദത്തിലാണ് ചെയ്തത. ലേഖനം നോക്കുക. ഇനി കർസറിന്റെ പൊസിഷൻ/അനിമേഷനുകൾ, സിങ്ക് എഡിറ്റിങ്ങിൽ ശരിയാക്കാവുന്നതേയുള്ളൂ(സ്ക്രിപ്റ്റ് അതിനുശ്രിതമായിരിക്കണം), ഒരു തവണ വീഡിയോ നിർമ്മിച്ച ശേഷം, വിലയിരുത്തിയ ശേഷം, ചെറിയമാറ്റങ്ങൾ വരുത്താനാകും. സബ് ടൈറ്റിൽ ഹാർഡ് കോഡ് ചെയ്യാൻ കഴിയും, എന്നാൽ അല്ലാതെ കഴിയുമോ എന്ന് നോക്കെണ്ടിയിരിക്കുന്നു. (യുണീക്കോഡ്)--എഴുത്തുകാരി സംവാദം 08:44, 13 ഓഗസ്റ്റ് 2012 (UTC)
സ്ത്രീ ശബ്ദം ആണ് ഇതിനു നന്ന്. ശ്രീരാജിന്റെ അമ്മയുടെ ശബ്ദം തന്നെ മതി. സിങ്കിങ്ങ് ശരിയാക്കിയാൽ മതി. അതെ പോലെ കർസർ മൂവ്‌മെന്റും ശ്രദ്ധിക്കണം. അമ്മയ്ക്കും മകനും ഈ പ്രയത്നങ്ങൾക്ക് താരകം തരണം :) --ഷിജു അലക്സ് (സംവാദം) 09:15, 13 ഓഗസ്റ്റ് 2012 (UTC)
നിങ്ങൾ/താങ്കൾ
തിരുത്തുകസഹായവീഡിയോകളിൽ വീഡിയോ കാണുന്ന ആളെ സംബോധന ചെയ്യാൻ നിങ്ങൾ എന്നുപയോഗിക്കണോ താങ്കൾ എന്നുപയോഗിക്കണോ എന്ന് തീരുമാനിക്കണം. --ഷിജു അലക്സ് (സംവാദം) 06:59, 13 ഓഗസ്റ്റ് 2012 (UTC)
- താങ്കൾ മതി --എഴുത്തുകാരി സംവാദം 08:44, 13 ഓഗസ്റ്റ് 2012 (UTC)
നിങ്ങളാണ് കൂടുതൽ അടുപ്പം തോന്നിക്കുന്നതെന്ന് എന്റെ മതം. എങ്കിലും മുൻപു പല സംവാദങ്ങളിലും താങ്കൾ ഉപയോഗിക്കണമെന്നാണ് സമവായമായിരുന്നത്. --Vssun (സംവാദം) 10:09, 13 ഓഗസ്റ്റ് 2012 (UTC)
ലോഗോ
തിരുത്തുകവിക്കിപീഡിയയുടെ ലോഗോ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ ? ലോഗോ സ്വതന്ത്രമല്ലല്ലോ ! --എഴുത്തുകാരി സംവാദം 10:30, 13 ഓഗസ്റ്റ് 2012 (UTC)
- പ്രശ്നമില്ല. വിക്കിസമൂഹത്തിനു പ്രചരണാവശ്യത്തിനു ലോഗോ ഉപയോഗിക്കുന്നതിനുള്ള അനുമതി ഉണ്ട്. വിക്കിസമൂഹത്തിനു പുറത്തുള്ളവർ വാണിജ്യാവശ്യത്തിനു ലോഗോ ഉപയൊഗിക്കുന്നതിനു നിയന്ത്രണം ഉണ്ട്. --ഷിജു അലക്സ് (സംവാദം) 11:03, 13 ഓഗസ്റ്റ് 2012 (UTC)
ഉദാഹരണം
തിരുത്തുകതിരച്ചിൽ ഉദാഹരണത്തെ മൂന്നാം വീഡിയോ ആയി മാറ്റിക്കൂടേ? മൂന്നു സ്ക്രിപ്റ്റുകളും വീഡിയോകളും ആയ സ്ഥിതിക്ക് ഇനി ഉദാഹരണം പദ്ധതിയുടെ പ്രധാനതാളിൽ കൊടുക്കുന്നതിനു പകരം ഏതെങ്കിലും വീഡിയോയുടെ താളിലേക്ക് ലിങ്ക് ചെയ്താൽ പോരേ? --Vssun (സംവാദം) 15:37, 18 ഓഗസ്റ്റ് 2012 (UTC)
- പ്രധാനതാളിൽ നിന്നു കണ്ണിചേർത്താൽ മതിയാകും. --എഴുത്തുകാരി സംവാദം 03:23, 19 ഓഗസ്റ്റ് 2012 (UTC)
ചെയ്തു --Vssun (സംവാദം) 03:45, 19 ഓഗസ്റ്റ് 2012 (UTC)
വിൻഡോസ് ഘടകങ്ങൾ
തിരുത്തുകഇപ്പോൾ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്ന വീഡിയോകളിൽ പകർപ്പവകാശമുള്ള, വിൻഡോസ് ഘടകങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്. --Vssun (സംവാദം) 16:03, 18 ഓഗസ്റ്റ് 2012 (UTC)
