ലാഡോ ബായി
മധ്യപ്രദേശിലെ ഭിൽ ഗോത്രത്തിൽ നിന്നുള്ള ഒരു ഗോത്ര കലാകാരിയാണ് ലാഡോ ബായി. ഇന്ത്യ, ഫ്രാൻസ്, യു.കെ. എന്നിവിടങ്ങളിലെ വിവിധ എക്സിബിഷനുകളിൽ അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[1] അവർ ഭോപ്പാലിലെ ആദിവാസി ലോക് കല അക്കാദമിയിൽ ജോലി ചെയ്യുന്നു.[2]
ആദ്യകാല ജീവിതവും കരിയറുംതിരുത്തുക
ലാഡോ ബായി ഭിൽ ഗോത്ര സമുദായത്തിലെ മധ്യപ്രദേശിലെ ഝാബുവയിലെ ബാദി ബാവോഡി ഗ്രാമത്തിൽ ജനിച്ചു.[2] വളരെ ചെറുപ്രായത്തിൽ തന്നെ ഭോപാലിലേക്ക് കുടുംബത്തോടൊപ്പം താമസം മാറുകയും ഭാരത ഭവനത്തിൽ കരകൗശലതൊഴിലാളിയായി കരാർ ചെയ്യപ്പെടുകയും ചെയ്തു. അവർ വിവാഹിതയാകുകയും നിർമ്മാണകലയിൽ ജോലി തുടരുകയും ചെയ്തു.[3][4]
ഭുരി ബായിക്കൊപ്പം ലഡോ ബായ് തന്റെ ജോലി ആരംഭിച്ചു.[5] അവരുടെ കല അവരുടെ സമൂഹത്തിന്റെ ആത്മീയതയെയും സർവജീവത്വവാദത്തെയും പ്രതിഫലിപ്പിക്കുന്നു.[6] സാമ്പത്തിക തടസ്സങ്ങൾ കാരണം വർഷങ്ങളായി അവർക്ക് അവരുടെ കല പിന്തുടരാൻ കഴിഞ്ഞില്ല.[6] പ്രശസ്ത ഇന്ത്യൻ കലാകാരൻ ജഗദീഷ് സ്വാമിനാഥനെ കണ്ടെത്തിയപ്പോൾ അവരുടെ ഭാഗ്യത്തിന്റെ ദിശ മാറി.[6] ഉത്സവങ്ങൾ, ആചാരങ്ങൾ, മൃഗങ്ങൾ എന്നിവയുടെ ചിത്രങ്ങൾ ചുവരിൽ നിന്ന് കടലാസിലേക്ക് മാറ്റാൻ അവസരം ലഭിച്ച ആദിവാസി ലോക് കല അക്കാദമിയിൽ ജോലി ചെയ്യാൻ സ്വാമിനാഥൻ അവരെ പ്രോത്സാഹിപ്പിച്ചു.[6]
അവലംബംതിരുത്തുക
- ↑ "Lado Bai | Paintings by Lado Bai | Lado Bai Painting". Saffronart. ശേഖരിച്ചത് 18 March 2019.
- ↑ 2.0 2.1 "Lado Bai". Bhil Art. ശേഖരിച്ചത് 26 March 2019.
- ↑ ravindra koshish art (20 October 2018), Folk And Tribal Painter Lado Bai's Lively Art Travel in India, ശേഖരിച്ചത് 18 March 2019
- ↑ "थकान मिटाने के लिए बनाती थीं चित्र, मिला राष्ट्रीय सम्मान". Nai Dunia. ശേഖരിച്ചത് 26 March 2019.
- ↑ "Lado Bai | IGNCA". ശേഖരിച്ചത് 26 March 2019.
- ↑ 6.0 6.1 6.2 6.3 "BHIL ART: TRIBAL PAINTINGS FROM INDIA". The Saffron Art Blog. 14 December 2012.