വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-01-2021
ഇന്ത്യയിൽ കണ്ടുവരുന്ന രണ്ടാമത്തെ വലിയ പൂമ്പാറ്റയാണ് കൃഷ്ണശലഭം. കൃഷ്ണശലഭത്തിന്റെ ചിറകിന്റെ വലിപ്പം 120 മുതൽ 150 മില്ലിമീറ്റർ വരെയാണ്. ആകെക്കൂടി ഇരുണ്ട നീലനിറമായതുകൊണ്ടാണ് ഇവയ്ക്ക് പേര് വരാൻ കാരണം. നാരകം, കാട്ടുനാരകം, ബബ്ലൂസ് നാരകം എന്നിവയിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നത്. കേരളത്തിലെ ഗ്രാമങ്ങളിലും കാട്ടുപാതയിലുമൊക്കെ ഇവയെ കാണാവുന്നതാണ്.
ഛായാഗ്രഹണം: ബ്രിജേഷ് പൂക്കോട്ടൂർ