ടി.ബി. ഇർ‌വിങ്

(റ്റി.ബി. ഇര്വിംങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ ഗ്രന്ഥകാരനും പ്രൊഫസ്സറും ഇസ്‌ലാമിക പണ്ഡിതനുമായിരുന്നു തോമസ് ബാലന്റൈൻ ഇർ‌വിംങ് (1914–2002).(ഇംഗ്ലീഷ്:Thomas Ballantyne Irving) അൽ-ഹാജ് ത‌അലീം അലി അബൂ നാസർ എന്നും അദ്ദേഹം അറിയപ്പെടുന്നു. അമേരിക്കൻ ഇംഗ്ലീഷിലുള്ള ഖുർ‌ആനിന്റെ ആദ്യ വിവർത്തനം ഇദ്ദേഹത്തിന്റേതാണ്‌[1].

ആദ്യകാലവും വിദ്യാഭ്യാസവും

തിരുത്തുക

1914 ൽ ഒന്റോറിയയിലെ പ്രെസ്റ്റനിലാണ്‌ ഇർ‌വിംങ്ങിന്റെ ജനനം[1]. അച്ഛൻ വില്ല്യം ഇർ‌‌വിംങ്, അമ്മ ജെസ്സിക്ക മെക്കന്റൈർ.[2] 1950 കളുടെ ആദ്യത്തിൽ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ച് അൽ ഹാജ് ത‌അലീം അലി അബൂ നാസർ എന്ന പേര്‌ സ്വീകരിക്കുകയായിരുന്നു.[3] ടൊറൊണ്ടോ സർ‌വകലാശാലയിൽ നിന്ന് "ആധുനിക ഭാഷകളിൽ" (Mordern Languages) ൽ ബി.എ. സമ്പാദിച്ചു. പിന്നീട് മെഗ്‌കിൽ സർ‌വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പ്രിൻസ്റ്റൺ സർ‌വകലാശാലയിൽ നിന്ന് 1940 ൽ പി.എച്ച്.ഡിയും കരസ്ഥമാക്കി. നിയർ ഈസ്റ്റേൺ സറ്റഡീസിലായിരുന്നു പി.എച്ച്.ഡി തീസിസ്.

ഔദ്യോഗിക ജീവിതം

തിരുത്തുക

എഴുത്തുകാരനും ഒരു ബഹുഭാഷാ പണ്ഡിതനുമായിരുന്ന ഇർ‌വിങാണ്‌ ആദ്യമായി അമേരിക്കൻ ഇംഗ്ലീഷിലുള്ള ഖുർ‌ആൻ വിവർത്തനം എഴുതിയത്[1]. "ദ ഖുർ‌ആൻ:ഫസ്റ്റ് അമേരിക്കൻ വെർഷൻ" എന്ന ഈ വിവർത്തന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് 1985 ലായിരുന്നു. ഇർ‌വിംങ് അമേരിക്കയിലേയും കാനഡയിലേയും നിരവധി പ്രശസ്ത സർ‌വകലാശാലകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മെഗ്കിൽ, പ്രിൻസ്റ്റൺ, ദ യൂനിവേഴ്സിറ്റി ഓഫ് മിനെസോട്ട, യൂനിവേഴ്സിറ്റി ഓഫ് ടെന്നിസ്സി എന്നിവ അവയിൽ ഉൾപ്പെടുന്നു. ഗ്രന്ഥകാരൻ എന്ന നിലയിൽ ഇസ്‌ലാമിനെ കുറിച്ച് ധാരാളം പുസ്തകങ്ങളും അദ്ദേഹം രചിച്ചു. "ഹാഡ് യു ബീൻ എ മുസ്‌ലിം", ഇസ്‌ലാം ആന്റ് ഇറ്റ്സ് എസ്സൻസ്" , "ഇസ്‌ലാം റീസർജെന്റ്", "ഗ്രോഇങ്ങ് അപ് ഇൻ ഇസ്‌ലാം" എന്നിവ അവയിൽ ചിലതാണ്‌. സ്പാനിഷ് ഭാഷയിലും ഏതാനും ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

1981 മുതൽ 1986 വരെ ചിക്കാഗൊയിലുള്ള അമേരിക്കൻ ഇസ്‌ലാമിക് കോളേജിന്റെ ഡീൻ ആയി സേവനമുഷ്ഠിച്ചു. 1983 ൽ പാകിസ്താൻ സർക്കാർ ഡോ. ഇർ‌വിംങ് ഇസ്‌ലാമിക സേവനരംഗത്ത് നൽകിയ സംഭാവന പരിഗണിച്ച് അദ്ദേഹത്തിന്‌ സ്റ്റാർ ഓഫ് എക്സലൻസ് അവാർഡ് നൽകുകയുണ്ടായി. അൽഷിമേഴ്സ് രോഗവുമായി നീണ്ടകാലം പൊരുതിയ അദ്ദേഹം 2002 സെപ്റ്റംബർ 24 ന്‌ മരണമടഞ്ഞു.

  1. 1.0 1.1 1.2 "പുസ്തകം". ആർതർസ് ബുക്ക്ഷെൽഫ്. 1985. Retrieved 2013 ജൂലൈ 01language = ഇംഗ്ലീഷ്. {{cite news}}: Check date values in: |accessdate= (help)
  2. "Ancestry.com: Thomas Ballantine Irving". Retrieved 2009-05-03. {{cite web}}: Cite has empty unknown parameter: |coauthors= (help)
  3. Mujahid, Abdul Malik. "Dr. T.B. Irving (Al-Hajj Ta'lim Ali Abu Nasr) Passes Away". Archived from the original on 2012-07-22. Retrieved 2009-05-02. {{cite web}}: Cite has empty unknown parameter: |coauthors= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടി.ബി._ഇർ‌വിങ്&oldid=3970280" എന്ന താളിൽനിന്ന് ശേഖരിച്ചത്