വാലുരുളി
ഒരു കേരളീയ അടുക്കളപ്പാത്രമാണ് 'വാലുരുളി'
ഉപയോഗം
തിരുത്തുകകറികൾക്കും മറ്റും കടുകു വറുക്കുന്നതിനും വറവുണ്ടാക്കുന്നതിനും പാചകപ്പാത്രമായി വാലുരുളി ഉപയോഗിക്കുന്നു. ആധുനിക അടുക്കളകളിൽ നിന്നും ഈ പാത്രം അപ്രത്യക്ഷമായിരിക്കുന്നു. മേളകളിലും മറ്റും ഒരു പ്രദർശന വസ്തുവായി ഇപ്പോൾ ഇത് മാറിയിട്ടുണ്ട്[1] , [2].
ഘടന
തിരുത്തുകഒരു ചെറിയ ഉരുളിയും നീളമുള്ള വാലുമുള്ള പാത്രം. വാൽ ഭാഗത്തിന് രണ്ടടിവരെ നീളം ഉണ്ടാവാറുണ്ട്.
നിർമ്മാണ വസ്തു
തിരുത്തുകഓട് (Bronze) കൊണ്ടാണ് ഉരുളിയുടെ നിർമ്മാണം. ഇതിന് നീളം കുറഞ്ഞ ഒരു കൈപ്പിടിയുണ്ടായിരിക്കും. ഇതിലേക്ക് രണ്ടടി വരെ നീളമുള്ള, ഇരുമ്പു കൊണ്ടുള്ള വാൽഭാഗം പിടിപ്പിക്കുന്നു. പാചകസമയത്ത് സൗകര്യപ്രദമായി പാത്രം പിടിക്കുന്നതിന് ഈ ഘടന സഹായിക്കുന്നു.