ഇന്ത്യൻ ഹോക്കിയുടെ സുവണ്ണ വനിത എന്നറിയപ്പെട്ടിരുന്ന കായികതാരമാണ് രാജ്‌ബീർ കൗർ. ഇംഗ്ലീഷ്: Rajbir Kaur. 1982 ൽ ഏഷ്യൻ സ്വർണ്ണം നേടിയ ടീമിലെ അംഗമാവാനും പിന്നീട് ടീമിനെ നയിക്കാനും രാജ്ബീറിനു കഴിഞ്ഞു. രാജ്യം 1984അർജ്ജുന അവാർഡ് നൽകി ആദരിച്ചു.[1] 2016ആം ആദ്മി പാർട്ടിയിൽ ചേർന്നു. [2] എങ്കിലും ജലന്ധർ കന്റോണ്മെന്റ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സാദ് പാർട്ടിയിൽ ചേർന്നു. [3]

ജീവിതരേഖ തിരുത്തുക

പഞ്ചാബിലെ ജലന്ധറിൽ ജനിച്ചു. സഹോദരൻ ജുഗ്‌രാജ് സിങ്ങ് ഒരു മികച്ച ഹോക്കി കളിക്കാരനായിരുന്നു. ഭർത്താവ് ഗുർമെയിൽ സിങ്ങ് 1980 ലെ സമ്മർ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആളാണ്.

അവലംബം തിരുത്തുക

  1. ചിത്ര, ഗാർഗ്ഗ് (2010). Indian Champions: Profiles of Famous Indian Sportspersons. ന്യൂഡൽഹി: രാജ് പാൽ ആൻഡ് സൺസ്. ISBN 978-81-7028-852-7.
  2. http://indiatoday.intoday.in/story/punjab-arjuna-awardee-and-former-hockey-captain-rajbir-kaur-joins-aap/1/683356.html
  3. http://www.tribuneindia.com/news/punjab/politics/ex-hockey-player-quits-aap-joins-sad/344417.html
"https://ml.wikipedia.org/w/index.php?title=രാജ്‌ബീർ_കൗർ&oldid=2892229" എന്ന താളിൽനിന്ന് ശേഖരിച്ചത്