റേച്ചൽ ഫുള്ളർ ബ്രൌൺ (Rachel Fuller Brown )(നവംബർ 23, 1898 - ജനുവരി 14, 1980) മൈക്രോബയോളജിസ്റ്റ് എലിസബത്ത് ലീ ഹസനുമായുള്ള തന്റെ ദീർഘദൂര സഹകരണത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ ലബോറട്ടറീസ് ആൻഡ് റിസേർച്ച് ഡിവിഷനിൽ ഗവേഷണം നടത്തിവരുമ്പോൾ ആദ്യമായി ഉപയോഗപ്രദമായ ആൻറിഫംഗൽ ആൻറിബയോട്ടിക്കായ നിസ്റ്റാറ്റിൻ വികസിപ്പിച്ചെടുത്തതിൽ ഏറെ പ്രശസ്തയായ ഒരു രസതന്ത്രജ്ഞയാണ്. ബ്രൗൺ മൌണ്ട് ഹോളിക്ക് കോളേജിൽ നിന്ന് ബിരുദവും, ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡി.യും കരസ്ഥമാക്കി. 1994-ൽ നാഷണൽ ഇൻവെന്റേഴ്സ് ഹാൾ ഓഫ് ഫെയിമിൽ ബ്രൌൺനെ ഉൾപ്പെടുത്തുകയും ചെയ്തു.[1]

റേച്ചൽ ഫുള്ളർ ബ്രൗൺ
Elizabeth Lee Hazen Rachel Fuller Brown 1950s.jpg
എലിസബത്ത് ലീ ഹസൻ, ബ്രൗൺ (വലത്)
ജനനം(1898-11-23)23 നവംബർ 1898
മരണം14 ജനുവരി 1980(1980-01-14) (പ്രായം 81)
ദേശീയതയുണൈറ്റഡ് സ്റ്റേറ്റ്സ്
കലാലയംചിക്കാഗോ സർവകലാശാല
അറിയപ്പെടുന്നത്എലിസബത്ത് ലീ ഹസനുമായുള്ള ആൻറിഫംഗൽ ഏജന്റ് നിസ്റ്റാറ്റിൻ സഹകണ്ടുപിടിത്തം
പുരസ്കാരങ്ങൾക്വിബ്ബ് അവാർഡ് കീമോതെറാപ്പി (1955)
അമേരിക്കയിലെ മെഡിക്കൽ മൈകോളജിക്കൽ സൊസൈറ്റി ഓഫ് റോഡാ ബെൻഹാം അവാർഡ് (1972)
അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്റ്റുകളുടെ കെമിക്കൽ പയനിയർ അവാർഡ് (1975)
നാഷണൽ ഇൻവെൻേററഴ്സ് ഹാൾ ഓഫ് ഫെയിം ഇന്ഡക്ടീ (1994)
Scientific career
Fieldsജൈവ രസതന്ത്രം
ബാക്ടീരിയോളജി

വിവിധ ട്രേഡ് പേരുകളിൽ ഇന്ന് നിർമ്മിക്കുന്ന നിസ്റ്റാറ്റിൻ, വിനാശകരമായ ഫംഗസ് അണുബാധകളെ നീക്കം ചെയ്യുന്നതു മാത്രമല്ല, മരങ്ങളിലെ ഡച്ച് എം രോഗം തടയാനും, ജലവും പൂപ്പലുമുണ്ടാക്കിയ കേടുപാടുകൾ പുനഃസ്ഥാപിക്കുന്നതിനും ഉപയോഗിക്കാറുണ്ട്.

അവലംബംതിരുത്തുക

  1. "Rachel Brown and Elizabeth Hazen". Science History Institute. Retrieved 21 March 2018.

പുറം കണ്ണികൾതിരുത്തുക

  • "Brown, Rachel". Mount Holyoke College Archives and Special Collections. ശേഖരിച്ചത് 29 November 2016.
  • Brown, Rachel, 1898-1980. Papers of Rachel Brown and Elizabeth Lee Hazen, 1937-1981: A Finding Aid, Radcliffe Institute for Advanced Study, Harvard University
"https://ml.wikipedia.org/w/index.php?title=റേച്ചൽ_ഫുള്ളർ_ബ്രൗൺ&oldid=3084630" എന്ന താളിൽനിന്ന് ശേഖരിച്ചത്