float
float

നിറം, മണം, രുചി എന്നിവ ഇല്ലാത്ത ഒരു മൂലകമാണ് നൈട്രജൻ അഥവാ പാക്യജനകം. സാധാരണ പരിതസ്ഥിതികളിൽ ദ്വയാണുതന്മാത്രകളായി വാതകരൂപത്തിലാണ് ഇത് നില കൊള്ളുന്നത്. അന്തരീക്ഷവായുവിന്റെ 78.1% ഭാഗവും നൈട്രജനാണ്. ജീവനുള്ള കലകളിലേയും, അമിനോ അമ്ലങ്ങളിലേയും ഒരു ഘടകമാണ് നൈട്രജൻ. അമോണിയ, നൈട്രിക് അമ്ലം, സയനൈഡുകൾ എന്നീ വ്യാവസായിക പ്രധാന്യമുള്ള സംയുക്തങ്ങളിൽ നൈട്രജൻ അടങ്ങിയിരിക്കുന്നു.

ദ്വയാണുതന്മാത്രകളായാണ് നൈട്രജൻ പ്രകൃതിയിൽ കാണപ്പെടുന്നത്. നൈട്രജൻ തന്മാത്രയിലെ (N2) ത്രിബന്ധം പ്രകൃതിയിലെ ഏറ്റവും ശക്തിയേറിയ തന്മാത്രാബന്ധനങ്ങളിൽ ഒന്നാണ്. അതിനാൽ നൈട്രജൻ തന്മാത്രയെ മറ്റു സംയുക്തങ്ങളാക്കി മാറ്റുന്നത് എളുപ്പമല്ല.