കോട്ടയം ഡിസി ബുക്സ് പ്രസിദ്ധികരിച്ച ബഹിരാകാശ ഗവേഷണമായി ബന്ധപെട്ടെഴുതിയ മലയാളത്തിലെ ആദ്യ ശാസ്ത്രനോവലാണ് ലെയ്ക്ക .ലെയ്ക്ക എന്ന് പേരിട്ടിരികുന്നത് സോവിയറ്റ്‌ യുനിയൻ അവരുടെ ബഹിരാകാശപര്യവേഷണത്തിനായായി തിരഞ്ഞെടുത്ത ആറ്‌ കിലോഗ്രാം ഭാരമുള്ള പെൺതെരുവുനായക്കാണ് .തിരുവനന്തപുരം വിക്രംസാരാഭായ് ബഹിരാകാശകേന്ദ്രത്തിലെ മെക്കാനിക്കൽ എഞ്ചിനീയർ ശ്രീമാൻ ജെയിംസ്‌ വി ജെ ആണ് ഗ്രന്ഥകർത്താവ് .എഴുത്തുകാരന്റെ ഭാഷയിൽ ഈ പുസ്തകം ഒരു ചരിത്രം ,കഥ ,ശാസ്ത്രം എന്നീ മൂന്നുമായിട്ടും കരുതാം .ബഹിരാകാശം ശൂന്യമല്ല, അതൊരു നിറവാണ് എന്നും ആ നിറവിന്റെ അന്വേഷണവുമാണ് ലെയ്ക്കയെന്നു ശ്രീ ജെയിംസ്‌ സമർപ്പിക്കുന്നു .

ലെയ്ക്ക (നോവൽ)
കർത്താവ്ജെയിംസ്‌ വി ജെ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർഡിസി ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1971

ഗ്രന്ഥകർത്താവ് അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിർവഹന്നത്തിന്റെ ഭാഗമായി ഒരു ഇന്റ്ർനാഷണൽ ഏറോസ്പേസസ് സെമിനാറിൽ പങ്കെടുത്ത് തിരികെവരുമ്പോൾ ഫ്രാൻസിലെ ഡിഗാൾ എയർപോർട്ട് ലോഞ്ചിൽവച്ച് ഗ്ലാവ്കോസ്മോസ് ബഹിരാകാശ സംഖടനയിലെ ശാസ്ത്രജ്ഞനെയും(ഡെന്നിസ്സെവിച് എന്ന് നാമകരണം ചെയ്തിരിക്കുന്നു) ഭാര്യ നടാഷെയെയും യാദൃച്ഛികമായി നിയോഗം പോലെ പരിചെയപെടുന്നു .എഴുതുക്കാരനോടൊപ്പം ഭാര്യയും മൂന്നര വയസ്സുള്ള മകളുമുണ്ടായിരുന്നു .ഡെന്നിസ്സെവിച്ചും ഭാര്യ നടാഷയും ഏതോ അദൃശ്യശക്തിയാൽ മകളുമായി വളരെ അടുക്കുന്നു .ഡെന്നിസ്സെവിച്ച് ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിൽ അഭിമാനമുള്ള ആളായിരുന്നു .രണ്ടുകൂട്ടരും അവരുടെ നാട്ടിലേക്ക് തിരിക്കുന്നു .

പിന്നീട് ലഭിച്ച , ഡെന്നിസേവ്വിചിന്റെ ഭാര്യ നടാഷ അയച്ച റഷ്യൻ തപാലിന്റെ വിവർത്തനമാണ് ഈ നോവലിൻറെ ഉള്ളടക്കം .ഒരു ഫ്ലാഷ്ബാക്കായി ഡെന്നിസ്സെവിച്ചിന്റെ ബഹിരാകാശ ഗവേഷണ ജീവിതവും , മകളുമായുള്ള ഹൃദ്യബന്ധവും ,ലെയ്ക്ക എന്ന നായയുടെ ബഹിരാകാശത്തിൽ പോകാനുള്ള പരിശീലനവും ,പരീക്ഷണങ്ങളും ,മകളോടും ലെയ്ക്കയോടുമുള്ള സ്നേഹവും അടുപ്പവും എല്ലാം നാടകീയമായി കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഒരു സസ്പെൻസ് പോലെ ലെയ്ക്കയുടെ വിയോഗവും ഇതിൽ ഡെന്നിസേവിച്ചിന്റെ നാല് വയസ്സുള്ള മകളുടെ(പ്രിയങ്ക) ഹൃദയംതകർന്നുള്ള മരണവും മനസ്സിൽ തട്ടുംവിധം നോവലിൽ പ്രതിവാദിച്ചിരിക്കുന്നു . ഈ പുസ്തകത്തിൽ ശാസ്ത്രകാരന്റെ ബുദ്ധിയും ,സ്നേഹവും ,വിദ്വേഷവും ,കുറ്റബോധവും ,ആത്മിയതയും മാനുഷികതയോടുള്ള കടപ്പാടും എല്ലാം അതിനിപുണതയോടെ അവതരിപ്പിച്ച് വായനക്കാരനെ പ്രത്യേക മാനസികാവസ്ഥയിലേക്കെത്തിക്കുന്നു .

