രാമൻതുരുത്ത്
എറണാകുളം ജില്ലയിലെ ഗ്രാമം
കേരളത്തിലെ കൊച്ചി നഗരത്തിൻറെ ഭാഗമായ ദ്വീപുകളിലൊന്നാണ് രാമൻതുരുത്ത്. 1967 നവംബറിലെ കേരള നിയമസഭയുടെ ലയന ഉത്തരവ് അനുസരിച്ച് രാമൻതുരുത്ത് ദ്വീപിനെ കൊച്ചിയുടെ ഭാഗമായി പ്രഖ്യാപിച്ചു. കൊച്ചി കോർപ്പറേഷനിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന രാമൻ തുരുത്ത് സംസ്ഥാനത്തെ ഏറ്റവും ചെറിയ പോളിങ് ബൂത്തായിരുന്നു. എന്നാൽ 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ദ്വീപ് നിവാസികൾ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനായി ഫോർട്ട് കൊച്ചിയിലേക്കാണ് പോയത്.
രാമൻതുരുത്ത് | |
---|---|
ദ്വീപ് | |
Coordinates: 9°58′56″N 76°15′30″E / 9.9822121°N 76.258378°E | |
Country | India |
State | Kerala |
District | എറണാകുളം |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
Vehicle registration | KL- |