വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-07-2020
ഇന്ത്യയിലെ കാടുകൾക്കരികിലും മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് നാടോടി. മൂന്ന് സെന്റിമീറ്റർ വരെ നീളമുള്ള തുമ്പിക്കൈകളാൽ ഇവ നീണ്ട തേൻനാളികളുള്ള പൂക്കളിലെ തേൻ നുകരുന്നത് കാണാം. ആൺശലഭങ്ങളുടെ പുറം തിളങ്ങുന്ന ആകാശനീലനിറമാണെങ്കിലും പെൺശലഭങ്ങൾ മങ്ങിയ നീലനിറത്തിൽക്കാണപ്പെടുന്നു. കപ്പാരിസേ കുടുംബത്തിൽപ്പെട്ട ഗിടോരൻ തുടങ്ങിയ സസ്യങ്ങളിലാണ് ഇവ കൂട്ടത്തോടെ മുട്ടയിടുന്നത്. ഇലയുടെ നടുവിലുള്ള ഞരമ്പിലാണ് ശലഭപ്പുഴു കിടക്കുന്നത്. പെൺശലഭങ്ങൾ നീലക്കടുവശലഭങ്ങളെ അനുകരിക്കാറുണ്ട്.
ഛായാഗ്രഹണം: Sherifchalavara