സോവിയറ്റ്‌യുണിയന്റെയും ,അമേരിക്കയുടെയും ബഹിരാകശമേൽകോയ്മെക്കുവേണ്ടിയുള്ള ശീതസമരത്തിന്റെ ഭാഗമായുള്ള മത്സരമാണ് കഥയ്‌ക്കാസ്പദം .

ഉള്ളടക്കം തിരുത്തുക

രണ്ടാംലോകമഹായുദ്ധത്തിൽ പരാചിതരായ ഹിറ്റ്ലരുടെ ജർമ്മനിയിൽന്നിന്നും വി-2 റോക്കറ്റിന്റെ സാങ്കേതികജ്ഞാനവും ,വിദഗ്ദ്ധരെയും സോവിയറ്റ്‌യുണിയനും അമേരിക്കയും പങ്കിട്ടെടുത്തു .രണ്ടുകൂട്ടരും രഹസ്യമായി പരസ്പരം ചാരപ്പണിചെയ്തും 1957-1958 ജിയോ ഫിസിക്സ്‌ വർഷം ഭൂമിയെവലയംവയ്ക്കുന്ന കൃതൃമോപഗ്രഹം ഉണ്ടാക്കാൻ മത്സരിക്കുന്നകാലം .സോവിയറ്റ്‌ യുണിയന് അല്പം മേൽകോയ്മകിട്ടി .1957 ഒക്റ്റോബർ 4-ആം തീയതി സ്പുട്നിക്ക്-1 ഉപഗ്രഹം അവർ വിക്ഷേപിച്ച് ലോകത്തെ അമ്പരപ്പിച്ചു .തുടർന്ന് റഷ്യൻ പ്രസിഡന്റ്‌ ക്രുഷ്ചേവ് ഒക്ടോബർ വിപ്ലവത്തിന്റെ 40-ആം വാർഷിക ദിനമായ നവംബർ 7-ഇനുമുമ്പ് മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന് മുമ്പ് നായയെ വഹിച്ചുകൊണ്ടുള്ള സ്പുട്നിക്-2 പരീക്ഷണം വിക്ഷേപ്പിക്കാൻ അന്ത്യശാസനം നൽകി .

പരീക്ഷണത്തിനായി അതിനിപുണയായ ലെയ്ക്കയെ തെരുവിൽ നിന്നും സമർതഥരായ നാലു പട്ടിപിടുത്തക്കാർ പാടുപെട്ട് പിടിച്ചു. തെരുവിലെ ഭാരം കുറഞ്ഞ പെൺപട്ടിയെ ഇതിനു തിരഞ്ഞെടുത്ത യുക്തി അതിന്റെ പട്ടിണി ,പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്, സഹിഷുണത എന്നിവ കൊണ്ടാണ് .പത്ത് ദിവസത്തെ, തിരിച്ചുകൊണ്ടുവരാനുള്ള സാങ്കേതികവിദ്യ അറിവില്ലാത്തതിനാൽ, പരീക്ഷണത്തിനാണ് നായയെ അയക്കാൻ തീരുമാനിച്ചത്. നായയുടെ ശ്വാസകോശവ്യവസ്ഥയും,രക്തചംക്രമണ വ്യവസ്ഥയും മനുഷ്യനോട് സാമ്യമുള്ളതുകൊണ്ടാണ് തിരഞ്ഞെടുത്തത് .ഗ്രന്ഥകർത്താവിന്റെ ഭാഷയിൽ മരണശിക്ഷക്ക് വിധിച്ച കുറ്റവാളിക്കു കിട്ടുന്ന നല്ലഭക്ഷണം ,സ്വാതന്ത്ര്യം എന്നിവയും മിണ്ടാപ്രാണിയായ ലെയ്ക്കെക്ക് നിഷേധിച്ചതായി പറയുന്നു .ബഹിരാകാശയാത്രയിൽ ജെലാറ്റിൻ ഭക്ഷണമാണ് നൽകുന്നത് . ചലനസ്വാതന്ത്ര്യംപാടെ നിരോധിച്ചിട്ടുണ്ട് .പേലോടിന്റെ ഉള്ളറയിൽ ബന്ധിച്ചാണ് കാനിസ്റ്റെറിനുള്ളിൽ ലെയ്ക്കയെ അടച്ചിരുന്നത് .പേടക്കത്തിൽ നിന്നും ഭൂമിയിലേക്ക്‌ നായയുടെ ഹൃദയമിടുപ്പിന്റെയും ,ശരീരതാപത്തിന്റെയും ,ബ്ലഡ്‌ പ്രഷറിന്റെയും ,ശ്വാസഗതിയുടെയും വിവരം മാത്രമേ അയച്ചിരിന്നുള്ളു .

