വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ചർച്ചു ആക്ട് ( The Kerala Christian Church Properties and Institutions Trust Bill)

Please don't remove this article. This a valid and very true. 98.11.230.73 01:03, 26 ജനുവരി 2019 (UTC)[മറുപടി]

@Sajithbhadra: എന്തുകൊണ്ടാണ് ഇത് മായ്ക്കേണ്ടത്? പകർപ്പവകാശലംഘനം ആണോ?--പ്രവീൺ:സം‌വാദം 03:03, 26 ജനുവരി 2019 (UTC)[മറുപടി]


ഈ ലേഖനം വിജ്ഞാനകോശ രീതിയിൽ അല്ല എഴുതിയിരിക്കുന്നത്, ഒരു വിശ്വാസിയുടെ രീതി അനുസരിച്ചാണ്. അത് പോലെ തന്നെ തലകെട്ടിൽ ആംഗലേയ അക്ഷരങ്ങൾ, ചില ഭാഗത്തു ഇടയ ലേഖനം പോലെ. ലേഖനം മായ്ച്ചു കളഞ്ഞിട്ടു പുതിയ പേരിൽ അതും മലയാളത്തിൽ തുടങ്ങി വിക്കി ശൈലിയിൽ എഴുതുവാൻ നിർദേശിക്കുന്നു. സമയം തരികയാണെകിൽ ഞാൻ തന്നെ അത് നിർവ്വഹിക്കാൻ സന്നദ്ധനാണ്. ലിജോ | ^ സംവാദം ^ 09:09, 4 നവംബർ 2019 (UTC)[മറുപടി]

ഇതിൽ യാതൊരു പ്രശ്നവും കാണുവാൻ കഴിയുന്നില്ല, അതുകൊണ്ട് തന്നെ റിമൂവ് ചെയ്യേണ്ട കാര്യമില്ല, വേണമെങ്കിൽ അനാവശ്യകാര്യങ്ങൾ എഡിറ്റ്‌ ചെയ്തു ശരിയായ രീതിയിൽ നൽകാം Eldhorajan92 (സംവാദം) 06:35, 2 ഡിസംബർ 2019 (UTC)[മറുപടി]


ഈ ലേഖനത്തിലെ പല വിവരണങ്ങളും വസ്തുതാ വിരുദ്ധമാണ്‌. ഉദാഹരണത്തിന്‌, 1934 ലെ ഭരണഘടന അംഗീകരിച്ച്‌ ഭരണം നടത്തിയിരുന്ന ചില പള്ളികളാണ്‌ ഭൂരിപക്ഷത്തിന്റെ പേര്‌ പറഞ്ഞ്‌ അതിനെ എതിർക്കുന്നത്‌. 1599 ലെ ഉദയമ്പേരൂർ സുന്നഹദോസിന്‌ മുൻപ്‌ ഒറ്റ സഭയായിരുന്നു. പക്ഷേ, പാത്രിയർക്കീസിന്റെ കീഴിലായിരുന്നു എന്നെഴുതിയിരിക്കുന്നത്‌ ശരിയല്ല, അന്ത്യോക്യ പാത്രിയർക്കീസിന്റെ കീഴിൽ അല്ലായിരുന്നു മലങ്കര സഭ.

ആയതിനാൽ തെറ്റുകൾ തിരുത്തുക അല്ലെങ്കിൽ ഇത്‌ ഡിലീറ്റ്‌ ചെയ്യുക

ദയവായി ഈ ലേഖനം നീക്കംചെയ്യരുത്, ഇതാണ് സത്യം തിരുത്തുക

ഇതിൽ എഴുതിയതെന്തും തികച്ചും ശരിയാണ്, എല്ലാ ആചാരങ്ങളും സിറിയൻ സഭയിൽ നിന്നുള്ളതാണ്. ഇത് ഒരു വിശ്വാസികളുടെ വീക്ഷണകോണിൽ നിന്ന് തോന്നുന്നില്ല, ഇതാണ് വസ്തുതയും യാഥാർത്ഥ്യവും. ദയവായി ഈ ലേഖനം നീക്കംചെയ്യരുത്