<< ജൂൺ 2020 >>

ജൂൺ 1 - 6

കുറ്റിക്കണ്ടൽ
കുറ്റിക്കണ്ടൽ

റൈസോഫോറെസിയ കുടുംബത്തിൽപ്പെട്ട എട്ടു മീറ്ററോളം വളരുന്ന കണ്ടൽച്ചെടിയാണ്‌ കുറ്റിക്കണ്ടൽ അഥവാ ചെറുകണ്ടൽ. നല്ല പച്ച നിറത്തിലുള്ള കമ്പുകളും തിളങ്ങുന്ന തടിയും ഇവയെ മറ്റു കണ്ടലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. മണ്ണിനടിയിൽ മുകളിലോട്ട് മുളച്ചു വളർന്നു നിൽക്കുന്ന ശ്വസനവേരുകളും പടർന്ന് പന്തലിച്ചിരിക്കുന്ന വേരുപടർപ്പുകളും ചിലപ്പോൾ പുറത്തേക്ക് കാണാം. പൂർണ്ണ വളർച്ചയെത്തിയ മരങ്ങൾ നല്ല ഉരുപ്പടിയായും ഫർണ്ണീച്ചർ നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്, മരത്തൊലിയിൽ നിന്നും ഔഷധങ്ങളും ടാനിനും വേർതിരിക്കാം. പിണഞ്ഞുകിടക്കുന്ന വേരുകൾ അഴിമുഖ തീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു.

ഛായാഗ്രഹണം: Shagil Kannur


ജൂൺ 7 - 18

അത്തി
അത്തി

മിതോഷ്ണമേഖലയിൽ സമൃദ്ധമായി കാണപ്പെടുന്ന വൃക്ഷമാണ് അത്തി. ഗ്ലാസ് ഹൗസിനുള്ളിലും അത്തികൾ വളർത്താറുണ്ട്. അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിൽ പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാകും. ഉള്ളിൽ അനേകം ചെറിയ വിത്തുകളുള്ള ഫലങ്ങൾ ഉണക്കിയെടുക്കാറുണ്ട്. തൊലി, കായ്, വേര് എന്നിവ ഔഷധയോഗ്യമാണ്.

ഛായാഗ്രഹണം: വിനയരാജ്


ജൂൺ 19 - 22

ഡാർക്ക് ജൂഡി
ഡാർക്ക് ജൂഡി

ഉത്തരേന്ത്യയിൽ സിക്കിം, അരുണാചൽ പ്രദേശ്‌, പശ്ചിമബംഗാൾ, ഉത്തരാഞ്ചൽ മണിപ്പൂർ, എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരിനം പൂമ്പാറ്റയാണ് ഡാർക്ക് ജൂഡി. ഫെബ്രുവരി-ജൂലൈ, നവംബർ മാസങ്ങളിൽ ഇവയെ കൂടുതലായി കാണാം.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ


ജൂൺ 23 - 27

ഡാർക്ക് ജൂഡി
ഡാർക്ക് ജൂഡി

ഒരു നീലി ചിത്രശലഭമാണ് ചെമ്പൻ വെള്ളിവരയൻ. കേരളം, കർണാടക, മധ്യപ്രദേശ്‌, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി-ഏപ്രിൽ, ജൂൺ, ജൂലൈ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.

ഛായാഗ്രഹണം: Firos AK


ജൂൺ 28 - 30

മഞ്ഞത്തലയൻ വാലുകുലുക്കി
മഞ്ഞത്തലയൻ വാലുകുലുക്കി

വാലാട്ടിപ്പക്ഷികളുടെ കുടുംബത്തിൽ പെട്ട ഒരു കിളിയാണ് മഞ്ഞത്തലയൻ വാലുകുലുക്കി. മെലിഞ്ഞ ശരീരവും, ശരീരത്തിന്റെ അത്രത്തോളം നീളമുള്ള വാലും, മഞ്ഞ മുഖവും, മാറിൽ മഞ്ഞ പുള്ളികളുമാണ് ഇതിന്റെ പ്രത്യേകതകൾ. ഒറ്റയായി ഭക്ഷണം അന്വേഷിച്ച് നടക്കുന്ന സ്വഭാവമുണ്ട്. ചതുപ്പ് സ്ഥലങ്ങളിലും പുഴയോരത്തും കൂടുകൂട്ടുന്ന ഇവയുടെ ഭക്ഷണം പുഴുക്കളും, ഷഡ്‌പദങ്ങളുമാണ്‌.

ഛായാഗ്രഹണം: നിഷാദ് കൈപ്പള്ളി