വാസ്തുവിദ്യാ ഗുരുകുലം
ഭാരതീയ വാസ്തുവിദ്യയുടേയും അനുബന്ധവിഷയങ്ങളുടെയും പ്രചാരണത്തിനും സംരക്ഷണത്തിനുമായി സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് വാസ്തുവിദ്യാ ഗുരുകുലം.
സ്ഥാപിതം | 1993 |
---|---|
തരം | വാസ്തുവിദ്യാ പഠനകേന്ദ്രം |
Location |
|
മാതൃസംഘടന | സാംസ്കാരികകാര്യ വകുപ്പ്, കേരള സർക്കാർ |
വെബ്സൈറ്റ് | www |
പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ പാർത്ഥസാരഥി ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തായി പമ്പാനദിക്കരയിൽ മനോഹരമായ ഒരു നാലുകെട്ടിൽ 1993 നവംബർ മാസം 17ാം തീയതി വാസ്തുവിദ്യ ഗുരുകുലം പ്രവർത്തനമാരംഭിച്ചു.
പ്രവർത്തനം
തിരുത്തുകഇന്ത്യയിൽ സർക്കാർ മേഖലയിൽ വാസ്തുവിദ്യ പഠിപ്പിക്കാനും പ്രയോഗിക്കാനും ഇന്ത്യയിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഏക സ്ഥാപനം വാസ്തു വിദ്യാ ഗുരുകുലം ആണ്. വാസ്തുവിദ്യയുടെ ആധാരഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി യൂണിവേഴ്‌സിറ്റി അംഗീകൃത അക്കാദമിക് കോഴ്‌സുകൾ, കൺസൾട്ടൻസി വിഭാഗം, ചുമർചിത്രവിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളായാണ് സ്ഥാപനത്തിന്റെ പ്രവർത്തനം സംവിധാനം ചെയ്തിരിക്കുന്നത്. [1]
അവലംബം
തിരുത്തുക- ↑ സാംസ്കാരിക വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്
പുറം കണ്ണികൾ
തിരുത്തുക- http://www.vastuvidyagurukulam.com/ Archived 2019-09-13 at the Wayback Machine. |വാസ്തുവിദ്യാ ഗുരുകുലത്തിൻറെ ഔദ്യോഗിക വെബ്സൈറ്റ്.