ഡാന്യൂബ് നദിയുടെ പടിഞ്ഞാറൻതീരത്ത് ക്രൊയേഷ്യക്കും സെർബിയയ്ക്കും ഇടയിൽ നിലവിൽ വന്ന ഒരു സ്വയം പ്രഖ്യാപിത രാജ്യമാണ് ലിബർലാന്റ് അഥവാ ഫ്രി റിപബ്ലിക്ക് ഓഫ് ലിബർലാന്റ്. ചെക്ക് റിപബ്ലിക്കിൽനിന്നുളള വിറ്റ് ജെഡ്ലിക്കയാണ് ലിബർലാന്റിന്റെ ആദ്യ രാഷ്ട്രപിതാവും രാഷ്ട്രപതിയും. "ജീവിക്കു ജീവിക്കാനനുവദിക്കു" എന്നതാണ് ഈ മൈക്രോനേഷന്റെ ഔദ്യോഗിക മുദ്രാവാക്യം.ക്രൊയേഷ്യയും സെർബിയയും തമ്മിലുളള അതിർത്തിതർക്കത്തിൽ നിന്നാണ് ലിബർലാന്റിന്റെ ഉദ്ഭവം.2015 ഏപ്രിൽ 13ന് പ്രസിഡന്റ് വിറ്റ് ജെഡ്ലിക്ക തന്നെയാണ് തർക്കഭൂമിയിൽ ഈ രാജ്യം രൂപവത്കരിച്ചത്.ആർക്കും അവകാശമില്ലാതിരുന്ന സ്ഥലത്താണ് ലിബർലാന്റിന്റെ സ്ഥാനം. ക്രൊയേഷ്യയ്ക്കും സെർബിയയ്ക്കും ലിബർലാന്റിൽ അവകാശവാദമുന്നയിക്കാത്തതിനാലാണ് താൻ ലിബർലാന്റിനെ പുതിയ രാഷ്ട്രമായി പ്രഖ്യാപിച്ചതെന്നാണ് വിറ്റ് ജെഡ്ലിക്ക പറയുന്നത്.ഇത്തരം സാഹചര്യങ്ങളിൽ അന്താരാഷ്ട്ര നിയമമനുസരിച്ച് ഒരു രാഷ്ട്രമുണ്ടാക്കാനാകുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്

Free Republic of Liberland

Flag of Liberland
Flag
Coat of arms of Liberland
Coat of arms
Motto: Žít a nechat žít
Anthem: "Victory March to Glory Land"[1]
Location of Liberland in Europe
Claimed location of Liberland
ഔദ്യോഗിക ഭാഷCzech, English[2]
Organizational structureSelf-proclaimed micronation with a parliamentary system
• President
Vít Jedlička (founder)
Establishment
• Established
13 ഏപ്രിൽ 2015 (2015-04-13)
Area claimed
• Total
7 കി.m2 (2.7 sq mi)
Population
• Estimate
0
Purported currencyMerit[3]

അവലംബംതിരുത്തുക

  1. Quito, Anne. "The world's newest micro-nation is already a leader in nation branding". Quartz (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 9 ജൂൺ 2016.
  2. "Liberland.org – About Liberland". liberland.org. ശേഖരിച്ചത് 15 ഏപ്രിൽ 2015.
  3. "Jedličkův Liberland má novou měnu i první firmu v rejstříku, občanství chce 87 tisíc lidí". Aktuálně.cz - Víte co se právě děje. ശേഖരിച്ചത് 9 ജൂൺ 2016.
"https://ml.wikipedia.org/w/index.php?title=ലിബർലാന്റ്&oldid=3057653" എന്ന താളിൽനിന്ന് ശേഖരിച്ചത്