ശ്രീലങ്കൻ സിനിമയിലെ ഏറ്റവും സമുന്നതരായ സംവിധായകരിൽ ഒരാളാണ്‌ ലെസ്റ്റെർ ജയിംസ് പെറിസ്. ഗ്രാമീണ ലങ്കയുടെ കഥകളാണ്‌ പെറിസിന്റെ സിനിമകൾ കൂടുതലും പറയുന്നത്. ആദ്യമായി അക്കാദമി അവാർഡിനു നിർദ്ദേശിക്കപ്പെട്ട ശ്രീലങ്കൻ സിനിമ ‘വേകന്ദേ വളു​റുവ’ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്‌. ലങ്കൻ സിനിമയിലെ മികച്ചവയായി കരുതപ്പെടുന്ന രേഖാവ, നിധനായ, ഗമ്പെരലിയ എന്നിവ ഇദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ പെടുന്നു. പ്രശസ്ത സംവിധായിക സുമിത്ര പെറിസ് പത്നിയാണ്‌. സഹോദരൻ ഐവാൻ പെറിസ് ഒരു ചിത്രകാരനായിരുന്നു.

ലെസ്റ്റർ ജയിംസ് പെറിസ്
ജനനം (1919-04-05) ഏപ്രിൽ 5, 1919  (104 വയസ്സ്)
തൊഴിൽFilm director, Film producer, Screenwriter
സജീവ കാലം1949–present
ജീവിതപങ്കാളി(കൾ)Sumitra Peries (1964–present)
വെബ്സൈറ്റ്www.ljpspfoundation.org

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലെസ്റ്റർ_ജയിംസ്_പെറിസ്&oldid=2918229" എന്ന താളിൽനിന്ന് ശേഖരിച്ചത്