അബ്ദുറഹ്മാന സിസ്സാക്കോ സഹരചനയും സംവിധാനവും നിർവ്വഹിച്ച 2014 ലെ മൗറിറ്റാനിയൻ-ഫ്രഞ്ച് നാടക സിനിമയാണ് ടിംബക്റ്റു.2014 കാൻ ചലച്ചിത്രമേളയിലെ പ്രധാന മത്സര വിഭാഗമായ ഗോൾഡൻ പാം പുരസ്കാരത്തിന് മത്സരിക്കുന്നതിനാണ് ഈ സിനിമ തിരഞ്ഞെടുത്തത്.[4][5][6]കാൻ ചലച്ചിത്രമേളയിൽ എക്യുമെനിക്കൽ ജൂറിയുടെ സമ്മാനവും ഫ്രാങ്കോയിസ് ചാലൈസ് സമ്മാനവും ഈ സിനിമ നേടി.[7][8] 87-ാമത് അക്കാദമി അവാർഡുകളിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിന് ഈ സിനിമ നാമനിർദ്ദേശം ചെയ്യപ്പെട്ടു.69-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകളിൽ ഇംഗ്ലീഷ് ഭാഷയിലല്ലാത്ത മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ അവാർഡിനും ഈ സിനിമ നാമനിർദ്ദേശം ചെയ്യപ്പെട്ടു.[9][10] പതിനൊന്നാമത്തെ ആഫ്രിക്ക മൂവി അക്കാദമി അവാർഡുകളിൽ ഇത് മികച്ച ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ടു.[11] 2017 ൽ ന്യൂയോർക്ക് ടൈംസ് ഈ ചിത്രത്തെ പന്ത്രണ്ടാമത്തെ "ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമ" ആയി തിരഞ്ഞെടുത്തു..[12]

റ്റിംബൿറ്റ‍ു
പ്രമാണം:Timbuktu poster.jpg
Theatrical release poster
സംവിധാനംഅബ്ദുറഹ്മാന സിസ്സാക്കോ
നിർമ്മാണംസിൽവി പിയാലത്ത്
എറ്റിയെൻ കോമർ
രചന
  • അബ്ദുറഹ്മാന സിസ്സാക്കോ
  • കെസ്സെൻ ടാൾ
അഭിനേതാക്കൾ
  • ആബെൽ ജാഫ്രി
  • ഹിച്ചെം യാക്കൂബി
സംഗീതംഅമിൻ ബൗഹാഫ
ഛായാഗ്രഹണംസോഫിയൻ എൽ ഫാനി
ചിത്രസംയോജനംനാദിയ ബെൻ റാച്ചിഡ്
സ്റ്റുഡിയോ
വിതരണംകോഹൻ മീഡിയ ഗ്രൂപ്പ്
റിലീസിങ് തീയതി
  • 15 മേയ് 2014 (2014-05-15) (കാൻ)
  • 10 ഡിസംബർ 2014 (2014-12-10) (ഫ്രാൻസ്)
രാജ്യം
  • മൗറിറ്റാനിയ
  • ഫ്രാൻസ്
ഭാഷ
  • ഹസ്സാനിയ അറബിക്
  • ഇംഗ്ലീഷ്
  • ഫ്രഞ്ച്
  • Tamasheq[1]
  • Bambara
സമയദൈർഘ്യം96 മിനുട്ട്സ്[2]
ആകെ$7.2 മില്യൺ[3]

അൻസാർ ഡൈൻ എഴുതിയ മാലിയിലെ ടിംബക്റ്റുവിന്റെ ഹ്രസ്വമായ അധിനിവേശമാണ് ചിത്രത്തിന്റെ പ്രമേയം. അഗുവൽഹോക്കിൽ അവിവാഹിതരായ ദമ്പതികളെ 2012 ൽ പരസ്യമായി കല്ലെറിഞ്ഞ സംഭവമാണ് സിനിമയ്ക്ക് സ്വാധീനിച്ച സംഭവം.[13]തെക്ക്-കിഴക്കൻ മൗറിറ്റാനിയയിലെ ഔലാറ്റ എന്ന പട്ടണത്തിലാണ് ഈ സിനിമ ചിത്രീകരിച്ചത്.[14]

