വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/എസ്.വി. രാമനുണ്ണി
ഉപയോക്താവിന് "പ്രത്യേക" താല്പര്യമുള്ള വിഷയത്തെക്കുറിച്ച് എഴുതുന്നത് വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നില്ല. അതായത്, ലേഖകനെക്കുറിച്ച് അയാൾ തന്നെ എഴുതുന്നത് വിക്കിപീഡിയയുടെ താല്പര്യവ്യത്യാസം എന്ന നയത്തിന് വിരുദ്ധമാണ്. ഈ ലേഖനം തുടങ്ങിയതും വികസിപ്പിക്കുന്നതും ലേഖകൻ തന്നെയാണെന്ന് കാണുന്നു. കൂടാതെ ആത്മകഥകൾ എഴുതുന്നതിനെ വിക്കിപീഡിയ ശക്തമായി നിരുത്സാഹപ്പെടുത്തന്നു. ദയവുചെയ്ത് ഈ താൾ കൂടുതൽ വികസിപ്പിക്കും മുൻപ് ഇക്കാര്യം ശ്രദ്ധിക്കുമല്ലോ.
ഈ ലേഖകനെക്കുറിച്ച് വിക്കിപീഡിയയിൽ എഴുതുവാൻ തക്ക ശ്രദ്ധേയതയുണ്ടെങ്കിൽ ദയവായി കാത്തിരിക്കുക. മറ്റാരെങ്കിലും അത് തീർച്ചയായും ചെയ്യും. ഈ ലേഖനത്തിൽ ചേർത്തിരിക്കുന്ന ഫലകങ്ങൾ ഈ വിഷയത്തിലെ ചർച്ചകൾ പൂർത്തീകരിക്കുന്നതുവരെ മാറ്റരുതെന്ന് അഭ്യർത്ഥിക്കുന്നു--Adv.tksujith (സംവാദം) 12:09, 20 ഡിസംബർ 2012 (UTC)
വിക്കിപീഡിയയുടെ താല്പര്യവ്യത്യാസം എന്ന നയത്തിന്ന് എതിരായതുകൊണ്ട് ഈ ലേഖനം എത്രയും വേഗം മാറ്റിത്തരണമെന്ന് ആഗ്രഹിക്കുന്നു.നന്ദി ഉപയോക്താവ്:Sujanika
- ഈ ലേഖനത്തെക്കുറിച്ചുള്ള ചർച്ച നടക്കുന്നതിനാൽ ചർച്ചക്ക് ശേഷം നീക്കം ചെയ്യേണമോ എന്ന് തീരുമാനിക്കുന്നതാവും അഭികാമ്യം --എഴുത്തുകാരി സംവാദം 03:09, 22 ഡിസംബർ 2012 (UTC)
തീർച്ചയായും മാറ്റങ്ങളോടുകൂടി ഈ താൾ നിലനിർത്തേണ്ടതാണ്. ഈ ലേഖനത്തിലെ വിവരങ്ങൾ ഒരു ഉപയോക്താവിനെസംബന്ധിച്ചിടത്തോളം എത്രകണ്ട് വിജ്ഞാനപ്രദമായിരിക്കും എന്ന് നോക്കലാണ് പ്രധാനമായും ചെയ്യേണ്ടെതെന്ന് തോന്നുന്നു. കലാസമിതിയിൽ പ്രവർത്തിച്ചതും പരിഷത്തിലും അദ്ധ്യാപകസംഘടനകളിൽ പ്രവർത്തിച്ചതിന്റെയും നാൾവഴി എഴുതുന്നതിന് പകരം കാലാസാംസ്കാരിക പ്രവർത്തനങ്ങളിലും ജനകീയ ശാസ്ത്രപ്രചരണത്തിലും ഏറെ സജീവമാണ് ഇദ്ദേഹം എന്ന് എഴുതുമ്പോൾ അതാണ് കുറേക്കൂടി പ്രൗഢം എന്ന തോന്നുന്നു. --Adv.tksujith (സംവാദം) 09:09, 22 ഡിസംബർ 2012 (UTC)
മുകളിൽ നിർദ്ദേശിച്ചപോലെ അത്യാവശ്യ വിവരങ്ങൾ ഉപയോക്താവിന്റെ താളിൽ ചേർത്തു. സമയം കളയാതെ ഈ ചർച്ച അവസാനിപ്പിക്കൂ. . ലേഖനം നീക്കം ചെയ്യുമല്ലോ. രാമനുണ്ണി,സുജനിക 17:04, 22 ഡിസംബർ 2012 (UTC)