രാമകൃഷ്ണ മിഷൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ആദ്ധ്യാത്മിക പ്രസ്ഥാനമാണ് രാമകൃഷ്ണ മിഷൻ.ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദനാണ് ശ്രീരാമകൃഷ മിഷൻ സ്ഥാപിച്ചത്. ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച (आत्मनॊ मोक्षार्थम् जगद्धिताय च) (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി) എന്നതാണ് ഈ സന്നദ്ധ പ്രസ്ഥാനത്തിന്റെ ആപ്തവാക്യം.1897 മേയ് 1 നാണ് ശ്രീരാമകൃഷ്ണ മിഷൻ ആരംഭിക്കുന്നത്. സാമൂഹിക ആരോഗ്യ പരിപാലന പരിപാടി, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം,ശ്രീരാമകൃഷ്ണ ദേവൻ ഉപദേശിച്ച സത്യങ്ങൾ പ്രചരിപ്പിക്കുക,എല്ലാ മതങ്ങളും തുല്യങ്ങളാണെന്ന് ധരിച്ച് വിവിധ മതാനുയായികളിൽ ഐക്യമുണ്ടാക്കുക,എല്ലാവർക്കും വിദ്യാഭ്യാസം നൽകുക,ശിൽപവേലയും കൈതൊഴിലുകളും പ്രോൽസാഹിപ്പിക്കുക,എന്നിങ്ങനെ കൃത്യമായി നിർവചിക്കപ്പെട്ട ആശയങ്ങളും നിർവചനങ്ങളുമായിരുന്നു രാമകൃഷ്ണമിഷന്റെ ലക്ഷ്യങ്ങൾ.
മുദ്ര | |
ആപ്തവാക്യം | "ആത്മനോ മോക്ഷർത്ഥം ജഗദ്ഹിതായച," — "അവനവന്റെ മോക്ഷത്തിനുവേണ്ടിയും ലോകക്ഷേമത്തിനുവേണ്ടിയും" |
---|---|
രൂപീകരണം | 1897 |
ലക്ഷ്യം | Educational, Philanthropic, Religious Studies, Spirituality |
ആസ്ഥാനം | ബേലൂർ മഠം, പശ്ചിമ ബംഗാൾ |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ലോകവ്യാപകം |
വെബ്സൈറ്റ് | ബേലൂർ മഠം |
Image Gallerʏ തിരുത്തുക
-
Ramakrishna Mission HSS, Kozhikode
-
ശ്രീരാമകൃഷ്ണ പരമഹംസൻ
-
സ്വാമി വിവേകാനന്ദൻ ഷിക്കാഗോയിൽ (1893)
-
ശ്രീരാമകൃഷ്ണമഠം പുറണാട്ടുകര, തൃശ്ശൂർ