വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം

എൻതാൽപ്പി എന്ന പേജ് ഒറ്റവരി ലേഖനമാണെന്ന് തോന്നുന്നില്ല. വിപുലീകരിക്കേണ്ടതുണ്ടെങ്കിലും, എന്താല്പി എന്നതിനെ പറ്റി അടിസ്ഥാനവിവരങ്ങൾ അതിൽ ചേർക്കപ്പെട്ടിട്ടുണ്ട്. അത് ഒറ്റവരിലേഖനം എന്നതിൽ നിന്ന് അപൂർണലേഖനം എന്നതിലേക്ക് മാറ്റേണ്ടതാണെന്ന് തോന്നുന്നു അരുൺ ഇലക്ട്ര 10:33, 22 മാർച്ച് 2013 (UTC)Reply

ലയിപ്പിക്കുവാനുള്ള ലേഖനങ്ങളെ ലയിപ്പിച്ചാൽ പോരെ? ഇവിടെ വിപുലീകരിക്കുവാൻ കാത്തിരിക്കണമോ? മിക്കവാറും ഒറ്റവരി ലേഖനമായിരിക്കും രണ്ടാമത് തുടങ്ങിയ ലേഖനം. റോജി പാലാ 08:49, 9 ജനുവരി 2011 (UTC)Reply

float ലയിപ്പിക്കാനുള്ള ലേഖനങ്ങൾ ഈ പട്ടികയിലുണ്ടെങ്കിൽ അവ ലയിപ്പിച്ചാൽ മതി. വിപുലീകരണത്തിനു കാത്തിരിക്കേണ്ട. --Anoopan| അനൂപൻ 08:59, 9 ജനുവരി 2011 (UTC)Reply
ആദ്യം ഏത് ലേഖനമാണോ തുടങ്ങിയത് അതിലേക്ക് ലയിപ്പിക്കുകയാണ് വേണ്ടത്. --കിരൺ ഗോപി 02:02, 10 ജനുവരി 2011 (UTC)Reply

ഇവയെ അ,ഇ എന്ന നിരയിൽ പ്രത്യേക തലക്കെട്ട് നൽകി നിർത്തിയാൽ നന്നായിരുന്നു, അതാണ് തിരയുവാനുള്ള സൗകര്യവും. അപ്പോൾ മൊത്തം എണ്ണം നിരയായി കിട്ടുമോ?റോജി പാലാ 05:28, 10 ജനുവരി 2011 (UTC)Reply

അരപ്പള്ളി എന്ന ലേഖനം വികസിപ്പിച്ചിട്ടുണ്ട്. - Johnchacks 02:49, 11 ജനുവരി 2011 (UTC)Reply

താഴെപ്പറയുന്ന മാറ്റങ്ങൾ ചെയ്തിട്ടുണ്ടു്:

  1. പൂർത്തിയായവയും അല്ലാത്തതും രണ്ടു ലിസ്റ്റിലാക്കി.
  2. അക്ഷരമാലാക്രമത്തിലാക്കി.
  3. ഒറ്റവരി ലേഖനങ്ങളുടെ ലിസ്റ്റിൽ ഈ ലേഖനവും ലിങ്കു ചെയ്യപ്പെടുന്ന വിധത്തിൽ പെടുത്തി.
  4. ഒറ്റവരി ലേഖനങ്ങളുടെ ഉപവർഗ്ഗങ്ങളിൽ എണ്ണം വരത്തക്കവിധം മീഡിയാവിക്കിയിൽ മീഡിയവിക്കി:Categorytree-member-num എന്ന ചരത്തിന്റെ വില തിരുത്തി.
  5. ഒറ്റവരി ലേഖനങ്ങളൂടെ വർഗ്ഗത്തിന്റെ താളിലേക്കു് ലിങ്കു നൽകി.

ഇവയിൽ കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾക്കു സ്വാഗതം. ജനുവരിയ്ക്കു ശേഷവും പത്താം വാർഷികത്തിന്റെ സ്മാരകമായി സ്ഥിരമായി തുടർന്നുപോകാവുന്ന ഒരു പദ്ധതിയായി ഈ താൾ സൂക്ഷിക്കാം എന്നു തോന്നുന്നു. --ViswaPrabha (വിശ്വപ്രഭ) 23:05, 11 ജനുവരി 2011 (UTC)Reply

ഇനി വിപുലീകരിക്കാനുള്ള സ്ഥലങ്ങൾ തിരുത്തുക

ഇവിടെ ഇനി വിപുലീകരിക്കാനുള്ള സ്ഥലങ്ങൾ അതാത് ഗ്രാമപഞ്ചായത്തുകളുടെ താളുകളുമായി ലയിപ്പിച്ചാലോ? - നിയാസ് അബ്ദുൽസലാം 07:10, 18 ജനുവരി 2011 (UTC)Reply

ഇക്കാര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ വരേണ്ടതുണ്ട്. കൂടുത വിവരങ്ങൾ ലഭ്യമല്ലാത്ത ലേഖനങ്ങൾ പഞ്ചായത്തിലേക്ക് ലയിപ്പിക്കുന്നതാണ് നല്ലതെന്ന് എന്റെ അഭിപ്രായം. മറ്റുള്ളവരുടെ നിർദ്ദേശം കൂടെ വരട്ടെ. --Anoopan| അനൂപൻ 07:22, 18 ജനുവരി 2011 (UTC)Reply
നിർദ്ദേശത്തോട് വിയോജിക്കുന്നു. ഇപ്പോൾ അങ്ങനെ ഒരു ലയനം നടത്തിയാൽ ആ പ്രദേശത്തെപ്പറ്റിയുള്ള ലേഖനം സമീപ ഭാവിയിലൊന്നും വികസിക്കാനുള്ള സാധ്യത ഇല്ലതെയാക്കും.--കിരൺ ഗോപി 16:00, 18 ജനുവരി 2011 (UTC)Reply

ഫലകം തിരുത്തുക

ലേഖനരക്ഷാസംഘത്തിനു വേണ്ടി ഉണ്ടാക്കിയ {{Rescued Oneliner}} എന്ന ഒരു ഫലകമുണ്ട്. ഇത് ഒറ്റവരി നിർമ്മാർജ്ജനം നടന്ന ലേഖനത്തിന്റെ സംവാദപേജിൽ {{subst:Rescued Oneliner}} നൽകുകയാണെങ്കിൽ നല്ലതായിരുന്നു. വർഗ്ഗം:ഒറ്റവരിയിൽ നിന്നും രക്ഷിക്കപ്പെട്ട ലേഖനങ്ങൾ എന്ന വർഗ്ഗത്തിൽ ഇത് വരികയും ചെയ്യും.--RameshngTalk to me 14:06, 8 ഫെബ്രുവരി 2012 (UTC)Reply

മറ്റൊരു താളിലേക്ക് തിരുത്തുക

ഒറ്റവരിയിൽ നിന്ന് മാറ്റിയവ വേറൊരു താളുകളിലേക്ക് മാറ്റിയിരുന്നെങ്കിൽ നന്നായിരുന്നു.--അജിത്ത്.എം.എസ് (സംവാദം) 08:52, 24 ജൂലൈ 2015 (UTC)Reply

"വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.