വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-12-2007
ഇലുമ്പി: ലോകത്തിലെ എല്ലായിടത്തും, പ്രത്യേകിച്ചും ഉഷ്ണമേഖലാകാലാവസ്ഥാപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് ഇലുമ്പി. ഇവയുടെ ഇലകളും കായ്കളും ഔഷധഗുണമുള്ളവയാണ്. പാചകത്തിൽ പുളിക്ക് പകരമായും അച്ചാറിടുന്നതിനും ഇവയുടെ കായ്കൾ ഉപയോഗിക്കുന്നു. ഇലുമ്പിയുടെ ശിഖിരത്തിൽ തൂങ്ങിനിൽക്കുന്ന കായ്കളാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: Aruna