- കുറച്ച്കൂടി വിശദമാക്കാമോ ?--എഴുത്തുകാരി സംവാദം 03:16, 19 ഓഗസ്റ്റ് 2012 (UTC)
അതായത്, വിൻഡോസിന്റെ ടൈറ്റിൽബാർ (മാക്സിമൈസ്-ക്ലോസ് തുടങ്ങിയവ ഉൾക്കൊള്ളുന്നത്) ഒഴിവാക്കപ്പെടേണ്ടതാണ്. ഇവ ക്രോപ്പ് ചെയ്യാൻ പറ്റില്ലെങ്കിൽ ബ്ലർ ആക്കാൻ നോക്കാമോ? --Vssun (സംവാദം) 03:26, 19 ഓഗസ്റ്റ് 2012 (UTC)
- തീക്കുറുക്കൻ ഫുൾസ്ക്രീൻ ആക്കി ഇനിയുള്ള വീഡിയോകൾ ചെയ്യാവുന്നതാണ്. അപ്പോൾ ടൈറ്റിൽ ബാർ ദൃശ്യമാകില്ല. --എഴുത്തുകാരി സംവാദം 03:34, 19 ഓഗസ്റ്റ് 2012 (UTC)
നിലവിലുള്ളവയും അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. --Vssun (സംവാദം) 03:45, 19 ഓഗസ്റ്റ് 2012 (UTC)
- റീറെക്കോഡ് ചെയ്യാം. --എഴുത്തുകാരി സംവാദം 04:01, 19 ഓഗസ്റ്റ് 2012 (UTC)
കോമൺസിലെ പല ചർച്ചകളിൽ പങ്കെടുത്തതിൽ നിന്ന് മനസിലായത്, വിൻഡോസ് ടൈറ്റിൽ ബാർ ഡി മിനിമിസ് എന്ന ഗണത്തിൽ പെടുത്താമെന്നാണ്. അതുകൊണ്ട് നിലവിലുള്ളവയെ വീണ്ടും റെക്കോഡ് ചെയ്തില്ലെങ്കിലും കുഴപ്പമില്ല. --Vssun (സംവാദം) 10:27, 29 നവംബർ 2012 (UTC)
Accessibility
തിരുത്തുകഈ വീഡിയോ കണ്ടു നോക്കൂ സബ്ടൈട്ടിൽ എല്ലാ വീഡിയോകൾക്കും ഇതുപോലെ കൊടുത്താൽ മതിയോ ? --എഴുത്തുകാരി സംവാദം 10:15, 23 ഓഗസ്റ്റ് 2012 (UTC)
- ഫോണ്ട് വലുപ്പം കൂട്ടണോ എന്ന് സംശയം --Vssun (സംവാദം) 15:17, 23 ഓഗസ്റ്റ് 2012 (UTC)
- TimedText എന്നത് നിലവിൽ വന്നതുകൊണ്ട് സബ്ടൈട്ടിൽ ഹാർഡ് കോഡ് ചെയ്യേണ്ടതുണ്ടോ ? ഈ സംവിധാനം മലയാളത്തിൽ എത്രത്തോളം ഫലവത്താകുമെന്ന് ആരെങ്കിലും നോക്കിയോ ? --എഴുത്തുകാരി സംവാദം 04:00, 29 നവംബർ 2012 (UTC)
- ലേഖനം തിരയുന്നതെങ്ങനെ എന്നതിൽ വളരെ എളുപ്പം മുകളിൽ പറഞ്ഞ സൗകര്യം മുതലാക്കി ചേർത്തിരിക്കുന്നു. നോക്കുമല്ലോ.--എഴുത്തുകാരി സംവാദം 11:45, 29 നവംബർ 2012 (UTC)
- എംബഡ് ചെയ്ത വീഡിയോയിൽ കാണിക്കുന്നില്ല commons:File:ML_HELP_HowToSearch_HQ.ogv ഇവിടെ നോക്കുക.--എഴുത്തുകാരി സംവാദം 12:02, 29 നവംബർ 2012 (UTC)
അരുണ ഫോണ്ടുപയോഗിക്കുമ്പോൾ രണ്ടുവരിയായി കാണിക്കുന്ന ടൈറ്റിലിൽ രണ്ടാമത്തെ വരി ഒന്നാമത്തേതിനു മുകളിൽ കയറുന്നു. --Vssun (സംവാദം) 08:39, 30 നവംബർ 2012 (UTC)
നിലവാരം
തിരുത്തുകഒരേ ഒരു നിലവാരം മാത്രം (ഹൈ) ചേർത്താൽ മതിയാകുമെന്നു കരുതുന്നു. അവ വെബ് എം ൽ ട്രാൻസ്കോഡ് ചെയ്യും. --എഴുത്തുകാരി സംവാദം 11:49, 29 നവംബർ 2012 (UTC)