1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-ന് ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി.[1][2][3][4]

International Mother Language Day
Abstract outdoor monument, reminiscent of a prison
Shaheed Minar (Martyr Monument) commemorates the 21 February 1952 Bengali Language Movement demonstration.
ഔദ്യോഗിക നാമംInternational Mother Language Day (IMLD)
ആചരിക്കുന്നത്Worldwide
പ്രാധാന്യംPromotes the preservation and protection of all languages
തിയ്യതി21 February
അടുത്ത തവണ21 ഫെബ്രുവരി 2025 (2025-02-21)
ആവൃത്തിAnnual
Abstract outdoor monument, reminiscent of a prison
Shaheed Minar (Martyr Monument), at the University of Dhaka in Bangladesh, commemorates those who were killed in the 21 February 1952 Bengali Language Movement demonstration.

ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം. 1952 ഫെബ്രുവരി 21-ന് ബെംഗാളീ ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിക്ഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശിൽ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്.

ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കപ്പെടുന്നു.

കേരളത്തിൽ

തിരുത്തുക

കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും ഭാഷാ പ്രതിജ്ഞ ചൊല്ലാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. [5]

കേരളത്തിലെ ഭാഷാപ്രതിജ്ഞ

"മലയാളമാണ്‌ എന്റെ ഭാഷ
എന്റെ ഭാഷ എന്റെ വീടാണ്‌.
എന്റെ ആകാശമാണ്‌.
ഞാൻ കാണുന്ന നക്ഷത്രമാണ്‌.
എന്നെത്തഴുകുന്ന കാറ്റാണ്.
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്.
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്‌.
ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത്‌ എന്റെ ഭാഷയിലാണ്‌.
എന്റെ ഭാഷ ഞാൻതന്നെയമണ്‌. "'.

  1. "International Mother Language Day, 21 February". www.un.org (in ഇംഗ്ലീഷ്). Retrieved 2019-11-09.
  2. "Links to documents". Un.org. 2002-09-09. Archived from the original on 2016-03-04. Retrieved 2016-07-02.
  3. Ingles. Cuerpo de Maestros. Temario Para la Preparacion de Oposiciones .e-book,. MAD-Eduforma. pp. 97–. ISBN 978-84-665-6253-9.
  4. Rahim, Abdur (19 September 2014). Canadian Immigration and South Asian Immigrants. Xlibris Corporation. pp. 102–. ISBN 978-1-4990-5874-1.
  5. https://archive.org/details/mathrubhasha-dinam

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലോക_മാതൃഭാഷാദിനം&oldid=4023126" എന്ന താളിൽനിന്ന് ശേഖരിച്ചത്