റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി

റഷ്യയിൽ നിലനിന്നിരുന്ന ഒരു വിപ്ലവാത്മക സോഷ്യലിസ്റ്റ് രാഷ്ട്രീയകക്ഷിയാണ് റഷ്യൻ സോഷ്യൽ-ഡെമോക്രാറ്റിക് ലേബർ പാർട്ടി (ആർ.എസ്.ഡി.എൽ.പി) (Russian: Росси́йская Социа́л-Демократи́ческая Рабо́чая Па́ртия = РСДРП). റഷ്യൻ സോഷ്യൽ-ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി എന്നും റഷ്യൻ സോഷ്യൽ-ഡെമോക്രാറ്റിക് പാർട്ടി എന്നും അറിയപ്പെടുന്നു. റഷ്യയിലെ വിവിധ വിപ്ലവപ്രസ്ഥാനങ്ങളെ ഒരു കക്ഷിക്കുകീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോറ്റെ 1898 മിൻസ്കിൽ വച്ചാണ് ഈ കക്ഷി രൂപീകരിച്ചത്. 1912-ൽ ബോൾഷെവിക് എന്നും മെൻഷെവിക് എന്നും രണ്ടു വിഭാഗങ്ങളായി ഈ കക്ഷി പിളർന്നു. ബോൾഷെവിക് വിഭാഗം പിന്നീട്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂനിയൻ എന്ന പേരിലേക്ക് മാറുകയും ചെയ്തു.