പരിശീലനങ്ങളുടെ ഭാഗമായി ശാസ്ത്രജ്ഞൻ ലെയ്ക്കയുമായി നല്ലവണ്ണം അടുക്കുകയും ഹൃദയബന്ധം സ്ഥാപിക്കുകയും ചെയുന്നത് നോവലിസ്റ്റ്‌ അവതരിപ്പിക്കുന്നു .തന്റെ മകളോട് കഥയായി ലെയ്ക്കയുടെ കാര്യം പറയുകയും ക്രമേണ മകളും ലെയ്ക്കയോട് വളരെയധികം അടുക്കുന്നു അതൊരു ദുരന്തത്തിലേയ്ക്ക് നീങ്ങുന്നതും താദാത്മിയതോടെ പുസ്തകത്തിൽ പ്രതിവാദിക്കുന്നു .ശാസ്ത്രജ്ഞൻറെ ഈ ഹൃദയബന്ധം കുറവായി മറ്റ് സഹപ്രവർത്തകർ കാണുന്നത് നമ്മെ വേദനപിക്കുന്നു .

പ്രിയങ്ക വീട്ടിൽ ലെയ്ക്കയുടെ പടങ്ങളും പ്രതിമകളുമുണ്ടാക്കി വിക്ഷേപണശേഷമുള്ള തിരിച്ചുവരവിൽ സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നു .റോക്കറ്റ് വിക്ഷേപണശേഷം വീട്ടിലെത്തുന്ന ശാസ്ത്രഞനോട് ലെയ്ക്കയുടെ തിരിച്ചുവരവിനെപറ്റി ആരായുന്ന മകളോട് അദ്ദേഹം ഉത്തരമില്ലാതെ കുറ്റബോധത്തോടെ തലകുനിച്ചു നിൽകുന്ന രംഗം മനസ്സിനെ സ്പർശിക്കുന്നു .ലെയ്ക്ക തിരിച്ചുവരില്ലെന്നുള്ള നടാഷയുടെ മറുപടിയിൽ മനം നൊന്തു പ്രിയങ്ക ഏതോ ശക്തിയുടെ വിളിയെന്നോണം ഈ ലോകത്തിൽ നിന്നും വിട പറയുന്നതും ഹ്രദയഭേദകമാണ് .

പ്രധാന കഥാപാത്രങ്ങൾ തിരുത്തുക

1)ടെന്നിസ്സെവിച്ച്

2)നടാഷ

3)പ്രിയങ്ക

4)ലെയ്ക്ക

വിശകലനം തിരുത്തുക

ഭാര്യ നടാഷയും മകൾ പ്രിയങ്കയും അടങ്ങുന്ന റഷ്യൻ കുടുംബത്തിന്റെ നാഥനാണ് ഡെനിസോവിച്ച്. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞന്മാരിൽ ഒരാളായ ഡെനിസോവിച്ച് എന്നും കഥ കേൾക്കാനാഗ്രഹിക്കുന്ന പ്രിയങ്കയ്ക്കായി ശൂന്യാകാശ പരീക്ഷ്ണങ്ങൾക്ക് തങ്ങൾ തിരഞ്ഞെടുത്ത ലെയ്ക്ക എന്ന നായയുടെ കഥ പറഞ്ഞു തുടങ്ങി. ആ വിവരണങ്ങളിലൂടെ പ്രിയങ്ക താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ലെയ്ക്കയോട് അടുത്തു. ഡെനിസോവിച്ചും ലെയ്ക്കയെ വല്ലാതെ സ്‌നേഹിച്ചു തുടങ്ങി. ഒരു വലിയ ദുരന്തത്തിന്റെ തുടക്കമായിരുന്നു അത്.

