വാഴപ്പള്ളി ക്ഷേത്ര ഗോപുരം
വാഴപ്പള്ളി ക്ഷേത്ര ഗോപുരം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കടുത്തുള്ള വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രം. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചു നാടുവാണിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ഹിന്ദുക്ഷേത്രമാക്കി മാറ്റി ക്ഷേത്ര നിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. അതിനുമുൻപ് ഇതൊരു ദ്രാവിഡീയക്ഷേത്രവും, പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു. എ.ഡി.830-കളിലെ ചേര രാജാവായിരുന്ന രാജശേഖരന്റെ കാലത്തെ ചെപ്പേട് ഈ ക്ഷേത്രത്തിൽ നിന്നാണ്‌ ലഭിച്ചത്. വാഴപ്പള്ളി ശാസനം എന്നറിയപ്പെടുന്ന ഇത്, കേരളത്തിൽ നിന്നും കിട്ടിയിരിക്കുന്നതിൽ വെച്ച് ഏറ്റവും പുരാതനലിഖിതരേഖയാണ്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രത്തിൽ നിത്യവും പരശുരാമപൂജ നാലമ്പലത്തിൻറെ തെക്കുകിഴക്കെ മൂലയിൽ നടത്തുന്നുണ്ട്. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ വാഴപ്പള്ളി ക്ഷേത്രത്തിലെ മൂർത്തി തിരുവാഴപ്പള്ളിലപ്പൻ എന്നപേരിലാണ്‌ അറിയപ്പെടുന്നത്.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക