സ്കോട്‌ലന്റുകാരനായ സൗത്ത് ആഫ്രിക്കക്കാരനായ ഡോക്ടറും പാലിയന്റോളജിസ്റ്റും ആയിരുന്നു റോബർട്ട് ബ്രൂം (30 November 1866, Paisley – 6 April 1951)[1]. 1895-ൽ മെഡിക്കൽ ഡോക്ടറായ അദ്ദേഹം, ഗ്ലാസ്ഗ്ലോ സർവ്വകലാശാലയിൽനിന്നും ഡി എസ് സി എടുത്തു.

റോബർട്ട് ബ്രൂം
ജനനം(1866-11-30)30 നവംബർ 1866
മരണം6 ഏപ്രിൽ 1951(1951-04-06) (പ്രായം 84)
പുരസ്കാരങ്ങൾRoyal Medal (1928)
Daniel Giraud Elliot Medal (1946)
Wollaston Medal (1949)
ഒപ്പ്

ദക്ഷിണാഫ്രിക്കയിൽ ജിയോളജിയുടെയും ജന്തുശാസ്ത്രത്തിന്റെയും പ്രൊഫസ്സർ ആയി അദ്ദേഹം, അവിടത്തെ സ്റ്റെല്ലെൻബോഷിലെ വിക്ടോറിയാ കോളിജിൽ ജോലിചെയ്തു. പിന്നീട്, കേപ്‌ടൗണിലുള്ള ദക്ഷിണാഫ്രിക്കൻ മ്യൂസിയത്തിലെ കശേരുകികളുടെ പാലിയന്റോളജിയുടെ സംരക്ഷകനായി. [2][3][4][5]

ജീവിതം തിരുത്തുക

ജോൺ ബ്രൂമിന്റെ മകനായി പൈസ്ലിയിൽ ജനിച്ചു. മാതാവ്, ആഗ്നസ് ഹണ്ടർ ഷീറർ ആയിരുന്നു. [6]

1893-ൽ മാറി ബയേഡ് ബെയ്‌ലിയെ വിവാഹം കഴിച്ചു. [7][8]

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയായിൽ അന്തരിച്ചു.

സംഭാവനകൾ തിരുത്തുക

ബ്രൂം ആണ് ആദ്യമായി സസ്തനിരൂപത്തിലുള്ള ഉരഗങ്ങളെപ്പറ്റി പഠിച്ചത്. റെയ്മണ്ട് ഡാർട്ട് ആസ്ട്രലോപിത്തേക്കസ് വംശത്തിൽപ്പെട്ട കുഞ്ഞിന്റെ ഫോസിൽ അവശിഷ്ടം കണ്ടുപിടിച്ചതറിഞ്ഞ് പാലിഅയന്റോളജിയിൽ അദ്ദേഹത്തിന് അതിയായ താത്പര്യം തോന്നി. പക്ഷെ അദ്ദേഹത്തിന്റെ ജോലിക്കു പ്രയാസം നേരിട്ടു. അങ്ങനെ അദ്ദേഹം പട്ടിണിയിലായി. ബ്രൂമിന്റെ നിലയെപ്പറ്റി ഡാർട് ജാൻ സ്മട്സിനു കത്തയച്ചു. സ്മട്സ് ദക്ഷിണാഫ്രിക്കൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിൻപ്രകാരം, 1934ൽ ബ്രൂമിനെ റ്റ്രാൻസ്വാൾ മ്യൂസിയത്തിന്റെ പാലിഅയന്റോളജിയുടെ അസിസ്റ്റന്റായി ബ്രൂമിനെ നിയമിച്ചു.

അവലംബം തിരുത്തുക

  1. Watson, D. M. S. (1952). "Robert Broom. 1866-1951". Obituary Notices of Fellows of the Royal Society. 8 (21): 36–70. doi:10.1098/rsbm.1952.0004. JSTOR 768799.
  2. Richmond, J. (2009). "Design and dissent: Religion, authority, and the scientific spirit of Robert Broom". Isis; an international review devoted to the history of science and its cultural influences. 100 (3): 485–504. doi:10.1086/644626. PMID 19960839.
  3. Clark, W. E. (1951). "Dr. Robert Broom, F.R.S". Nature. 167 (4254): 752. doi:10.1038/167752a0. PMID 14833380.
  4. "ROBERT Broom". Lancet. 1 (6660): 915–916. 1951. doi:10.1016/s0140-6736(51)91306-2. PMID 14825857.
  5. "ROBERT Broom, M.D., F.R.S". British Medical Journal. 1 (4711): 889. 1951. PMC 2069052. PMID 14821559.
  6. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-09-19. Retrieved 2016-09-17.
  7. Johanson, Donald & Maitland Edey. Lucy: The Beginnings of Humankind. New York: Simon & Schuster, 1990 ISBN 978-0-671-25036-2
  8. Findlay, George H. Robert Broom F.R.S. Palaeontologist & Physician 1866-1951: Biography / Appreciation /Bibliography. Cape Town: A. A. Balkema, 1972. ISBN 978-0-86961-018-3
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ബ്രൂം&oldid=3700344" എന്ന താളിൽനിന്ന് ശേഖരിച്ചത്