ലൂയിസ് ആസ്റ്റൺ
ജർമ്മൻ എഴുത്തുകാരിയും ഫെമിനിസ്റ്റുമായിരുന്നു ലൂയിസ് ആസ്റ്റൺ (26 നവംബർ 1814 - ഡിസംബർ 21, 1871), സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിലും പുരുഷവസ്ത്രം ധരിക്കുന്നതിൽ പ്രശസ്തയുമായിരുന്ന[1] അവർ ജനാധിപത്യം, സ്വതന്ത്ര സ്നേഹം, ലൈംഗികത എന്നിവയുടെ വക്താവായിരുന്നു.
ജീവിതരേഖ
തിരുത്തുകദൈവശാസ്ത്രജ്ഞനായ ജോഹാൻ ഗോട്ട്ഫ്രഡ് ഹോച്ചെയുടെ മകളായിരുന്നു ലൂയിസ് ആസ്റ്റൺ. ഇംഗ്ലീഷ് വംശജനായ ഫാക്ടറി ഉടമയായ സാമുവൽ ആസ്റ്റണിനെ 1835 ൽ വിവാഹം കഴിച്ചു. അവരുടെ പിതാവ് വിവാഹം കഴിക്കാൻ നിർബന്ധിച്ചുവെന്ന് പിന്നീട് പറയുകയുണ്ടായി. ദമ്പതികൾ മാഗ്ഡെബർഗിൽ താമസിക്കുകയും അവിടെ അവർ പ്രാദേശിക സമൂഹത്തിൽ അപവാദങ്ങൾക്ക് കാരണമാകുകയും ചെയ്തു. 1839 ൽ ബെർലിനിൽ വച്ച് വിവാഹമോചനം നേടി. 1844 ൽ ഈ ദമ്പതികൾ രണ്ടാം തവണ വിവാഹിതരാകുകയും വീണ്ടും വിവാഹമോചനം നേടി. രണ്ടാം വിവാഹമോചനത്തിനുശേഷം അവർ കവി റുഡോൾഫ് ഗോറ്റ്സ്ചലിനൊപ്പം ബെർലിനിൽ താമസിച്ചു. ഓട്ടോ വോൺ കോർവിനും മാക്സ് സ്റ്റിർനറുമായി ചങ്ങാത്തം കൂടുകയും തെരുവിൽ പുകവലിക്കുകയും ചെയ്തു.[2]
നിരീശ്വരവാദിയും ജനാധിപത്യവാദിയും റിപ്പബ്ലിക്കനുമായിരുന്ന അവർ വിവാഹത്തെ വിമർശിച്ചു. വിവാഹത്തിന് പുറത്തുള്ള പ്രണയത്തിലും അവർ വിശ്വസിച്ചിരുന്നു. ഒരു സ്ത്രീ പലപ്പോഴും പണത്തിനായി വിവാഹം കഴിക്കാൻ നിർബന്ധിതയാകുകയും സാമ്പത്തികമായി ഭർത്താവിനെ ആശ്രയിക്കുകയും ചെയ്തതിനാൽ, പ്രണയത്തിനായി വിവാഹം കഴിക്കുന്നതും പ്രണയത്തെ ദാമ്പത്യത്തിൽ നിലനിർത്തുന്നതും ബുദ്ധിമുട്ടാണെന്ന് അവർ ന്യായീകരിച്ചു. ഇത്തരം സാഹചര്യങ്ങളിൽ വിവാഹം വേശ്യാവൃത്തിക്ക് ഒരു കാരണമായിരുന്നു. സമകാലിക വനിതാ പ്രസ്ഥാനത്തിന് സമാനമായ കാഴ്ചപ്പാടുകളുണ്ടായിരുന്നുവെങ്കിലും അധാർമികമെന്ന് കണക്കാക്കപ്പെടുമെന്ന ഭയത്താൽ അവരെ തുറന്നുകാട്ടുന്നത് അപകടകരമാണെന്ന് കരുതി. വിവാഹിതരാകാതെ ലൈംഗിക പ്രണയബന്ധം പുലർത്താൻ അനുവദിക്കണമെന്ന കാഴ്ചപ്പാട് കാരണം ആസ്റ്റണിന്റെ സ്ത്രീ പ്രസ്ഥാനവും യാഥാസ്ഥിതിക സമൂഹവും വ്യത്യസ്ത കാരണങ്ങളാൽ വിമർശിക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ One or more of the preceding sentences incorporates text from a publication now in the public domain: Wood, James, ed. (1907). . The Nuttall Encyclopædia. London and New York: Frederick Warne.
{{cite encyclopedia}}
: Cite has empty unknown parameters:|HIDE_PARAMETER8=
,|HIDE_PARAMETER7=
,|HIDE_PARAMETER10=
,|HIDE_PARAMETER14=
,|HIDE_PARAMETER11=
,|HIDE_PARAMETER6=
,|HIDE_PARAMETER9=
, and|HIDE_PARAMETER12=
(help); Invalid|ref=harv
(help); Unknown parameter|editorlink=
ignored (|editor-link=
suggested) (help) - ↑ "Aston, Louise". www.ohio.edu. Retrieved 2020-12-26.
- Gunhild Kyle and Eva von Krusenstjerna: Kvinnoprofiler (Female profiles) (1993) Norstedts Tryckeri AB Stockholm (in Swedish)
- Ludwig Julius Fränkel: "Meier, Luise". In Allgemeine Deutsche Biographie. Band 52, Duncker & Humblot, Leipzig 1906, S. 294–296.
- Guido Heinrich: "Louise Aston". In Magdeburger Biographisches Lexikon 19. und 20. Jahrhundert. Scriptum, Magdeburg 2002, ISBN 3-933046-49-1.
- Elisabeth Heimpel: "Aston, Luise". In Neue Deutsche Biographie (NDB). Band 1, Duncker & Humblot, Berlin 1953, ISBN 3-428-00182-6, S. 423 (Numerized).
- Jenny Warnecke: "Die Eisenbahn: eine zugkräftige Metapher der Revolution von 1848 in Louise Astons Roman 'Revolution und Contrerevolution'", in: Christina Ujma: Wege in die Moderne. Reiseliteratur von Schriftstellerinnen und Schriftstellern des Vormärz. Bielefeld, 2009. ISBN 978-3-89528-728-2
- Horst-Peter Wolff: "ASTON, Luise". In: Horst-Peter Wolff (ed.): Biographisches Lexikon zur Pflegegeschichte. „Who was who in nursing history.“ Volume 2. Urban & Fischer in Elsevier / Hpsmedia, Hungen 2001, ISBN 978-3-437-26670-6, S. 6
- Björn Weyand: "Gespenster und Intrigennetze. Alternative Geschichtsnarration, Zeitkonstruktion und revolutionärer Geister-Diskurs in Louise Astons 'Revolution und Conterrevolution'" (1849). In: Robert Seidel u. Bernd Zegowitz (ed.): Literatur im Umfeld der Frankfurter Paulskirche 1848/49. Aisthesis, Bielefeld 2013, S. 191-210.
പുറംകണ്ണികൾ
തിരുത്തുക- Works by or about ലൂയിസ് ആസ്റ്റൺ at Internet Archive
- ലൂയിസ് ആസ്റ്റൺ public domain audiobooks from LibriVox