വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-09-2012
മനുഷ്യർ വളർത്തുന്ന ഒരു ഓമനമൃഗമാണ് പൂച്ച. എലിയെ പിടിക്കുവാനും കൂട്ടിനുമായാണ് പൂച്ചയെ വളർത്തുന്നത്. മനുഷ്യനുമായി 9,500-ഓളം വർഷത്തെ ബന്ധമുണ്ട് ഇവയ്ക്ക്. ഒരു പ്രസവത്തിൽ പൂച്ചയ്ക്ക് മൂന്ന് മുതൽ അഞ്ച് കുഞ്ഞുങ്ങൾ വരെ ഉണ്ടാകാം. ഇതിൽ ആദ്യത്തെ കുഞ്ഞ് മറ്റ് കുഞ്ഞുങ്ങളേക്കാൾ ചെറുതായിരിക്കും. കണ്ണ് തുറന്ന് രണ്ടു ദിവസം കഴിഞ്ഞ പൂച്ചക്കുഞ്ഞുങ്ങളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ
തിരുത്തുക