സുപ്രസിദ്ധനായ ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു ഡൊണാൾഡ് ബ്രാഡ്മാൻ എന്നറിയപ്പെടുന്ന സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് ഇദ്ദേഹത്തെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. ബ്രാഡ്മാൻ, ടെസ്റ്റ് ക്രിക്കറ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. അദ്ദേഹം കളിക്കുന്ന കാലത്ത് ക്രിക്കറ്റിൽ ഏകദിനശൈലി ആരംഭിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ 99.94 എന്ന അതുല്യ ബാറ്റിങ് ശരാശരി മൂലമാണ് ഏറ്റവും മികച്ച ബാറ്റ്സ്മാനായി ബ്രാഡ്മാൻ വാഴ്ത്തപ്പെടുന്നത്. ഒരു ടെസ്റ്റ് ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച ശരാശരിയായ ഇത് ഇക്കാലമത്രയും മറ്റാർക്കും തിരുത്തിക്കുറിക്കാനായിട്ടില്ല.

വെറും രണ്ട് വർഷങ്ങൾ കൊണ്ടാണ്‌ പടർപ്പുകളിലെ ക്രിക്കറ്റിൽ നിന്നും ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിൽ ബ്രാഡ്മാൻ ഇടം നേടിയത്. തന്റെ ഇരുപത്തിരണ്ടാം ജന്മദിനത്തിനു മുൻപ് തന്നെ ടെസ്റ്റിലെ പല റെക്കോഡുകളും സ്വന്തം പേരിലാക്കാൻ ബ്രാഡ്മാനു കഴിഞ്ഞിരുന്നു, അവയിൽച്ചിലത് ഇതു വരെ തകർക്കപ്പെട്ടിട്ടുമില്ല. ഓസ്ട്രേലിയൻ കായിക ലോകത്തിന്റെ ആരാധനാമൂർത്തിയും, ഓസ്ട്രേലിയൻ ജനങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കിയ വ്യക്തിത്വത്തിന് ഉടമയും കൂടിയായിരുന്നു ബ്രാഡ്‌മാൻ.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക