ഉരഗവർഗ്ഗത്തിൽപ്പെടുന്ന പുറംതോടുള്ള ജീവികളാണ്‌ ആമകൾ. വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ്‌ മുട്ടയിടുന്നത്. ഏകദേശം 270-ഓളം വംശജാതികൾ (Species) ഇന്ന് ജീവിച്ചിരിക്കുന്നു, ഇവയിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ്‌. മറ്റുള്ള ഉരഗങ്ങളെപ്പോലെ ആമകളും അവയുടെ ശരീരത്തിലെ ഊഷ്മാവ് സമീപ പരിസ്ഥിതിക്കനുസരിച്ച് മാറ്റുന്നവയാണ്. ഇവയെ സാ‍ധാരണ ശീതരക്തമുള്ള ജീവികളായിട്ടാണ് അറിയപ്പെടുന്നത്. രണ്ട് ആഫ്രിക്കൻ ആമകളാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: ഷാജി

തിരുത്തുക