പ്രമുഖ ബൾഗേറിയൻ ഗായികയാണ് ലിയാന ഇവാനോവ പെട്രോവ എന്ന ലിലി ഇവാനോവ. രാജ്യത്തിന്റെ സാംസ്‌കാരിക രംഗത്ത് നൽകിയ സംഭാവനകൾ മാനിച്ച് ബൾഗേറിയൻ ജനകീയ സംഗീതത്തിന്റെ പ്രഥമഗായിക എന്ന് ഇവർ പലപ്പോഴും അറിയപ്പെടുന്നു. "Панаири" ("Fairs"), "Щурче" ("A Cricket"), "Стари мой приятелю" ("My Good Old Friend"), "Ветрове" ("Winds"), "Без правила" ("No Rules"), "Детелини" ("Clovers"), "Осъдени души" ("Doomed Souls"), "Наше лято" ("Our Summer"), "За тебе бях" ("To You I Meant"), "Хризантеми" ("Chrysanthemums"), "Camino", "Море на младостта" ("Sea of Youth") and her Russian hit "Забудь обратную дорогу" ("Forget the Road Back").എന്നിവയാണ് ഇവരുടെ അറിയപ്പെടുന്ന പ്രധാന ഗാനങ്ങൾ

ലിലി ഇവാനോവ
ജന്മനാമംLilyana Ivanova Petrova
ജനനം (1939-04-24) 24 ഏപ്രിൽ 1939  (84 വയസ്സ്)
ഉത്ഭവംKubrat, Razgrad Province, Bulgaria
വിഭാഗങ്ങൾPop
തൊഴിൽ(കൾ)Singer
വർഷങ്ങളായി സജീവം1961–present

ജീവചരിത്രം തിരുത്തുക

1939 ഏപ്രിൽ 24ന് ബൾഗേറിയയിലെ റസ്ഗാർഡ് പ്രവിശ്യയിലെ കുബ്രറ്റിൽ ജനിച്ചു. ബൾഗേറിയയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ വർണയിലെ നഴ്‌സിങ് സ്‌കൂളിൽ നിന്ന് ബിരുദം നേടി. വളരെ കുറഞ്ഞ കാലം നഴ്‌സായി ജോലി ചെയ്തു.1960കളുടെ തു ടക്കത്തിൽ ഗായികയായി അരങ്ങേറ്റം ആരംഭിച്ചു. 1963ൽ ഗായിക എന്ന നിലയിലുള്ള അംഗീകാരം ലഭിച്ചു. അംബാസഡർ ഹോട്ടലിൽ നടന്ന വറൈറ്റി ഷോ, റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റിലെ കോൺസ്റ്റാന്റിൻ തനാസെ മ്യൂസിക് ഹാളിൽ നടന്ന സംഗീത പരിപാടിയോടെ പ്രാദേശിക പ്രേക്ഷകരുടെ ആരാധികയായി ഉയർന്നു. പ്രാദേശിക ടെലിവിഷൻ ചാനൽ 4 പരിപാടികൾ സംപ്രേഷണം ചെയ്തു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലിലി_ഇവാനോവ&oldid=4075295" എന്ന താളിൽനിന്ന് ശേഖരിച്ചത്