ഇതിവൃത്തം തിരുത്തുക

പ്രമേയം തിരുത്തുക

അഭിനേതാക്കൾ തിരുത്തുക

നിർമ്മാണം തിരുത്തുക

ഇതുകൂടി കാണുക തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


ഫലകം:Lumières Award for Best Film

അനുബന്ധം തിരുത്തുക

  1. "Timbuktu". TIFF Festival '14. Toronto International Film Festival. Archived from the original on 1 ജനുവരി 2015. Retrieved 18 സെപ്റ്റംബർ 2014.
  2. "Timbuktu (12A)". British Board of Film Classification. Retrieved 13 മാർച്ച് 2015.
  3. "Timbuktu (2015)". JP's Box-Office. Retrieved 22 ഏപ്രിൽ 2015.
  4. "2014 Official Selection". Cannes Film Festival. Archived from the original on 19 ഏപ്രിൽ 2014. Retrieved 18 ഏപ്രിൽ 2014.
  5. Obenson, Tambay A. (17 ഏപ്രിൽ 2014). "Films By Abderrahmane Sissako & Philippe Lacôte Are Cannes 2014 Official Selections". IndieWire. Penske Business Media. Archived from the original on 19 ഏപ്രിൽ 2014. Retrieved 18 ഏപ്രിൽ 2014.
  6. Dowd, Vincent (20 മേയ് 2014). "Timbuktu film at Cannes mixes tragedy, charm and humour". BBC News. BBC. Retrieved 20 മേയ് 2014.
  7. Barraclough, Leo (23 മേയ് 2014). "'Winter Sleep', 'Jauja', 'Love at First Fight' Take Cannes Fipresci Prizes". Variety. Penske Business Media. Retrieved 23 മേയ് 2014.
  8. ""Timbuktu", prix du Jury oecuménique et prix François-Chalais". Le Parisien. 23 മേയ് 2014. Archived from the original on 24 മേയ് 2014. Retrieved 23 മേയ് 2014.
  9. Obenson, Tambay A. (8 സെപ്റ്റംബർ 2014). "Abderrahmane Sissako's 'Timbuktu' Is Mauritania's Best Foreign Language 2015 Oscar Competition Entry". IndieWire. Penske Business Media. Archived from the original on 8 സെപ്റ്റംബർ 2014. Retrieved 8 സെപ്റ്റംബർ 2014.
  10. Jacobs, Matthew (15 ജനുവരി 2015). "Oscar Nominations 2015: See The Full List". The Huffington Post. Oath. Retrieved 15 ജനുവരി 2015.
  11. Sanusi, Hassan. "AMAA 2015: Full list of WINNERS". Nigerian Entertainment Today. Archived from the original on 22 ഏപ്രിൽ 2016. Retrieved 28 ഏപ്രിൽ 2016.
  12. Dargis, Manohla; Scott, A.O. (9 ജൂൺ 2017). "The 25 Best Films of the 21st Century...So Far". The New York Times. Retrieved 8 ജൂലൈ 2017.
  13. "Timbuktu". New Zealand International Film Festival. New Zealand Film Festival Trust. Retrieved 18 ജൂലൈ 2014.
  14. Mohamed, Al-Sheikh (27 സെപ്റ്റംബർ 2014). "Mauritanians delighted with Timbuktu Oscar nomination". Asharq Al-Awsat. Archived from the original on 29 നവംബർ 2014. Retrieved 27 സെപ്റ്റംബർ 2014.
"https://ml.wikipedia.org/w/index.php?title=റ്റിംബൿറ്റ‍ു_(സിനിമ)&oldid=3789951" എന്ന താളിൽനിന്ന് ശേഖരിച്ചത്