ലിബർട്ടിന ഇനാവിപോസ അമാതില (മുമ്പ്, അപ്പോലസ്, ജനനം: 10 ഡിസംബർ 1940)[1] ഒരു നമീബിയൻ വൈദ്യനും രാഷ്ട്രീയക്കാരിയുമാണ്. 2005 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ അവർ നമീബിയയുടെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചിരുന്നു.[2]

ലിബർട്ടിന അമാതില
Libertina Amathilawith the SchoolNet Namibia team at WSIS in Tunisia.
നമീബിയയുടെ മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി
ഓഫീസിൽ
2005–2010
രാഷ്ട്രപതിHifikepunye Pohamba
മുൻഗാമിHendrik Witbooi
പിൻഗാമിMarco Hausiku
Minister of Health and Social Services
ഓഫീസിൽ
1996–2005
രാഷ്ട്രപതിസാം നുജോമ
മുൻഗാമിനിക്കി ഇയാംബോ
പിൻഗാമിറിച്ചാർഡ് കാംവി
Minister of Regional and Local Government and Housing
ഓഫീസിൽ
21 മാർച്ച് 1990 – 1996
രാഷ്ട്രപതിSam Nujoma
മുൻഗാമിposition established
പിൻഗാമിനിക്കി ഇയാംബോ
വ്യക്തിഗത വിവരങ്ങൾ
ജനനം (1940-12-10) 10 ഡിസംബർ 1940  (83 വയസ്സ്)
ഫ്രാൻസ്ഫോണ്ടെയ്ൻ, കുനെനെ മേഖല
ദേശീയതനമീബിയൻ
രാഷ്ട്രീയ കക്ഷിSWAPO
പങ്കാളിബെൻ അമാതില
ജോലിരാഷ്ട്രീയ പ്രവർത്തക
തൊഴിൽമെഡിക്കൽ ഡോക്ടർ

ആദ്യകാലജീവിതം

തിരുത്തുക

കുനെനെ മേഖലയിലെ ഫ്രാൻസ്‌ഫോണ്ടെയ്‌നിലാണ് അമാതില ജനിച്ചത്. SWAPO (സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിൾസ് ഓർഗനൈസേഷൻ) നേഷൻഹുഡ് പ്രോഗ്രാമിന് കീഴിൽ, പോളണ്ടിൽ വൈദ്യശാസ്ത്രം പഠിക്കാനുള്ള സ്കോളർഷിപ്പ് ലഭിച്ച അവർ, 1969-ൽ വാർസോ വൈദ്യശാസ്ത്ര അക്കാദമിയിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടുകയും നമീബിയയിലെ ആദ്യത്തെ വനിതാ ഡോക്ടറായി മാറുകയും ചെയ്തു. പിന്നീട് SWAPO അഭയാർത്ഥി ക്യാമ്പുകളിൽ അവർ ജോലി ചെയ്തു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

SWAPO യുടെ 1969 ലെ ടാൻസാനിയയിലെ പ്രവാസ കൺസൾട്ടേറ്റീവ് കോൺഗ്രസിൽ, SWAPO കേന്ദ്ര കമ്മിറ്റിയിലെ ആരോഗ്യ-ക്ഷേമ ഡെപ്യൂട്ടി സെക്രട്ടറിയും SWAPO വിമൻസ് കൗൺസിലിന്റെ ഡയറക്ടറുമായിരുന്നു അമാതില. സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പ്, 1989 നവംബർ മുതൽ 1990 മാർച്ച് വരെ നിലനിന്നിരുന്ന ഭരണഘടനാ അസംബ്ലിയിലെ SWAPO അംഗമായിരുന്ന അവർ, 1990 മാർച്ചിൽ സ്വാതന്ത്ര്യം നേടിയതിനുശേഷം നമീബിയയിലെ ദേശീയ അസംബ്ലിയിൽ അംഗമായി. 1990 മാർച്ച് 21 മുതൽ 1996 സെപ്റ്റംബർ 12 വരെ റീജിയണൽ, ലോക്കൽ ഗവൺമെന്റ് ആൻഡ് ഹൗസിംഗ് മന്ത്രിയായിരുന്ന അവർ, ആ സമയത്ത് ആരോഗ്യ, സാമൂഹിക സേവന മന്ത്രിയായി നിയമിക്കപ്പെടുകയും 2005 മാർച്ച് 21 ന് ഉപപ്രധാനമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് സേവനമനുഷ്ഠിക്കുകയും ചെയ്തു.

  1. Dierks, Klaus. "Biographies of Namibian Personalities, A". klausdierks.com. Retrieved 14 May 2022.
  2. "Amathila Appolus Libertine". Parliament of Namibia. Retrieved 14 May 2020.
"https://ml.wikipedia.org/w/index.php?title=ലിബർട്ടിന_അമാതില&oldid=3937121" എന്ന താളിൽനിന്ന് ശേഖരിച്ചത്