ഭക്ഷ്യയോഗ്യമായ ഫലം തരുന്നതും സാധാരണയായി കണ്ടുവരുന്നതുമായ ഒരു സസ്യമാണ്‌ വാഴ. വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്‌. വാഴകളിലെ രാജാവാണ് കദളി വാഴ. കദളി വാഴയും കുലയും മറ്റ് വാഴകളെ അപേക്ഷിച്ച് വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്റെ രുചിയിൽ കദളിക്ക് ഒന്നാം സ്ഥാനമാണ് കല്പിച്ചു നൾകിയിരിക്കുന്നത്. ഒരു കദളി വാഴക്കുലയാണ് ചിത്രത്തിൽ.


ഛായാഗ്രഹണം: നോബിൾ മാത്യു‌

തിരുത്തുക