ആക്കം

ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണമാണ് സംവേഗം
(രേഖീയസംവേഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ചലനത്തിന്റെ അളവാണ് ആക്കം അഥവാ സംവേഗം. ആക്കത്തിനെ സൂചിപ്പിക്കുന്നത് ഇംഗ്ലീഷ് അക്ഷരം ചെറിയ p ഉപയോഗിച്ചാണ്. ആക്കം ഒരു സദിശ അളവാണ് . വസ്തുവിന്റെ പിണ്ഡവും പ്രവേഗവും വർദ്ധിക്കുന്നതിനനുസരിച്ച് വസ്തുവിന്റെ ചലനവും വർദ്ധിക്കുന്നു . അതായത് ആക്കത്തിന്റെ അളവ് ചലിക്കുന്ന വസ്തുവിന്റെ പിണ്ഡത്തിന്റെയും പ്രവേഗത്തിന്റെയും ഗുണനഫലമാണ്.

ആക്കം() = പിണ്ഡം(m) × പ്രവേഗം()

ആക്കത്തിന്റെ എസ്.ഐ. ഏകകം Kg m/s ആണ്. [1]

ഉദാഹരണമായി നനഞ്ഞ മണൽ , നിറച്ച് , പരത്തിയിട്ടിരിക്കുന്ന ഒരു ട്രേയിൽ,ഒരേ വലിപ്പമുളള വ്യത്യസ്ത പിണ്ഡമുള്ള, ഗോലികളോ സ്റ്റീൽ ഉണ്ടകളോ, ഒരേ ഉയരത്തിൽ നിന്നും താഴേക്കിട്ടാൽ ഉണ്ടാകുന്ന കുഴികളുടെ ആഴങ്ങൾ വ്യത്യസ്തമായിരിക്കും. ഇവിടെ ആഴത്തിന്റെ വ്യത്യാസത്തിന് കാരണമായത് ആ വസ്തുവിന്റെ പിണ്ഡമാണ് . [2]

ആക്കസംരക്ഷണ നിയമം

തിരുത്തുക

ബാഹ്യബലമില്ലെങ്കിൽ ഒരു ഒറ്റപ്പെട്ട വ്യൂഹത്തിലെ സമ്പർക്കത്തിലേർപ്പെട്ടിരിക്കുന്ന വസ്തുക്കളുടെ ആകെ ആക്കം സ്ഥിരമായിരിക്കും.

 
ആക്ക സംരക്ഷണത്തിന്റെ ഒരു ഉദാഹരണം

ചലന നിയമത്തിൽ

തിരുത്തുക

ഒരു വസ്തുവിനുണ്ടാകുന്ന ആക്കവ്യത്യാസത്തിന്റെ നിരക്ക് അതിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലും ആക്കവ്യത്യാസം സംഭവിക്കുന്നത് പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യബലത്തിന്റെ ദിശയിലുമായിരിക്കുമെന്നാണ് ന്യൂട്ടന്റെ രണ്ടാം ചലനനിയമത്തിൽ പറയുന്നത്.

  1. ഒൻപതാം തരം പാഠപുസ്തകം, പി. ഡി. എഫ്. മലയാളം.
  2. പത്താം ക്ലാസ് തുല്യതാ പാഠാവലി, ഊർജതന്ത്രം പേജ് 19
"https://ml.wikipedia.org/w/index.php?title=ആക്കം&oldid=4110294" എന്ന താളിൽനിന്ന് ശേഖരിച്ചത്