റിവേഴ്സ്ലീ
ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു പ്രധാന ഫോസ്സിൽ പ്രദേശമാണ് റിവേഴ്സ്ലീ . ഒലിഗോസീൻ, മയോസിൻ യുഗങ്ങളിൽ ജീവിച്ചിരുന്ന പ്രാചീന സസ്തനികളുടേയും, പക്ഷികളുടേയും,, ഉരഗങ്ങളുടേയും ഫോസിലുകൾ ഇവിടത്തെ 100 കി.മീ2 വിസ്തൃതി വരുന്ന പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. [2] 1901-ലാണ് ഇവിടെനിന്നും ആദ്യമായ് ഫോസിലുകൾ കണ്ടെടുക്കപ്പെടുന്നത്. 1994-ൽ റിവേഴ്സ്ലീയെ തെക്കേ ഓസ്ട്രേലിയയിലെ നാർക്കൂട്ടെ ഗുഹാ ദേശീയോദ്യാനവുമായി സംയുക്തമായി യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഓസ്ട്രേലിയ [1] |
Area | 10,021.48612967, 10,029 ഹെ (1.078703789421×109, 1.079512575692×109 sq ft) [1] |
മാനദണ്ഡം | viii, ix |
അവലംബം | 698 |
നിർദ്ദേശാങ്കം | 19°02′00″S 138°37′48″E / 19.0333°S 138.6299°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
റിവേഴ്സ്ലീയിലെ ചുണ്ണാമ്പുക്കല്ലുകൾ, ചുണ്ണാമ്പിന്റെ(ലൈം-lime) അംശം കൂടിയ ശുദ്ധജലതടാകങ്ങൾ, ഗുഹകൾ എന്നിവിടങ്ങളിൽനിന്നെല്ലാമാണ് ഫോസിലുകൾ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ഇവയിൽ ചിലതിന് 25 ദശലക്ഷത്തോളം പഴക്കം തിട്ടപ്പെടുത്തിയിട്ടുണ്ട്[3]. ഉയർന്ന അലവിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിരിക്കുന്ന പ്രദേശമായതിനാൽ ഇവിടത്തെ ഫോസിലുകൾ അധികവും കേടുപാടുകൾ ഇല്ലാതെത്തന്നെ കാണപ്പെടുന്നു. ഗോണ്ട്വാനയിൽ അധിവസിച്ചിരുന്ന ജീവികളെകുറിച്ചും, അവയുടെ വിന്യാസത്തെകുറിച്ചും, കാലക്രമേണ അവയ്ക്കു സംഭവിച്ച പരിണാമത്തെക്കുറിച്ചുമെല്ലാം പഠിക്കുന്നതിന് ഇവിടന്നു ലഭിച്ച ഫോസിൽ റെക്കോർഡുകൾക്ക് അവിഭാജ്യ സ്ഥാനമാണ് ഉള്ളത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 . 7 ജൂൺ 2017 http://data.gov.au/dataset/2016-soe-her-aus-national-heritage. Retrieved 21 ജൂലൈ 2017.
{{cite web}}
: Missing or empty|title=
(help) - ↑ Archer M; Hand, Suzanne J. & Godthelp H. [1991] 2000. Australia's lost world: Riversleigh, World Heritage Site. Reed, Sydney.
- ↑ "Riversleigh World Heritage Site, Boodjamulla (Lawn Hill) National Park: Nature, culture and history". Department of Environment and Resource Management. 14 December 2011. Archived from the original on 2011-09-13. Retrieved 28 July 2012.
കൂടുതൽ വായനക്ക്
തിരുത്തുക- Archer, M. et al. 1991. Riversleigh: the Story of Australia's Inland Rainforests, (Sydney: Reed Books).