ആൽബട്രോസ് ശലഭം
ആൽബട്രോസ് ശലഭം

പീത-ശ്വേത ചിത്രശലഭ കുടുംബത്തിൽപ്പെട്ട പൂമ്പാറ്റ. കേരളത്തിൽ പശ്ചിമഘട്ടത്തിലുള്ള മലനിരകളിലും സമീപസ്ഥമായ കുറ്റിക്കാടുകളിലും അരുവിയോരങ്ങളിലും മഞ്ഞുകാലത്തിന്റെ ആരംഭത്തോടെ ധാരാളമായി കാണപ്പെടുന്നു. കേരളത്തിലെ ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളിൽ മുഖ്യഇനമാണിത്. ആറളം വന്യജീവിസങ്കേതത്തിൽ നവംബർ തൊട്ട് ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ആയിരക്കണക്കിന് ആൽബട്രോസ് ചിത്രശലഭങ്ങളാണ് ദേശാടനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നത് ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