ലെയ്ക്ക… മനുഷ്യന്റെ ബഹിരാകാശ മോഹങ്ങൾക്ക് വില നൽകേണ്ടി വന്ന പാവം മൃഗം. ഭ്രമണപഥത്തിൽ നിന്ന് ഉപഗ്രഹങ്ങളെ മടക്കിക്കൊണ്ടുവരാനുള്ള സാങ്കേതികജ്ഞാനമില്ലാത്ത കാലത്ത് ദാരുണമായ മരണത്തിനിരയായി ഭൂമിയെ വലം വെയ്ക്കാനായിരുന്നു അതിന്റെ അനിവാര്യമായ വിധി. ഇതിന്റെ പരിണതഫലം ഡെനിസോവിച്ചിന്റെ കുടുംബത്തെ തകർത്തുകളഞ്ഞു.

ഒരവസരത്തിൽ പ്രിയങ്ക പള്ളിയിൽ ലെയ്ക്കയ്ക്കുവേണ്ടി മെഴുകുതിരി കത്തിക്കുന്നതും ,ലെയ്ക്കയെ പഞ്ചവർണ്ണക്കിളിയായി സങ്കല്പ്പിച്ചതും എല്ലാം വരാനിരിക്കുന്ന ദുരന്തത്തെ സൂചിപ്പിച്ചതായി എഴുത്തുകാരൻ ഓർമിപ്പിക്കുന്നു .

റഷ്യയുടെ പ്രകൃതിയെയും ,കാലാവസ്ഥയെയും ,സംസ്കാരത്തെയും എല്ലാം ഗ്രന്ഥകാരൻ അതിസമർഥമായി വായനകാരനെ അവാച്യമായ അനുഭൂതിയിലേക്ക് കൂട്ടികൊണ്ടുപോകുന്നു .

അത്യധികം വെഗ്രതയോടെ അവതരിപ്പിച്ചിട്ടുള്ള നീതിനിഷേധവും സ്വാർതഥയും ഗ്രന്ധകർത്താവ് ശക്തമായഭാഷയിൽ ഈ പുസ്തകത്തിൽ വിമർശിച്ചിരിക്കുന്നു.

പൂർണതയെത്താത്ത അകാലത്തിൽ പൊലിഞ്ഞുപോയ ഡെന്നിസ്സെവിച്ചിന്റെ ജീവിതവും വായനകാരനെ ദുഖസാഗരത്തിൽ ആഴ്ത്തുന്നു .

മൃഗ സ്നേഹികളും ,ലോകത്തുള്ള നല്ലവരായ മനുഷ്യരും ഈ ക്രുരതയെ നിശിതമായി വിമർശിച്ചു ലെയ്ക്കയെ പരിശീലിപിച്ച ശാസ്ത്രജ്ഞൻ ആയ ഡോക്ടർ വ്ലാദിമർ യാസ്ദോവിസ്കി ഇങ്ങനെ പറഞ്ഞു എനിക്ക് ലെയ്ക്കെക്കുവേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ഉണ്ടായിരുന്നു പക്ഷെ സമയം ലഭിച്ചില്ല.

ലെയ്ക്കയുടെ ഓർമ്മയ്ക്കായി 2008-ൽ റഷ്യ സ്റ്റാർസിറ്റി ,റഷ്യൻ കോസ്മനോട്ട് പരിശീലന കേന്ദ്രത്തിൽ ഒരു പ്രതിമ (റോക്കറ്റിന് മുകളിൽ നിൽകുന്ന ലെയ്ക്ക )സ്ഥാപ്പിച്ചു പ്രായശ്ചിത്തം ചെയ്തു .


അവലംബം തിരുത്തുക

http://www.dcbooks.com/3rd-impression-of-laika-released.html Archived 2016-03-06 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ലെയ്ക്ക_(നോവൽ)&oldid=3644004" എന്ന താളിൽനിന്ന് ശേഖരിച്ചത്