ലിംപോപോ

ദക്ഷിണാഫ്രിക്കൻ പ്രവിശ്യ

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന പ്രവിശ്യയാണ് ലിംപോപോ. ലിംപോപോ നദിയിൽ നിന്നുമാണ് പ്രവിശ്യക്ക് ആ പേര് ലഭിച്ചിരിക്കുന്നത്. പൊളോക്വാനെയാണ് ലിംപോപോയുടെ തലസ്ഥാനം. പീറ്റെർസ്ബർഗ് എന്നാണ് ഈ നഗരം മുമ്പ് അറിയപ്പെട്ടിരുന്നത്.

ലിംപോപോ
ഔദ്യോഗിക ചിഹ്നം ലിംപോപോ
Coat of arms
Motto(s): 
ശാന്തി, ഐക്യം പിന്നെ സമൃദ്ധി
Map showing the location of Limpopo in the northern part of South Africa
ദക്ഷിണാഫ്രിക്കയിലെ ലിംപോപോയുടെ സ്ഥാനം
രാജ്യംദക്ഷിണാഫ്രിക്ക
സ്ഥാപിതം27 ഏപ്രിൽ 1994
തലസ്ഥാനംപൊളോക്വാനെ
ജില്ലകൾ
Government
 • പ്രെമിയെർസ്റ്റാൻലി മത്തബാത്ത (എ.എൻ.സി)
വിസ്തീർണ്ണം
[1]:9
 • ആകെ1,25,754 കി.മീ.2(48,554 ച മൈ)
പ്രദേശത്തിന്റെ റാങ്ക്5-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
ഉയരത്തിലുള്ള സ്ഥലം
2,126 മീ(6,975 അടി)
ജനസംഖ്യ
 (2011)[1]:18[2]
 • ആകെ54,04,868
 • കണക്ക് 
(2015)
57,26,800
 • റാങ്ക്5-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
 • ജനസാന്ദ്രത43/കി.മീ.2(110/ച മൈ)
 • സാന്ദ്രതാ റാങ്ക്5-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ
Population groups
[1]:21
 • കറുത്ത ആഫ്രിക്കൻ96.7%
 • വെള്ളക്കാർ2.6%
 • ഇന്ത്യൻ അല്ലെങ്കിൽ ഏഷ്യൻ0.3%
 • Coloured0.3%
ഭാഷകൾ
[1]:25
 • വടക്കൻ സോത്തോ52.9%
 • ത്സോൻഗ17.0%
 • വേന്ദ16.7%
 • ആഫ്രികാൻസ്2.3%
സമയമേഖലUTC+2 (എസ്.എ.എസ്.റ്റി)
ISO 3166 കോഡ്ZA-LP
വെബ്സൈറ്റ്www.limpopo.gov.za

പഴയ ട്രാൻസ്‍വാൾ  പ്രവിശ്യയുടെ വടക്കു ഭാഗത്തുള്ള പ്രദേശങ്ങൾ ഭാഗംവെച്ച് 1994ലാണ് ലിംപോപോ പ്രവിശ്യ രൂപീകരിച്ചത്. വടക്കൻ ട്രാൻസ്‍വാൾ എന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. തൊട്ടടുത്തവർഷം വടക്കൻ പ്രവിശ്യ എന്ന് പേര് മാറ്റി. 2003 വരെ ഈ പേരിലാണ് ലിംപോപോ അറിയപ്പെട്ടിരുന്നത്. ദക്ഷിണാഫ്രിക്കൻ പ്രവിശ്യകളിൽ വെച്ച് താരതമ്യേന ഏറ്റവും കൂടുതൽ ദരിദ്രമായ പ്രവിശ്യയാണ് ലിംപോപോ, ജനസംഖ്യയുടെ 78.9% ആളുകളും ദാരിദ്രരേഖയ്ക്ക് താഴെയാണ് എന്നാണ് കണക്ക്.[3] 2011 കണക്കു പ്രകാരം, ലിംപോപോയിലെ 74.4% ആളുകൾ ആദിവാസി മേഖലയിൽ താമസിക്കുന്നവരാണ്, എന്നാൽ ആദിവാസിമേഖലയിൽ താമസിക്കുന്നവരുടെ ദേശീയ ശരാശരി വെറും 27.1% മാത്രമാണ്.[4] വടക്കൻ സോത്തോയാണ് ലിംപോപോയിലെ പ്രധാന ഭാഷ.

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 Census 2011: Census in brief (PDF). Pretoria: Statistics South Africa. 2012. ISBN 9780621413885.
  2. Mid-year population estimates, 2015 (PDF) (Report). Statistics South Africa. 31 July 2015. p. 3. ശേഖരിച്ചത് 11 August 2015. CS1 maint: discouraged parameter (link)
  3. "Living condition". Statistics South Africa. ശേഖരിച്ചത് 24 August 2013. CS1 maint: discouraged parameter (link)
  4. "Community profiles > Census 2011 > Dwellings > Geo type". Statistics South Africa SuperWEB. മൂലതാളിൽ നിന്നും 1 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 August 2013. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ലിംപോപോ&oldid=3437481" എന്ന താളിൽനിന്ന് ശേഖരിച്ചത്