കാശിത്തുമ്പ
കാശിത്തുമ്പ

കാശിത്തുമ്പ: കിഴക്കെ ദക്ഷിണേഷ്യയിലാണ് ഇവ കണ്ടുവരുന്നത്. 20 മുതൽ 75 സന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന, കട്ടിയുള്ളതും എന്നാൽ ദുർബലവുമായ കാണ്ഡത്തോടുകൂടിയ ഒരു വാർഷിക സസ്യമാണിത്. ഇലകൾ സർപ്പാള ആകൃതിയിൽ അടുക്കിവെച്ചതുപോലെ കാണപ്പെടുന്നു. പൂക്കളിൽ തേനീച്ച, തേൻ കുടിക്കാനെത്തുന്ന പക്ഷികൾ എന്നിവ വഴി പരാഗണം നടക്കുന്നു. ഇവയുടെ ഇല, വിത്ത്, കാണ്ഡം എന്നിവ പാചകം ചെയ്താൽ ഭക്ഷ്യയോഗ്യമാണ്.‍


ഛായാഗ്രഹണം: Challiyan

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>