ലൊമോമി നദി

ആഫ്രിക്കയിലെ നദി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദ കോംഗോയിലെ കോംഗോ നദിയുടെ ഒരു പ്രധാന ഉപനദിയാകുന്നു ലൊമോമി നദി. ഈ ആഫ്രിക്കൻ നദിയുടെ ഏകദേശ നീളം 1,280 കിലോമീറ്റർ (800 മൈൽ) ആകുന്നു.[1] വടക്ക്, പടിഞ്ഞാറ് ദിക്കുകളിലൂടെ ഇത്‍ അപ്പർ കോംഗോക്ക് സമാന്തരമായി ഒഴുകുന്നു. ലൊമോമി നദി രാജ്യത്തിന്റെ തെക്കു ഭാഗത്ത്, കാമിനയ്ക്കും കോംഗോ-സാമ്പെസി വിഭജനത്തിനും സമീപത്തുനിന്ന് ഉത്ഭവിക്കുന്നു.[2]  ഇത് വടക്കു ദിക്കിലൂടെ ലുബാവോ, റ്റ്ഷോഫാ, കോംബെ, ബൊലൈറ്റി, ഒപാല, ഐറിമ എന്നിവിടങ്ങളിലൂടെ ഒഴുകി ഇസാൻഗിയിൽവച്ച് കോംഗോയുമായി ചേരുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ഭൂപടത്തിൽ ലൊമോമി നദി ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
Lomami River at Katopa Camp, Democratic Republic of the Congo.

അവലംബം തിരുത്തുക

  1. Bossche, J.P. vanden; G. M. Bernacsek (1990). Source Book for the Inland Fishery Resources of Africa, Volume 1. Food and Agriculture Organization of the United Nations. p. 333. ISBN 978-92-5-102983-1.
  2. Bossche, J.P. vanden; G. M. Bernacsek (1990). Source Book for the Inland Fishery Resources of Africa, Volume 1. Food and Agriculture Organization of the United Nations. p. 333. ISBN 978-92-5-102983-1.
"https://ml.wikipedia.org/w/index.php?title=ലൊമോമി_നദി&oldid=2862615" എന്ന താളിൽനിന്ന് ശേഖരിച്ചത്