വലിയകുളങ്ങര ദേവിക്ഷേത്രം
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കാർത്തികപ്പള്ളിയിലെ മഹാദേവികാട് എന്ന സ്ഥലത്തെ വലിയകുളങ്ങര ദേവീ ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളിലൊന്നാണീ ക്ഷേത്രം. ഇവിടുത്തെ കെട്ടുകാഴ്ച്ച വളരെ പ്രസിധമാണ്. ശ്രീ ഭഗവതിയുടെ ആട്ടത്തിരുനാളായ കുംഭമാസത്തിലെ അശ്വതി ദിവസമാണ് കെട്ടുകാഴ്ച്ചകൾ. പ്രൗഢഗംഭീരവും അംബരചുംബിയും നയനാനന്ദകരവുമായ കെട്ടുകാഴ്ചകൾ കരക്കാർ അന്നേദിവസം കെട്ടിയലങ്കരിച്ച് ക്ഷേത്രത്തിലെത്തിച്ച് ദേവിക്ക് സമർപ്പിക്കുന്നു. അത് കാണേണ്ട ഒരു കാഴ്ച തന്നെയാണ്. വലിയകുളങ്ങരയിലേയും ചെട്ടികുളങ്ങരയിലേയും കെട്ടുകാഴ്ച്ചകളാണ് പ്രധാനം.ഇതിൽ വലിയകുളങ്ങരയിലെ കെട്ടുകാഴ്ച (കുതിര) തന്നെയാണ് ഏറ്റവും വലുത്. തെക്കേക്കര, വടക്കേക്കര,പുതുക്കുണ്ടം എന്നിവയാണ് പ്രധാന കുതിരകൾ. ജീവതയുടെ കാര്യമെടുത്താൽ ഉറ ജീവതകളിൽ വച്ച് ഏറ്റവും കാണാൻ ഐശ്വര്യമുള്ള ജീവതയും ഇവിടുത്തേത് തന്നെ.