റഹ്മാൻ മുന്നൂര്. മുഴുവൻ നാമം. പി.ടി. അബ്ദുറഹ്മാൻ മുന്നൂര്. ഗ്രന്ഥകർത്താവ്, ഗാനരചയിതാവ്, പത്രാധിപർ. ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് എഡിറ്റർ. തനിമാ കലാസാഹിത്യവേദി വൈസ് പ്രസിഡൻറ്. അറബി, ഉറുദു ഭാഷകളിൽ നിന്നും വിവർത്തന കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. [1]

റഹ്മാൻ മുന്നൂര്
Rahmna munnooru.jpg
ജനനംഡിസംബർ 22, 1956
മരണംഒക്ടോബർ 19, 2018
മുന്നൂര്
തൊഴിൽസാഹിത്യകാരൻ, വിവർത്തകൻ, പത്രാധിപർ.
ജീവിത പങ്കാളി(കൾ)ഹഫ്സ
മക്കൾകാമിൽ നസീഫ്, നശീദ, ആദിൽ നസീഹ്, നസീബ്,നസീം സ്വബാഹ്
മാതാപിതാക്കൾ(s)പി.ടി. മുഹമ്മദ്, ആമിന

ജീവിതരേഖതിരുത്തുക

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂരിൽ 1956 ഡിസംബർ 22 ന് ജനനം.[2] പിതാവ് മുഹമ്മദ് പാറക്കാൻ തൊടി. മാതാവ് ആമിന. ശാന്തപുരം ഇസ്ലാമിയ കോളേജിൽ നിന്ന് ഇസ്ലാമിക പഠനവും ബിരുദവും പൂർത്തിയാക്കിയ ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ഇസ്ലാമിക വിജ്ഞാനകോശം അസോസ്സിയേറ്റ് എഡിറ്റർ, പ്രബോധനം വാരിക സബ് എഡിറ്റർ, ആരാമം വനിതാ മാസിക പത്രാധിപർ, പ്രബോധനം വാരിക എക്സി. എഡിറ്റർ, ബോധനം ത്രൈമാസിക പത്രാധിപർ, ധർമ്മധാരാ പ്രൊഡക്ഷൻ കോ-ഓഡിനേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു.[3]. 2018 ഒക്ടോബർ 19 ന് അന്തരിച്ചു[4]

പ്രധാന കൃതികൾതിരുത്തുക

 • മർയം ജമീല:സത്യന്വേഷണത്തിൻറെ നാൾവഴികൾ
 • സൂഫീ കഥകൾ
 • സഅ്ദി പറഞ്ഞ കഥകൾ
 • മുഹമ്മദലി ദ ഗ്രേറ്റ്[5]
 • കുട്ടികളുടെ മൌദൂദി
 
റഹ്മാൻ മുന്നൂര്

വിവർത്തനങ്ങൾതിരുത്തുക

 • സൂഫിസവും ശരീഅത്തും: സർഹിന്ദി ചിന്തകളുടെ അപഗ്രഥനം
 • ഇസ്ലാം ഒരു ശിക്ഷണ വ്യവസ്ഥ
 • ഞാൻ സ്നേഹിക്കുന്ന ഇസ്ലാം
 • വ്രതാനുഷ്ഠാനം
 • സുന്നത്തിൻറെ പ്രമാണികത
 • നിഫാഖ് അഥവാ കാപട്യം
 • ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം (നാല് വാള്യം)
 • ആത്മസംസ്തരണം
 • ഇസ്ലാമും ഭീകരവാദവും
 • മുസ്ലിംകളുടെ പതനവും ലോകത്തിന്റെ നഷ്ടവും
 • വിശ്വാസിയുടെ ജീവതലക്ഷ്യം
 • ഭീകരവാദവും ഇസ്ലാമും
 • അതുല്യഗ്രന്ഥം (എഡിറ്റർ)
 • ആൾദൈവങ്ങൾ (എഡിറ്റർ)

പുരസ്കാരംതിരുത്തുക

സി.കെ. മുഹമ്മദ് വിവർത്തന പുരസ്കാരം കരസ്ഥാമാക്കി.[6] അറബിക്കിൽ നിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കൃതികളിൽ ഏറ്റവും നല്ല വിവർത്തകനു ദോഹ ഫ്രന്റ്സ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. പ്രമുഖ പണ്ഡിതനായ സയ്യിദ് അബുൽ ഹസൻ അലി നദ്‌വിയുടെ ‘മാദാ ഖസിറൽ ആലം ബി ഇൻഹിത്വാതിൽ മുസ്‌ലിം’ എന്ന ഗ്രന്ഥത്തിന്റെ മലയാള വിവർത്തനത്തിനാണ് (‘മുസ്‌ലിംകളുടെ പതനവും ലോകത്തിന്റെ നഷ്ടവും’) പുരസ്കാരം.[7]. സർവത് സൗലത്തിന്റെ സമ്പൂർണ ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം, ഡോ.താരീഖ് സുവൈദാന്റെ പാലസ്തീൻ സമ്പൂർണ ചരിത്രം, അടിയാറിന്റെ ഞാൻ സ്‌നേഹിക്കുന്ന ഇസ്ലാം തുടങ്ങിവയുടെ വിവർത്തകനാണ്.[8]

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

 1. എഡിറ്റർ : ടി.പി. ചെറൂപ്പ. മലബാർ മുസ്ലിം മാന്വൽ. p. 672.
 2. http://malayalamnewsdaily.com/node/112426/kerala/rahman-munnoor-passed-away
 3. പ്രസാധകക്കുറിപ്പ് : പേജ് :1,സത്യാന്വേഷണത്തിൻറെ നാൾവഴികൾ-ഇസ്ലാമിക് പബ്ലിഷിങ് ഹൌസ്
 4. http://www.deshabhimani.com/news/kerala/rahman-munnur/758593
 5. https://www.mathrubhumi.com/print-edition/kerala/mavoor-1.1504294
 6. https://www.madhyamam.com/local-news/malappuram/2018/jul/23/527023
 7. https://gulf.manoramaonline.com/qatar/2018/04/29/awards.html
 8. https://www.mathrubhumi.com/gulf/qatar/news/article-1.2775214
 9. https://www.youtube.com/watch?v=jCdcIFFlm0E
"https://ml.wikipedia.org/w/index.php?title=റഹ്മാൻ_മുന്നൂര്&oldid=3371976" എന്ന താളിൽനിന്ന് ശേഖരിച്ചത്