ഒരേ രാസഗുണത്തോടും വ്യത്യസ്ത ഭൗതികഗുണങ്ങളോടും കൂടി ഒരു മൂലകം തന്നെ വിവിധ രൂപങ്ങലളിൽ കാണപ്പെടുന്നുവെങ്കിൽ ആ രൂപങ്ങളെ രൂപാന്തരങ്ങൾ (allotropes) എന്ന് പറയുന്നു. കാർബണിന്റെ രണ്ട് രൂപാന്തരങ്ങൾ ആണ്‌ ഗ്രാഫൈറ്റ് , ഡയമണ്ട് എന്നിവ.

ചരിത്രംതിരുത്തുക

1841 ൽ സ്വീഡിഷ് ശാസ്ട്രജ്ഞൻ ആയ ബെഴ്സേലിയാസ് ആണ് രൂപാന്തരത്വം എന്ന ആശയം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് ഗ്രീക്ക് സംജ്ഞ ആയ അല്ലോട്രോപിയ ൽ നിന്നാണ് രൂപാന്തരത്വം എന്ന വാക്കിന്റെ ഇംഗ്ലിഷ് ആയ അല്ലോട്രോപി രൂപം കൊണ്ടത്‌ . 1860 ൽ അവഗാഡ്രോ സിദ്ധാന്തം സ്വീകരിക്കപ്പെട്ടതോടെ മൂലകങ്ങൾക്ക് ബഹ ആറ്റൊമിക തന്മാത്രകൾ ആയി നിലനിൽക്കാൻ കഴിയുമെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഓക്സിജന്റെ രണ്ട് രൂപന്തരങ്ങൾ ആൺ O2 (ഓക്സിജൻ )യും O3 (ഓസോൺ) യും എന്നും മനസ്സിലാക്കി.

സ്വഭാവത്തിലെ വ്യതിയാനങ്ങൾതിരുത്തുക

ഒരേ മൂലകത്തിന്റെ ഘടനാപരമായ വ്യത്യാസം മൂലം രൂപാന്തരങ്ങൾ ഭൗതികമായും രാസപരമായും വ്യത്യസ്ത സ്വഭവം പുലർത്തുന്നു. ഉദാഹരണമായി കാർബണിന്റെ രൂപന്തരമായ വജ്രം മറ്റൊരു രൂപാന്തരമായ ഗ്രാഫൈറ്റിൽ നിന്ന് ഭൗതിക സ്വഭാവങ്ങളിലും രാസസ്വഭാവങ്ങളിലും വ്യത്യസ്തത പുലർത്തുന്നു.

വിവിധ രൂപാന്തരങ്ങൾതിരുത്തുക

അലോഹങ്ങൾതിരുത്തുക

മൂലകം രൂപാന്തരങ്ങൾ
കാർബൺ
 • വജ്രം
 • ഗ്രാഫൈറ്റ്
 • കാർബൺ നാനോ ട്യൂബുകൾ
ഫോസ് ഫറസ്
 • വെളുത്ത ഫോസ് ഫറസ്
 • ചുവന്ന ഫോസ് ഫറസ്
 • വയലറ്റ് ഫോസ് ഫറസ്
 • കറുത്ത ഫോസ് ഫറസ്
സെലിനിയം
 • ചുവന്ന സെലിനിയം
 • ചാര സെലിനിയം
 • കറുത്ത സെലിനിയം
ഓക്സിജൻ
 • ഡൈ ഓക്സിജൻ
 • ഓസോൺ
 • ടെട്രാ ഓക്സിജൻ
 • ഒൿറ്റാ ഓക്സിജൻ

ലോഹങ്ങൾതിരുത്തുക

മൂലകം രൂപാന്തരങ്ങൾ
ടിൻ *ചാര ടിൻ (ആൽഫ ടിൻ)
 • വെളുത്ത ടിൻ (ബീറ്റ ടിൻ)
 • റോംബിക്ക് ടിൻ (ഗാമ ടിൻ)
 • സിഗ്മ ടിൻ
ഇരുമ്പ്
 • ഫെറൈറ്റ് (ആൽഫ ഇരുമ്പ് )
 • ബീറ്റ ഇരുമ്പ്
 • ഗാമ ഇരുമ്പ്
 • ഡെൽറ്റ ഇരുമ്പ്
 • എഫ്സിലോൺ ഇരുമ്പ്

ഉപലോഹങ്ങൾതിരുത്തുക

മൂലകം രൂപാന്തരങ്ങൾ
ബോറോൺ
ആഴ്സെനിക്
സിലിക്കൺ
ആന്റിമണി
ജെർമ്മേനിയം
 • ആൽഫ ജെർമ്മേനിയം
 • ബീറ്റ ജെർമ്മേനിയം
പൊളോണിയം
"https://ml.wikipedia.org/w/index.php?title=രൂപാന്തരങ്ങൾ&oldid=3673056" എന്ന താളിൽനിന്ന് ശേഖരിച്ചത്