വസന്തതിലകം (വൃത്തം)
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് വസന്തതിലകം. പാദത്തിൽ പതിനാലക്ഷരമുള്ള ശക്വരി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു വൃത്തമാണിത്. സിംഹോന്നതാ, ഉദ്ധർഷിണി, സിംഹോദ്ധതാ, വസന്തതിലകാ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതൊരു സംസ്കൃത വൃത്തമാണ്.കുമാരനാശാന്റെ'വീണപൂവ്', ഈ വൃത്തത്തിലാണ്.
ലക്ഷണം
തിരുത്തുക“ | ചൊല്ലാം വസന്ത തിലകം തഭജം ജഗംഗം | ” |
ത ഭ ജ ജ എന്നീ ഗണങ്ങൾക്കുശേഷം രണ്ട് ഗുരുക്കൾ കൂടി വന്നാൽ വസന്തതിലക വൃത്തമാകും.
ഗഗല ഗലല ലഗല ലഗല ഗഗ. എന്നിങ്ങനെ അക്ഷരക്രമം.
ലക്ഷണം സംസ്കൃതത്തിൽ (വൃത്തരത്നാകരം) -
“ | ഉക്താ വസന്തതിലകാ തഭജാ ജഗൗ ഗഃ | ” |
ഉദാഹരണങ്ങൾ
തിരുത്തുകഉദാഹരണം 1.
“ | ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര |
” |
ഉദാഹരണം -2.
“ | പൂഞ്ചായലാൾ മുടിയിൽ നൽ കുസുമങ്ങൾ ചൂടി- |
” |
ഉദാഹരണം -3.
“ | ചൊല്ലാർന്ന പൂർണ്ണശശിതന്നുടെ ഭംഗിയേറും |
” |