വാനില ആൻഡമാനിക്ക

ചെടിയുടെ ഇനം

വ്യാവസായിക വാനിലയുടെ (ശാസ്ത്രീയനാമം Vanilla planifolia) ഒരു വന്യബന്ധുവാണ് വാനില ആൻഡമാനിക്ക. വാനില എസ്സെൻസ് ഇതിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇത് ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ വളരുന്ന ഒരു കാടൻ ഇനം ആണ്.[1] ഇത് ഒരു വംശനാശ ഭീഷണി നേരിടുന്ന ഇനം ആണ് [2]

Vanilla andamanica
വാനില കേരളത്തിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
V andamanica
Binomial name
Vanilla andamanica

ഇതിനു സുഗന്ധമുള്ള വെളുത്ത പുഷ്പങ്ങളാണുള്ളത്. 1918ൽ റോബർട്ട് അലൻ എന്ന സസ്യശാസ്ത്രജ്ഞൻ ആണ് ഇതിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ഇന്ന് ഈ ദ്വീപുനാട്ടിലെ പൂക്കൃഷിയിൽ പ്രധാനമാണ് ഈ ഇനം.[3] കൂടാതെ പോർട്ട് ബ്ലയരിലെ ധനികാരി പരീക്ഷണ സസ്യോദ്യാനത്തിൽ ('Dhanikhari Experimental Botanic Garden') ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇത് സംരക്ഷിക്കുന്നും ഉണ്ട് .[4]

ഇത് തിരുവനന്തപുരത്തും ജവഹർലാൽ നഹറു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലും ഇതിന്റെ ശേഖരം ഉണ്ട്, ഈ ഇനത്തിന്റെ തനത് സ്വഭാവത്തെ ക്കുറിച്ച് സംശയങ്ങളും ഉണ്ട്. തായ് ലാന്ഡ് ഇനമായ വാനില അബിഡ യുമായി അഭിന്നതയും (സീഡൻഫാഡൻ എന്ന സസ്യശാസ്ത്രജ്ഞൻ) കൽപ്പിക്കുന്നുണ്ട്, .[5]

അവലംബം തിരുത്തുക

  1. Geoinformatics for tropical ecosystems, by P. S. Roy, Asian Association of Remote Sensing. Publisher:Working Group on Tropical Ecosystem Management, Asian Association of Remote Sensing, 2003. ISBN 81-211-0370-3. Page 569.
  2. Vanilla andamanica Orchids: status survey and conservation action plan, by Eric Hágsater, Vinciane Dumont, Alec M. Pridgeon, IUCN/SSC Orchid Specialist Group. Publisher IUCN, 1996. ISBN 2-8317-0325-5. Page 92.
  3. Floral Wealth of Andaman & Nicobar Islands:Vanilla andamanica Rolfe (Orchid) Andaman & Nicobar Islands website.
  4. The list of Species Conserved in Botanical Gardens of Botanical Survey of India Ministry of Environment and Forests
  5. Mathew, S. P., A. Mohandas, S. M. Shreef & G. M. Nair 2005: Vanilla andamanica, Orchid Review 113:152-153.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വാനില_ആൻഡമാനിക്ക&oldid=3985039" എന്ന താളിൽനിന്ന് ശേഖരിച്ചത്