വജൈനൽ സ്റ്റീനോസിസ്
നാരുകളുള്ള കോശങ്ങളുടെ രൂപീകരണം മൂലം യോനി ഇടുങ്ങിയതും ചെറുതുമാകുന്ന അസാധാരണമായ അവസ്ഥയാണ് വജൈനൽ സ്റ്റീനോസിസ്. ഇംഗ്ലീഷ്: Vaginal stenosis. യോനിയിലെ സ്റ്റീനോസിസ്, ലൈംഗിക അപര്യാപ്തത, ഡിസ്പാരൂനിയ എന്നിവയ്ക്ക് കാരണമാകുകയും പെൽവിക് പരിശോധനകൾ ബുദ്ധിമുട്ടുള്ളതും വേദനാജനകവുമാക്കുകയും ചെയ്യുന്നു..[1] യോനിയിലെ ആവരണം കനംകുറഞ്ഞതും വരണ്ടതുമാകാനുള്ള സാധ്യതകൾ ഉണ്ട്, കൂടാതെ കല അഥവാ വടുക്കൾ കാണപ്പെടാം. ഈ അവസ്ഥ ലൈംഗിക ബന്ധത്തിലോ പെൽവിക് പരിശോധനയിലോ വേദനയ്ക്ക് കാരണമാകും. പെൽവിസിലേക്കുള്ള റേഡിയേഷൻ തെറാപ്പി, എപ്പിസോടോമി, അല്ലെങ്കിൽ മറ്റ് തരത്തിലുള്ള ശസ്ത്രക്രിയകൾ ആണ് യോനി സ്റ്റെനോസിസിനു കാരണമാകുന്നത് [2][3][4]കീമോതെറാപ്പി യോനിയിൽ സ്റ്റെനോസിസ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.[5]
സൂചനകളും ലക്ഷണങ്ങളും
തിരുത്തുകയോനി സ്റ്റെനോസിസിന്റെ സാധാരണ സൂചകങ്ങളിൽ വേദനയും ലൈംഗിക ബന്ധത്തിൽ രക്തസ്രാവവും മറ്റ് തരത്തിലുള്ള ലൈംഗിക അപര്യാപ്തതയും ഉൾപ്പെടുന്നു. [6] ഇത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ബുദ്ധിമുട്ട്, ലൈംഗിക താല്പര്യം അഥവാ ഡ്രൈവ് കുറയുക തുടങ്ങിയവയിലേക്ക് നയിച്ചേക്കാം. [7] യോനി സ്റ്റെനോസിസിന്റെ ഗുരുതരമായ രൂപങ്ങൾ ലൈംഗിക ബന്ധത്തിൽ പങ്കെടുക്കാനുള്ള പൂർണ്ണമായ കഴിവില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. [6]
അട്രോഫി, വടുക്കൾ, യോനിയിലെ സ്റ്റെനോസിസ് മൂലം യോനിയിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ,മൂലം കോശങ്ങളുടെ വരൾച്ച, വീക്കം, ഇലാസ്തികത കുറയൽ എന്നിവയ്ക്ക് കാരണമാകും. [8]
റഫറൻസുകൾ
തിരുത്തുക- ↑ Morris L, Do V, Chard J, Brand AH (2017). "Radiation-induced vaginal stenosis: current perspectives". International Journal of Women's Health (in English). 9: 273–279. doi:10.2147/IJWH.S106796. PMC 5422455. PMID 28496367.
{{cite journal}}
: CS1 maint: unflagged free DOI (link) CS1 maint: unrecognized language (link) - ↑ "Vaginal Outlet Stenosis Repair". www.atlasofpelvicsurgery.com. Archived from the original on 2018-06-28. Retrieved 2018-03-11.
- ↑ "NCI Dictionary of Cancer Terms -Vaginal Stenosis". National Cancer Institute (in ഇംഗ്ലീഷ്). Retrieved 2018-03-14. This article incorporates text from this source, which is in the public domain.
- ↑ Rosa LM, Hammerschmidt KS, Radünz V, Ilha P, Tomasi AV, Valcarenghi RV, et al. (2016). "Evaluation and Classification of Vaginal Stenosis After Brachytherapy". Texto & Contexto - Enfermagem. 25 (2). doi:10.1590/0104-07072016003010014. ISSN 0104-0707.
- ↑ "How to Manage Vaginal Stenosis" (PDF). Uhn.ca. Retrieved 2022-03-14.
- ↑ 6.0 6.1 "Radiation-induced vaginal stenosis: current perspectives". International Journal of Women's Health (in English). 9: 273–279. 2017. doi:10.2147/IJWH.S106796. PMC 5422455. PMID 28496367.
{{cite journal}}
: CS1 maint: unflagged free DOI (link) CS1 maint: unrecognized language (link) - ↑ "Maintaining sexual health throughout gynecologic cancer survivorship: A comprehensive review and clinical guide". Gynecologic Oncology. 140 (2): 359–368. 2016. doi:10.1016/j.ygyno.2015.11.010. PMC 4835814. PMID 26556768.
- ↑ "Pelvic Radiation Therapy Induced Vaginal Stenosis: A Review of Current Modalities and Recent Treatment Advances". Medicina. 57 (4): 336. 2021. doi:10.3390/medicina57040336. PMC 8066324. PMID 33915994.
{{cite journal}}
: CS1 maint: unflagged free DOI (link)